Wednesday, September 8, 2010

[www.keralites.net] ആഡിയോ പ്ലെയര്‍



ആഡിയോ പ്ലെയര്‍

Audio Player 1: A simple solution to add sound files to your blog.ഒരുപക്ഷെ, എന്നോട് ഏറ്റവും കൂടുതല്‍ പേര്‍ ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്; "ബ്ലോഗറില്‍ എങ്ങിനെയാണ് ഒരു സൌണ്ട് ഫയല്‍ ചേര്‍ക്കുക?". പലപ്പോഴും MOG, esnips, Odeo പോലെയുള്ള മറ്റ് സര്‍വ്വീസുകള്‍ ഉപയോഗിച്ചു ചെയ്യുവാനോ; അതല്ലെങ്കില്‍, MP3 ഫയലിനെ ഒരു FLV ഫയലാക്കി മാറ്റി യുട്യൂബില്‍ ചേര്‍ത്തതിനു ശേഷം, ബ്ലോഗറില്‍ വീഡിയോ ചേര്‍ക്കുവാനുള്ള ഓപ്‌ഷനുപയോഗിച്ച് FLV ചേര്‍ക്കുക എന്ന ഉപായമോ ആണ് പറഞ്ഞുകൊടുക്കാറുള്ളത്. ആദ്യത്തെ വഴിയില്‍ അതാത് സൈറ്റില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ശേഷം സൌണ്ട് ഫയല്‍ അവരുടെ സെര്‍വ്വറില്‍ അപ്‌ലോഡ് ചെയ്യുകയും മറ്റും വേണം. രണ്ടാമത്തെ പോംവഴിയില്‍, MP3 ഫയലിനെ FLV-യാക്കി മാറ്റുക, യുട്യൂബില്‍ ചേര്‍ക്കുക തുടങ്ങിയ കടമ്പകളാണുള്ളത്. എളുപ്പത്തില്‍ നിങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ എങ്ങിനെ ശബ്ദലേഖനങ്ങള്‍ ചേര്‍ക്കാമെന്നതിനൊരു പോംവഴിയാണ് 'ആഡിയോ പ്ലെയര്‍'. പരിഷ്കരിച്ച 'ആഡിയോ പ്ലെയർ 2' ഇവിടെ ലഭ്യമാണ്.

ആഡിയോ പ്ലെയറിന്റെ ഒന്നാം പതിപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ അത്യാവശ്യം വേണ്ട സാധ്യതകള്‍ മാത്രമാണ് ഇതില്‍ ലഭ്യമായിരിക്കുന്നത്. Play/Pause, Stop, Mute എന്നിവയാ‍ണവ. ഫയല്‍ എത്രമാത്രം ലോഡായി, എത്രഭാ‍ഗം പ്ലേ ചെയ്തു കഴിഞ്ഞു എന്നറിയുവാനുള്ള സാധ്യതയും ഇതിലുണ്ട്. സ്വന്തമായി സെര്‍വ്വര്‍ സ്പേസ് വാങ്ങിക്കുവാന്‍ സാധിക്കുന്നവര്‍ക്ക്, അവിടെ സൌണ്ട് ഫയലുകള്‍ (MP3 ആഡിയോ ഫയലുകളായി‍) ചേര്‍ത്ത ശേഷം യു.ആര്‍.എല്‍. താഴെക്കാണുന്ന കോഡ് ജനറേറ്ററില്‍ നല്‍കിയാല്‍ മതിയാവും. അങ്ങിനെ സെര്‍വ്വര്‍ സ്പേസ് സ്വന്തമായില്ലാത്തവരോ? അവര്‍ക്ക് ഗൂഗിൾ ഗ്രൂപ്പ്സ്, യാഹൂ ഗ്രൂപ്പ്സ് എന്നിവയെ ആശ്രയിക്കാവുന്നതാണ്.

• ഗൂഗിൾ ഗ്രൂപ്പ്സ് - ഗൂഗിൾ പേജസ് സർവ്വീസ് അവസാനിപ്പിച്ചതിനാലും, പകരമുള്ള ഗൂഗിൾ സൈറ്റ്സ് ഫയലുകൾ അപ്‍ലോഡ് ചെയ്ത ശേഷം, പുറത്തുനിന്ന് ഉപയോഗിക്കുവാൻ അനുവദിക്കാത്തതിനാലും; ഗൂഗിൾ ഗ്രൂപ്പ്സ് ഉപയോഗിക്കുക എന്നതാണ്, ആഡിയോ പ്ലെയർ പ്രയോജനപ്പെടുത്തുവാനുള്ള മറ്റൊരു മാർഗം. ഗൂഗിൾ ഗ്രൂപ്പ്സിലെത്തി, ഒരു പുതിയ ഗ്രൂപ്പ് തുടങ്ങുക. അത് എല്ലാവർക്കും കാണാവുന്ന രീതിയിലായിരിക്കണമെന്നത്(Public) പ്രത്യേകമോർക്കുക. ഗ്രുപ്പ് ഹോം പേജിന്റെ വലതുഭാഗത്തായി Files എന്നൊരു ടാബ് കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന പേജിൽ ഫയൽ അപ്‍‍ലോഡ് ചെയ്യുവാനുള്ള ഓപ്ഷൻ ലഭ്യമായിരിക്കും. അപ്‍ലോഡ് ചെയ്തതിനു ശേഷം അതാത് ഫയലിൽ വലത് മൌസ് ബട്ടൺ അമർത്തി ലിങ്ക് കോപ്പി ചെയ്യുക. ലിങ്കിൽ മാറ്റമൊന്നും വരുത്താതെ കോഡ് ജനറേറ്ററിൽ നൽകി, പ്ലെയർ ലഭ്യമാക്കാവുന്നതാണ്. ഈ രീതിയിൽ പ്രവർത്തിക്കുന്ന പ്ലെയറാണ് താഴെക്കാണുന്നത്.

ശ്രദ്ധിക്കുക: ഗൂഗിൾ ഗ്രൂപ്പ്സിൽ ചേർത്തിരിക്കുന്ന ഫയലുകളുടെ സൈസ് ലഭ്യമാക്കുവാൻ സാധിക്കുന്നില്ല. അതിനാൽ സീക്ക് ബാർ ശരിയായി പ്രവർത്തിക്കുകയില്ല.

• യാഹൂ ഗ്രൂപ്പ്സ് - ഗൂഗിൾ ഗ്രൂപ്പ്സിൽ ചെയ്തതുപോലെ, ഒരു പുതിയ ഗ്രൂപ്പ് തുടങ്ങുക. Web Features എനേബിൾ ചെയ്തിരിക്കണം. (ഗ്രൂപ്പ് തുടങ്ങുന്ന സമയത്ത് ഇവ എനേബിൾ ചെയ്യണമോ എന്നു ചോദിക്കുന്ന ഒരു പേജ് ദൃശ്യമാവുന്നതാണ്.) ഇടതുഭാഗത്തുള്ള ലിങ്കുകളിൽ Files തിരഞ്ഞെടുത്ത്, തുറന്നുവരുന്ന പേജിൽ വലത്-മുകളിൽ കാണുന്ന Add Files ലിങ്കിൽ ക്ലിക്ക് ചെയ്ത് സൌണ്ട് ഫയൽ കൂട്ടിച്ചേർക്കാവുന്നതാണ്. യാഹൂ ഗ്രൂപ്പിൽ ചേർക്കുന്ന ഫയലുകളുടെ സൈസ് കൃത്യമായി ലഭിക്കുന്നുണ്ട്. അതിനാൽ ഗൂഗിൾ ഗ്രൂപ്പ്സിനെ അപേക്ഷിച്ച്, യാഹൂ ഗ്രൂപ്പ്സാണ് ആഡിയോ പ്ലെയറിന് കൂടുതൽ അനുയോജ്യം. യാഹൂ ഗ്രൂപ്പിൽ ചേർത്തിരിക്കുന്ന സൌണ്ട് ഫയൽ പ്ലേ ചെയ്യുന്ന പ്ലെയറാണ് താഴെ.


ശ്രദ്ധിക്കുക: ജാവ സ്ക്രിപ്റ്റ് ഉപയോഗിച്ചാണ് ആഡിയോ പ്ലെയര്‍ നിങ്ങളുടെ പോസ്റ്റിലേക്ക് ചേര്‍ക്കപ്പെടുക. അതിനാല്‍ ബ്ലോഗര്‍ എഡിറ്റ് വിന്‍ഡോയില്‍ ലഭ്യമായ Preview-വില്‍ പ്ലെയര്‍ കാണുവാന്‍ സാധിക്കുകയില്ല. എന്നാല്‍ പബ്ലിഷ് ചെയ്തതിനു ശേഷം, പോസ്റ്റ് ബ്രൌസറില്‍ തുറക്കുമ്പോള്‍ ആഡിയോ പ്ലെയര്‍ ലോഡാവുന്നതാണ്. (ബ്രൌസറില്‍ ജാവ സ്ക്രിപ്റ്റുകള്‍ റണ്‍ ചെയ്യുന്നത് അനുവദിച്ചിരിക്കണമെന്നു മാത്രം.)



മുകളിൽ ഉപയോഗിച്ചിരിക്കുന്ന കീര്‍ത്തനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ ലഭ്യമാണ്.


പുതിയ സാധ്യതകൾ
Download Button - Audio Player 2• മെച്ചപ്പെട്ട സീക്ക് ബാർ - പാട്ട് എത്രമാത്രം ലോഡ് ചെയ്തു, എത്രഭാഗം വരെ കേട്ടുകഴിഞ്ഞു ഇത്രയും സൂചിപ്പിക്കുക മാത്രം ചെയ്യുന്ന സീക്ക് ബാറായിരുന്നു ആഡിയോ പ്ലെയർ ഒന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ഇവിടെ കേൾവിക്കാരന് ആവശ്യാനുസരണം മുൻപോട്ടോ, പിൻപോട്ടോ സ്ലൈഡർ നീക്കി പ്ലേഹെഡ് സ്ഥാനം നിർണ്ണയിക്കുവാൻ സാധിക്കുന്ന മെച്ചപ്പെട്ട സീക്ക് ബാർ ലഭ്യമാണ്.
• മെച്ചപ്പെട്ട ശബ്ദനിയന്ത്രണം -  കേവലം ശബ്ദം പൂർണ്ണമായി ഒഴിവാക്കുവാനുള്ള(മ്യൂട്ട്) സാധ്യത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ ആവശ്യാനുസരണം സ്ലെഡർ നീക്കിയോ, -/+ ബട്ടണുകൾ അമർത്തിയോ പാട്ട് എത്ര ശബ്ദത്തിൽ കേൾക്കണമെന്ന് തീരുമാനിക്കാവുന്നതാണ്.
• ഡൌൺലോഡ് ബട്ടൺ - പാട്ട് ഡൌൺലോഡ് ചെയ്യുവാനുള്ള ലിങ്ക് പ്രത്യേകം നൽകേണ്ടതില്ല. കോഡ് ജനറേറ്ററിൽ, ഈ സാധ്യത തിരഞ്ഞെടുത്താൽ മാത്രം മതി. പ്ലെയറിൽ സൌണ്ട് ഫയൽ ഡൌൺലോഡ് ചെയ്യുവാനുള്ള ബട്ടൺ ദൃശ്യമാവും.
• ആർട്ടിസ്റ്റ്/ടൈറ്റിൽ/സമയം/ഫയൽ സൈസ് എന്നിവ പ്ലെയറിൽ ദൃശ്യമാക്കുവാനുള്ള സാധ്യതയും പുതിയ പതിപ്പിൽ ലഭ്യമാണ്.

പരിഹരിച്ച പ്രശ്നങ്ങൾ
File Not Available/Server Not Responding - Error Message - Audio Player 2• ഫീഡുകളിൽ പ്ലെയർ ദൃശ്യമാവുന്നില്ല. ജാവസ്ക്രിപ്റ്റ് മാത്രം ഉപയോഗിച്ചാണ് ആഡിയോ പ്ലെയർ 1 പേജിൽ ചേർക്കുവാനുള്ള കോഡ് ലഭ്യമാക്കിയിരുന്നത്. അതിനാൽ ശരിയായ വെബ്‍പേജിലല്ലാതെ പ്ലെയർ ദൃശ്യമായിരുന്നില്ല. ഇവിടെ ജാവസ്ക്രിപ്റ്റിനൊപ്പം, ഒരു ഓബ്ജക്ടായി എംബെഡ് കൂടി ചെയ്യുന്നതിനാൽ, ഫീഡുകളിലും പ്ലെയർ ലഭ്യമാവുമെന്നു കരുതുന്നു. ഈ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. :-(
• ഫയൽ ലോഡ് ചെയ്യാതെ, പ്ലേ ബട്ടൺ എനേബിൾഡ് ആവുന്നു. ഫയൽ സെർവ്വറിൽ നിന്നും ലഭ്യമല്ലാത്ത അവസരങ്ങളിൽ, ഫയൽ ടോട്ടൽ സൈസ് 0 MB എന്നു കണക്കാക്കുന്നതിനാലാണ് ഈ പ്രശ്നം ഉണ്ടായിരുന്നത്. ഫയൽ സെർവ്വറിൽ നിന്നും ലഭ്യമല്ലെങ്കിൽ ഇനിമുതൽ ഒരു മെസേജ് ദൃശ്യമാവുന്നതാണ്.

എങ്ങിനെ ഉപയോഗിക്കാം?
• പ്രൈവറ്റ് സെർവ്വറുകളിൽ - FTP യൂസർനെയിം/പാസ്‍വേഡ് ലഭ്യമാക്കുന്ന പ്രൈവറ്റ് സെർവ്വറുകളിൽ സൌണ്ട് ഫയൽ അപ്‍ലോഡ് ചെയ്തതിനു ശേഷം, യു.ആർ.എൽ. കോഡ് ജനറേറ്ററിൽ നൽകി, ആ ഫയൽ പ്ലേ ചെയ്യുവാനുള്ള പ്ലെയർ ലഭ്യമാക്കാവുന്നതാണ്. ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുവാൻ ഈ മാർഗമാണ് അനുയോജ്യം. എന്നാൽ പ്രൈവറ്റ് സെർവ്വറുകൾക്ക് കുറഞ്ഞത് 1000 രൂപ(10 MB സ്പേസിന്)യെങ്കിലും മുടക്കേണ്ടിവരും എന്നുമാത്രം. താഴെക്കാണുന്ന പ്ലെയർ അപ്രകാരം പ്രവർത്തിക്കുന്നു.

ഗൂഗിൾ ഗ്രൂപ്പ്സ് - ഗൂഗിൾ പേജസ് സർവ്വീസ് അവസാനിപ്പിച്ചതിനാലും, പകരമുള്ള ഗൂഗിൾ സൈറ്റ്സ് ഫയലുകൾ അപ്‍ലോഡ് ചെയ്ത ശേഷം, പുറത്തുനിന്ന് ഉപയോഗിക്കുവാൻ അനുവദിക്കാത്തതിനാലും; ഗൂഗിൾ ഗ്രൂപ്പ്സ് ഉപയോഗിക്കുക എന്നതാണ്, ആഡിയോ പ്ലെയർ പ്രയോജനപ്പെടുത്തുവാനുള്ള മറ്റൊരു മാർഗം. ഗൂഗിൾ ഗ്രൂപ്പ്സിലെത്തി, ഒരു പുതിയ ഗ്രൂപ്പ് തുടങ്ങുക. അത് എല്ലാവർക്കും കാണാവുന്ന രീതിയിലായിരിക്കണമെന്നത്(Public) പ്രത്യേകമോർക്കുക. ഗ്രുപ്പ് ഹോം പേജിന്റെ വലതുഭാഗത്തായി Files എന്നൊരു ടാബ് കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന പേജിൽ ഫയൽ അപ്‍‍ലോഡ് ചെയ്യുവാനുള്ള ഓപ്ഷൻ ലഭ്യമായിരിക്കും. അപ്‍ലോഡ് ചെയ്തതിനു ശേഷം അതാത് ഫയലിൽ വലത് മൌസ് ബട്ടൺ അമർത്തി ലിങ്ക് കോപ്പി ചെയ്യുക. ലിങ്കിൽ മാറ്റമൊന്നും വരുത്താതെ കോഡ് ജനറേറ്ററിൽ നൽകി, പ്ലെയർ ലഭ്യമാക്കാവുന്നതാണ്. ഈ രീതിയിൽ പ്രവർത്തിക്കുന്ന പ്ലെയറാണ് താഴെക്കാണുന്നത്.

ശ്രദ്ധിക്കുക: ഗൂഗിൾ ഗ്രൂപ്പ്സിൽ ചേർത്തിരിക്കുന്ന ഫയലുകളുടെ സൈസ് ലഭ്യമാക്കുവാൻ സാധിക്കുന്നില്ല. അതിനാൽ കോഡ് ജനറേറ്ററിൽ നൽകുന്ന സൈസാവും പരിഗണിക്കുക. പൂർണ്ണമായും ലോഡ് ചെയ്യാതെ സീക്ക് ബാർ ശരിയായി പ്രവർത്തിക്കുകയില്ല.

യാഹൂ ഗ്രൂപ്പ്സ് - ഗൂഗിൾ ഗ്രൂപ്പ്സിൽ ചെയ്തതുപോലെ, ഒരു പുതിയ ഗ്രൂപ്പ് തുടങ്ങുക. Web Features എനേബിൾ ചെയ്തിരിക്കണം. (ഗ്രൂപ്പ് തുടങ്ങുന്ന സമയത്ത് ഇവ എനേബിൾ ചെയ്യണമോ എന്നു ചോദിക്കുന്ന ഒരു പേജ് ദൃശ്യമാവുന്നതാണ്.) ഇടതുഭാഗത്തുള്ള ലിങ്കുകളിൽ Files തിരഞ്ഞെടുത്ത്, തുറന്നുവരുന്ന പേജിൽ വലത്-മുകളിൽ കാണുന്ന Add Files ലിങ്കിൽ ക്ലിക്ക് ചെയ്ത് സൌണ്ട് ഫയൽ കൂട്ടിച്ചേർക്കാവുന്നതാണ്. യാഹൂ ഗ്രൂപ്പിൽ ചേർക്കുന്ന ഫയലുകളുടെ സൈസ് കൃത്യമായി ലഭിക്കുന്നുണ്ട്. അതിനാൽ ഗൂഗിൾ ഗ്രൂപ്പ്സിനെ അപേക്ഷിച്ച്, യാഹൂ ഗ്രൂപ്പ്സാണ് ആഡിയോ പ്ലെയറിന് കൂടുതൽ അനുയോജ്യം. യാഹൂ ഗ്രൂപ്പിൽ ചേർത്തിരിക്കുന്ന സൌണ്ട് ഫയൽ പ്ലേ ചെയ്യുന്ന പ്ലെയറാണ് താഴെ.


കോഡ് ജനറേറ്റർ
• യു.ആർ.എൽ. - ചേർക്കുവാൻ ആഗ്രഹിക്കുന്ന സൌണ്ട് ഫയലിന്റെ പൂർണ്ണമായ യു.ആർ.എൽ. ഇവിടെ നൽകുക. ഉദാ: http://www.yourdomain.com/files/yoursong.mp3
• TITLE - സൌണ്ട് ഫയലിന്റെ പേര് ഇവിടെ ചേർക്കുക.
• ARTIST - ആർട്ടിസ്റ്റുകളുടെ പേര് ഇവിടെ നൽകാവുന്നതാണ്.
• FILE SIZE - ഫയലിന്റെ വലുപ്പം ഇവിടെ നൽകുക. സംഖ്യകൾ മാത്രം നൽകുവാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്ലെയറിന് ഫയൽ സൈസ് സെർവ്വറിൽ നിന്നും ലഭ്യമാക്കുവാൻ സാധിക്കുന്നില്ലെങ്കിൽ മാത്രമേ ഇവിടെ നൽകുന്ന വില ഉപയോഗിക്കുകയുള്ളൂ.
• Display Download Link - സൌണ്ട് ഫയൽ ഡൌൺലോഡ് ചെയ്യുവാനുള്ള ഓപ്ഷൻ പ്ലെയറിൽ തന്നെ നൽകണമെന്നുണ്ടെങ്കിൽ, ഈ ചെക്ക്ബോക്സ് ടിക്ക് ചെയ്യുക.

ഇത്രയും നൽകിയശേഷം 'തുടരുക' എന്ന ബട്ടണിൽ മൌസമർത്തുക. പ്ലെയറിനായുള്ള കോഡ് തുടർന്ന് ലഭ്യമാവും. SELECT ALL എന്ന ബട്ടണിൽ അമർത്തി, കോഡ് പൂർണ്ണമായും സെലക്ട് ചെയ്തതിനു ശേഷം, നിങ്ങളുടെ പേജിലേക്ക് കോപ്പി-പേസ്റ്റ് ചെയ്യുക.


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment