[www.keralites.net] à´ªàµà´°à´¿à´¯ à´àµà´àµà´àµà´à´¾à´°à´¿.. നിനà´àµà´àµ à´µàµà´£àµà´à´¿...
മരണം എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലെവിടെയോ വിങ്ങല്‍. പ്രിയമുളളതെന്തോ നഷ്ടമായതിന്‍റെ ഓര്‍മ്മകള്‍.... പണ്ടെന്നോ ഉതിര്‍ന്നു വറ്റിയ കണ്ണുനീര്‍ത്തുളളികള്‍ പുനര്‍ജനിക്കും പോലെ.. ഉളളിലൊതുക്കേണ്ടി വന്ന നൂറു നൂറു സങ്കടങ്ങള്‍ അണപൊട്ടിയൊഴുകുന്ന പോലെ... എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി... ഞാനിപ്പോഴും നിന്നെ ഓര്‍ക്കുന്നു. മഞ്ഞുതുളളികള്‍ നിറഞ്ഞ പ്രഭാതത്തിന്‍റെ അവ്യക്തതയിലൂടെ വിഷാദം നിറഞ്ഞ ചിരിയുമായി നടന്നു വരുന്ന നിന്നെ, ആ ചിരിക്കുളളില്‍ നിറഞ്ഞു നിന്ന സങ്കടം, എല്ലാം ഞാനറിയുന്നുണ്ടായിരുന്നു. എന്നിട്ടും എന്തേ നീയെന്നെ അറിയാതെ പോയി.. നിനക്കു കൂട്ടായി എന്തു സങ്കടത്തിലും നിനക്കു താങ്ങായ് ഞാനുണ്ടാവും എന്നു ഞാന്‍ പറഞ്ഞതല്ലേ... കരഞ്ഞുകൊണ്ട് നീയെന്‍റെ കൈകളില്‍ മുറുകെ പിടിച്ചത്.. എല്ലാം ഇന്നും ഞാനോര്‍ക്കുന്നുണ്ട് കണ്ണീരിന്‍റെ നനവോടെ. എന്‍റെ വാക്കുകള്‍ക്കര്‍ഥം നല്‍കാന്‍ നിനക്കെന്തേ കഴിയാതെ പോയി. നിന്‍റെ സങ്കടം ഞാനറിയാതെ പോയി എന്നു നീ കരുതിയോ. ഇന്നും മങ്ങിയ സായം സന്ധ്യ കാണുമ്പോള്‍... ആളൊഴിഞ്ഞ വഴിത്താര കാണുമ്പോള്‍.. നിന്നെ ഞാന്‍ ഓര്‍ത്തു പോകാറുണ്ട്. നിന്‍റെ നഷ്ടം എന്നെ കരയിക്കാറുണ്ട്.. കരയുവാന്‍ കഴിയാത്ത നിശബ്ദ നിമിഷങ്ങളില്‍ നീ എന്നോടൊപ്പമുണ്ട്. നീയറിയുന്നുവോ മരിക്കുവാന്‍ വളരെയെളുപ്പമാണ്. ഒരു നിമിഷം മതി. പക്ഷെ ജീവിക്കാന്‍.. സങ്കടങ്ങള്‍ കരയാതെ തീര്‍ക്കാന്‍.. തെറ്റു പറ്റിയാല്‍ അവയോര്‍ത്തു കരയാതിരിക്കാന്‍... ബന്ധങ്ങള്‍ ചങ്ങലക്കെട്ടുകളാകുമ്പോള്‍ അവ പൊട്ടിച്ചെറിഞ്ഞ് എങ്ങോട്ടെങ്കിലും ഓടിപ്പോകാതിരിക്കാന്‍... പ്രിയപ്പെട്ടവര്‍ ഒന്നു കൈ വീശിക്കാണിച്ച് അല്ലെങ്കില്‍ ഒരു വാക്കു പോലും പറയാതെ ദൂരേക്കു നടന്നു പോകുമ്പോള്‍... കരള്‍ പൊട്ടിപ്പിളരുന്ന വേദന ഉളളിലൊതുക്കാന്‍... കണ്ണുനീര്‍ നമുക്കന്യമാണെന്നഭിനയിച്ചു പിടിച്ചു നില്‍ക്കാന്‍... ഒക്കെയും ഒരുപാടു പ്രയാസമാണ്. സത്യം മരിക്കാന്‍ എളുപ്പമാണ്. ജീവിക്കാനാണു പ്രയാസം... ഇടവഴിയിലെവിടെയോ എന്നെത്തനിച്ചാക്കി സ്വയം വഴിപിരിഞ്ഞു പോയ പ്രിയ കൂട്ടുകാരി.. നിനക്കു വേണ്ടി... |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment