കഷണ്ടിയെ നേരിടാം....
മുടികൊഴിച്ചില്‍ സ്ത്രീ-പുരുഷഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. എന്നാല്‍ മുടികൊഴിഞ്ഞ് കഷണ്ടിയാവുകയെന്ന ഭീഷണി നേരിടുന്നത് കൂടുതലായും പുരുഷന്മാരാണ്. അമ്പതുകളിലെത്തുമ്പോഴേക്കും 85 ശതമാനം പുരുഷന്മാരുടെയും മുടി നേരിയതോതിലെങ്കിലും കൊഴിയാനാരംഭിക്കുന്നു. അപൂര്‍വം ചിലരില്‍ 21 തികയുന്നതിന് മുമ്പും മുടി കൊഴിച്ചില്‍ കണ്ടുവരുന്നു.
മുടികൊഴിച്ചിലിനെക്കുറിച്ച് ഏറെ തെറ്റുധാരണകളുണ്ട്. അതിലൊന്നാണ് സ്ഥിരമായി തൊപ്പിവച്ചാല്‍ മുടികൊഴിയുമെന്നത്. അതുപോലെ കൂടെക്കൂടെ മുടിയില്‍ വിരലോടിക്കുന്നതും മുടികൊഴിയുന്നതുമായി ഒരു ബന്ധവുമില്ല. വ്യത്യസ്ഥമായ രീതിയില്‍ മുടി ചീകുന്നതും മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കില്ല.
എന്നാല്‍ പുകവലിയും മുടികൊഴിച്ചിലും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.അതുകൊണ്ട് കഷണ്ടിയെ ഭയക്കുന്നവര്‍ പുകവലി ഉപേക്ഷിക്കുകയാണ് ഉത്തമം.
മുടികൊഴിയുന്നതും ഒരു വ്യക്തിയുടെ ആരോഗ്യവുമായി ബന്ധമൊന്നുമില്ല.മുടികൊഴിച്ചില്‍ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണവുമല്ല.എന്നാല്‍ കഷണ്ടി പ്രായം കൂടുതല്‍ തോന്നിക്കാന്‍ കാരണമാകുമെന്ന് മാത്രം.
പാരമ്പര്യമാണ് 95ശതമാനം പേരിലും കഷണ്ടിക്ക് കാരണമാകുന്നത്. അച്ഛനമ്മമാരില്‍ ഏതെങ്കിലുമൊരാള്‍ക്ക് മുടികൊഴിയുന്ന പാരമ്പര്യമുണ്ടെങ്കില്‍ ജനിതകമായി മക്കള്‍ക്കും അത് പകര്‍ന്ന് കിട്ടാം. ഡൈഹൈഡ്രോ ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണാണ് കഷണ്ടിക്ക് കാരണമാകുന്നത്.രോമകൂപങ്ങള്‍ ചുരുങ്ങി മുടി വളര്‍ച്ച കുറയുന്നതിന് ഈ ഹോര്‍മോണ്‍ കാരണമാകുന്നുണ്ട്. വിറ്റാമിന്‍ എ അധികമുള്ള ചിലയിനം മരുന്നുകളും മുടികൊഴിച്ചലിന് കാരണമായി കണ്ടെത്തിയിട്ടുണ്ട്. ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കാതിരിക്കുന്നതും മനസ്സംഘര്‍ഷവും മുടികൊഴിയാന്‍ കാരണമായേക്കും.
മുടികൊഴിഞ്ഞതിനുശേഷം അതേക്കുറിച്ച് വേവലാതിപ്പെടുന്നതിനേക്കാള്‍ തടയുന്നതാണ് നല്ലത്. ഓരോരുത്തരുടെയും മുടികൊഴിച്ചിലിന് കാരണം കണ്ടെത്തി പ്രതിവിധി കണ്ടെത്തുന്നതാണ് ഗുണകരം. എന്നാല്‍ വിപണിയില്‍ അവകാശവാദവുമായി വരുന്ന ഉത്പന്നങ്ങള്‍ കരുതലോടെ മാത്രമേ ഉപയോഗിക്കാവൂ.
കഷണ്ടിക്ക് മരുന്നില്ലെന്നത് വെറുമൊരു പഴഞ്ചൊല്ല് മാത്രമല്ല,യാഥാര്‍ത്ഥ്യമാണ്. ചില മരുന്നുകള്‍ മുടികൊഴിച്ചലിന്റെ വേഗതകുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ അവയുടെ ഉപയോഗം നിര്‍ത്തിയാല്‍ വീണ്ടും കൊഴിച്ചില്‍ തുടരും.
കഷണ്ടിയെ മറയ്ക്കാന്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഒട്ടേറെ വിഗ്ഗുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്.അതുപോലെ ഹെയര്‍ ട്രാന്‍സ്പ്ലാന്റും ഇപ്പോള്‍ സാധാരണമാണ്. തലയില്‍ മുടുിയുള്ള ഭാഗത്തുനിന്ന് എടുത്ത് കഷണ്ടിയുള്ള സ്ഥലങ്ങളില്‍ വച്ച് പിടിപ്പിക്കുന്ന രീതിയാണ് ട്രാന്‍സ്പ്ലാന്റിങ്. രണ്ടുമാസത്തിനുശേഷം ആദ്യം പിടിപ്പിച്ച മുടി കൊഴിഞ്ഞുപോവുകയും പുതിയവ വളരുകയും ചെയ്യും. ഒട്ടേറെ ഘട്ടങ്ങളുള്ള ഹെയര്‍ ട്രാന്‍സ്പ്ലാന്റിങ്,പക്ഷെ ചെലവേറിയതാണ്.
മരുന്ന് പൂര്‍ണപരിഹാരമല്ലാത്ത സാഹചര്യത്തില്‍ ആളുകള്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടുകയാണിന്ന്്്.മുടി അനുയോജ്യമായ രീതിയില്‍ മുറിച്ചും കനം കുറച്ചും കഷണ്ടിയുടെ പ്രകടമായ കാഴ്ച മറക്കാന്‍ കഴിയും,ആരോഗ്യകരമായ ഭക്ഷണവും ശ്രദ്ധയോടെയുള്ള പരിചരണവും മുടികൊഴിച്ചല്‍ കുറയ്ക്കും.
Al-Khobar, Saudi.
__._,_.___
No comments:
Post a Comment