തെന്നലിന്‍ കുളിര്‍മ്മയോടെ അടുത്തെത്തി
എന്നെന്നും സ്നേഹത്തിന്‍ കളിക്കൂട്ടുകാരിയായി,
ദൂരങ്ങള്‍ ,നടവഴികള്‍, ഇടവഴികള്‍,കഥകളായി.
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.
ദിനങ്ങള്‍ ദിവസങ്ങള്‍ വര്‍ഷങ്ങള്‍ തെന്നിനീങ്ങി,
ദിനചര്യകളില്‍ എന്നെന്നും കൂട്ടുകാരിയായവള്‍,
വാക്കുകളില്‍ എന്നെന്നും താളങ്ങള്‍ നിറഞ്ഞൊഴുകി.
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.
മന്ദസ്മിതങ്ങള്‍,ചിരികള്‍,ആര്‍ത്തട്ടഹസിച്ചു ഞങ്ങളില്‍
പാഠശാലകളും ,സഹപാഠികളും,എന്നും നിറങ്ങളായി
അവരും നിറഞ്ഞുനിന്നു, ജീവിതത്തിന്റെ തളമായി
ഇവളെ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.
എവിയോ കൂട്ടംതെറ്റി, തെറിച്ചു വീണ എന്‍ ജീവിതം,
വഴിലെവിടെയോ നഷ്ടങ്ങളുടെ കൂമ്പാരമായവള്‍,
ജീവിതം തെന്നിനീങ്ങി വീണ്ടും ഒരു തെങ്ങലായി
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.
നിറഞ്ഞുനിന്ന മനസ്സിന്റെ സ്നേഹം വര്‍ഷങ്ങലൂടെ,
എന്നെന്നും നിലനിര്‍ത്തി, പൂത്തുലഞ്ഞ വര്‍ഷങ്ങള്‍
അത്യാധുനികതയുടെ പരിവേഷത്തില്‍ തിരിച്ചെത്തി,
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.
സ്വന്തമായി,ബന്ദമായി,മന്ദസ്മിതത്തില്‍ ,കൈനീട്ടി,
സൌഹൃദത്തിന്റെ ആലിഗനത്തിനായി നീട്ടിയ കൈ,
എങ്ങെങ്ങും എത്താതെ അന്തരീക്ഷത്തില്‍ നിന്നു.
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.
വര്‍ഷങ്ങളില്‍ നഷ്ടമായ സൌഹൃദം എന്നില്‍മാത്രം,
പ്രതീക്ഷയുടെ കൈക്കുമ്പിളില്‍ രണ്ടിട്ടു കണ്ണീര്‍മാത്രം,
മനസ്സെല്ലാം ഒരു അച്ചിന്റെ സ്നേഹവായ്പ്പാവില്ലല്ലോ.
ഇവളെ ന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.
Ashif.v dubai uae
www.keralites.net |
__._,_.___
No comments:
Post a Comment