വിടപറയാം നമുക്കിനി..
ഇനി ഒരികലും കണ്ടുമുട്ടുകയില്ല നാം
എന്ന് പരസ്പരമാശംസിക്കാം.
അലയുന്ന വീഥികളില്‍ അറിയാതെ പോലും
നമ്മുടെ കണ്ണുകള്‍ തമ്മില്‍ തെറ്റാതിരിക്കട്ടെ!

ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങളുടെ
മണമുള്ള ഒരു പിടി ഓര്‍മകളുമായി,
സുഖമുള്ള വേദനകളുമായി
ജീവിക്കാം ഞാന്‍ ഇനി.

പ്രണയത്തില്‍ ചാലിച്ചു നീ തൊട്ടു തന്ന ചന്ദനകുറി
മായ്ച്ചുകളയാം ഞാന്‍ ഇനി.
ഒരുമിച്ചു നടന്നു തീര്‍ത്ത വഴികളിലെ
നിന്റെ കാല്പാടുകള്‍ കണ്ടില്ലെന്നു ഭാവിക്കാം.
എന്റെ മിഴികള്‍ നിറഞ്ഞതെന്തിനെന്നു നീ ചോദിച്ചപ്പോള്‍
ഒരു കരടു പോയതാണ്നെന്നു കള്ളം പറയാം.
ഒരികളും കണ്ടുമുട്ടാത്ത വഴികളെ പോലെ
സമാന്തര രേഖകള്‍ ആയി മാറാം നമുക്കിനി

ഇനി ഉണ്ടാകില്ലോരിക്കലുമാ
കൂടിച്ചേരലുകളും സംഭാഷണങ്ങളും.
ഇടവേളകള്‍ ഇല്ലാതെ പാഞ്ഞൊഴുകുന്ന
ജീവിതനദിയുടെ പ്രവാഹത്തില്‍
അകാല മരണം പ്രാപിച്ച എന്‍റെ വികാരങ്ങള്‍കായി
ആ നദിതടത്തില്‍
ബലിയിടാം ഞാന്‍
കൈകൊട്ടി വിളിക്കാം ബലി കാക്കകളെ
എന്‍റെ സ്വപ്നങ്ങളുടെ ബലി ചോറ് ഉണ്ണാന്‍.

No comments:
Post a Comment