ഗാര്‍ഡ് 'പൂസായി': തീവണ്ടി ഒരു മണിക്കൂര്‍ വൈകി
കൊച്ചി: മദ്യലഹരിയിലായ ഗാര്‍ഡ് ഡ്യൂട്ടിക്കെത്താതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഒരു മണിക്കൂറോളം റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വൈകീട്ട് ആറിന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം - കൊല്ലം പാസഞ്ചറാണ് വൈകിയത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ഇതുമൂലം വലഞ്ഞു.വൈകീട്ട് ആറ് മണിക്കുള്ള പാസഞ്ചറില്‍ പോകേണ്ട ഗാര്‍ഡ് അര മണിക്കൂര്‍ മുമ്പെങ്കിലും സ്റ്റേഷന്‍മാസ്റ്ററുടെയടുത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നതാണ് ചട്ടം. തീവണ്ടി പുറപ്പെടാറായിട്ടും ഗാര്‍ഡ് റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഒടുവില്‍ പുറപ്പെടാത്തതില്‍ അക്ഷമരായ യാത്രക്കാര്‍ ബഹളം ആരംഭിച്ചതോടെയാണ്, അധികൃതര്‍ ഗാര്‍ഡിനെ തപ്പിയിറങ്ങിയത്. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ തിരച്ചിലില്‍ ഗാര്‍ഡിനെ കണ്ടെത്തിയെങ്കിലും ഇദ്ദേഹം യോജ്യമായ അവസ്ഥയിലല്ലെന്ന് കണ്ട് മറ്റൊരു ഗാര്‍ഡിനെ ചുമതലപ്പെടുത്തുകയായിരുന്നു. തീവണ്ടി വൈകുന്നതിന്റെ കാരണം അന്വേഷിച്ച യാത്രക്കാരോട് ഗാര്‍ഡിന്റെ പെട്ടി കാണാതെ പോയെന്നായിരുന്നു റെയില്‍വേ അധികൃതരുടെ വിശദീകരണം. ജോലിയില്‍ വീഴ്ച വരുത്തിയതിന് കൊല്ലം സ്വദേശിയായ ഗാര്‍ഡ് ഓമനക്കുട്ടനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
From Taday's Dailies
Nandakumar
www.keralites.net |
__._,_.___
No comments:
Post a Comment