നിന്നെ കാത്തു സ്വയം മറന്നു പോയ രാത്രികളൊന്നില്‍ ഞാന്‍ എന്നെ തേടിയിറങ്ങി നിലാവില്‍ ആദ്യം കണ്ട പൂവിനു നിന്‍റെ ഓര്‍മകളുടെ ഇതളുകളായിരുന്നു . വര്ണവിളക്കുകള്‍ക്കും നക്ഷത്രങ്ങള്‍ വെളിച്ചം വിതറുന്ന ഈ രാത്രിയും നിന്‍റെ ഓര്‍മകളുടെ വെളിച്ചത്തില്‍ കൂടുതല്‍ തിളങ്ങുന്നു നിന്‍റെ കിനാവുകളില്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍ എന്‍റെ കിനാവുകളാണ് അത് മാത്രമാണ് .. നീയറിയാതെ പോവുന്നത് കുളിരു ചൂടിയ രാത്രികള്‍ സ്വപ്നം ചൂടിയ നിദ്രകള്‍ പ്രഭാതത്തില്‍ പാതി വിരിഞ്ഞ പനിനീര്‍ പൂവിനു മഞ്ഞിന്റെ കണം ചൂടിയ തിളക്കം .. അത് പിരിഞ്ഞു പോയ രാവിന്‍റെ കണ്ണീര്‍ സ്വപ്‌നങ്ങള്‍ നഷ്ടമായ നിറഞ്ഞ മിഴികള്‍ ഈ കുളിരില്‍ ഉറഞ്ഞു പോയത് ഏതു സ്വപ്നങ്ങള്‍ ..? നീ പറയാതെ പറഞ്ഞത് നിന്‍റെ കിനാവുകളെ കുറിച്ചായിരുന്നു ഞാന്‍ കേള്‍ക്കാതെ കേട്ടത് കേള്‍ക്കാന്‍ കൊതിച്ചത്..എന്‍റെ മാത്രം സങ്കല്‍പ്പങ്ങള്‍.. പാതി മയക്കത്തില്‍ പകുതി സ്വപ്നമായും പകുതി വിഭ്രാന്തിയായും ഒരു ലോകം ഉണര്‍ന്നിരിക്കുന്നു നീയും ഞാനും .. എന്‍റെ കാഴ്ച മായും വരെ ഒരു ലോകം . |
No comments:
Post a Comment