അന്ന് ഞാന് ഒന്പതാം ക്ലാസ്സിലോ മറ്റോ പഠിക്കുന്ന കാലം. tuition സെന്റെറില് രാവിലെ എത്തുമ്പോള് അവളെ കണ്ടില്ലെങ്കില് വല്ലാത്ത വീര്പ്പുമുട്ടലായിരുന്നു. അവള് ഒരു ദിവസം അവധി എടുത്താല് അന്ന് ഞാനും അവധി എടുക്കും. എന്താ കാരണം എന്നു എനിക്കറിയില്ലായിരുന്നു. അവള്ക്കും അങ്ങനെ തന്നെ ആയിരുന്നു എന്നു തന്നെയായിരുന്നു എന്റെ വിശ്വാസവും. അത് അവളോട് തന്നെ ചോദിയ്ക്കാന് തീരുമാനിച്ചു. സുന്ദരിയായിരുന്നു അവള്. ചിരിക്കുമ്പോള് അവളുടെ നുണക്കുഴികള് കാണാന് എനിക്ക് വലിയ ഇഷ്ട്ടമായിരുന്നു. അടുത്ത് വരുമ്പോള് കുട്ടിക്കൂറ പൌടരിന്റെ മണമായിരുന്നു അവള്ക്കു. അവള്ക്കു വേണ്ടി ഞാന് ആദ്യമായി എഴുതി………… ഒരു പ്രണയ ലേഘനം. അതിനെ അങ്ങനെ വിളിക്കാന് എനിക്ക് അന്ന് അറിയാമായിരുന്നോ എന്നു അറിയില്ല. ഞാന് എഴുതി.. എനിക്കറിയാവുന്ന എല്ലാം. എനിക്ക് പറയാനുള്ള എല്ലാം. രാവിലെ tuition സെന്റെറില് അവളെ കാനുപോള് കൊടുക്കണം എന്നു ഉറപ്പിച്ചാണ് ഞാന് പോയത്. പക്ഷെ നിര്ഭാഗ്യം എന്നു പറയട്ടെ. അവള് അന്ന് ക്ലാസ്സില് വന്നില്ല. എനിക്ക് വലിയ വിഷമം ആയി. tuition കഴിഞ്ഞു സ്കൂളിലേക്ക് പോകും വഴി എന്റെ ചിന്ത മുഴുവന് അവള് ആയിരുന്നു. എന്തായിരിക്കും അവള്ക്കു പറ്റിയിട്ടുണ്ടാകുക.. സ്കൂളില് എത്തി ക്ളാസ് ടീച്ചര് കൂടിയായ ശ്യാമള ടീച്ചര് വന്നു അറ്റെന്ടെന്സ് ഒക്കെ എടുത്തു . പുസ്തകം തുറന്നു വായിച്ചു തുടങ്ങി . ഞാനും തലേ ദിവസം പഠിപ്പിച്ചു നിറുത്തിയ പാഠഭാഗം നോക്കിയിരുന്നു. പക്ഷെ ടീച്ചര് വായിക്കുന്നത് ഒന്നും എന്റെ പുസ്തകത്തില് ഇല്ല. ഞാന് ആകെ വിയര്ത്തു. എനിക്കാകെ ഭയം ആയി. വല്ല ചോദ്യവും ചോദിച്ചാല് ഞാന് എന്ത് പറയും. പക്ഷെ ടീച്ചര് വായിക്കുന്നത് എനിക്ക് നല്ല പരിചയം ഉള്ള വാക്കുകള്..... വാക്യങ്ങള്. പെട്ടെന്ന് ഒരു ഞെട്ടലോടെ ഞാന് തിരിച്ചറിഞ്ഞു... അതെ അത് തന്നെ. ഞാന് തലേ ദിവസം രാത്രി വളരെ കഷ്ട്ടപ്പെട്ടു അവള്ക്കു വേണ്ടി എഴുതിയ പ്രനയലെഘനം. "Amal stand up". ഞാന് എഴുന്നേറ്റു നിന്ന്. "എന്താ ഇതു" ഞാന് ഒന്നും പറഞ്ഞില്ല. എന്തൊക്കെയോ ടീച്ചര് പിന്നെയും പറയുന്നുണ്ടായിരുന്നു. എനിക്കൊന്നു കേള്ക്കാന് കഴിഞ്ഞില്ല. തലക്കകത്ത് മുഴുവന് ഒരു മൂളല് മാത്രം. പിന്നെ ക്ലാസ്സ് റൂമിലെ സഘപാടികള് എന്നു പറയുന്ന ചതിയന് മാരുടെ അടക്കിയുള്ള ചിരികളും. പക്ഷെ ആ പ്രനയലെഖനതിന്റെ ആവശ്യം വന്നില്ല. ദൈവം തന്നെ മുന്കൈ എടുത്തു . ഇന്നു ആ നുനക്കുഴിക്കാരി എന്‍റെ മകളുടെ അമ്മയാണ്. |
www.keralites.net |
__._,_.___
No comments:
Post a Comment