Wednesday, September 15, 2010

[www.keralites.net] നഗര യാത്ര നരക യാത്രയാകുന്നു....



നഗര യാത്ര നരക യാത്രയാകുന്നു




കോഴിക്കോട്: നഗരത്തിലെത്താന്‍ ഇനി യാത്രക്കാരോട് ആകാശമാര്‍ഗം സ്വീകരിക്കാന്‍ ഉപദേശിക്കാം. റോഡുവഴി വന്നാല്‍ യാത്രക്കാരന്റെ മാത്രമല്ല വാഹനങ്ങളുടെയും നടുവൊടിയും. പ്രായമായവരാണെങ്കില്‍ ഒരുപക്ഷേ, ആസ്​പത്രി കിടക്കയിലുമാവും.

കുഴി അടയ്ക്കുന്ന മന്ത്രിമാര്‍ മാറിമാറി വന്നിട്ടും നഗരത്തിലെ റോഡുകളിലൂടെ കുഴികളില്‍ വീഴാതെ വാഹനം ഓടിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്
.

ഏറ്റവും തിരക്കേറിയ കണ്ണൂര്‍ റോഡ് മുതല്‍ കോര്‍പ്പറേഷന്റെ റോഡുകള്‍വരെ വാഹനങ്ങളെ വീഴ്ത്തുന്ന പടുകുഴികളാല്‍ നിറഞ്ഞിരിക്കുന്നു. ദേശീയപാത 17-ല്‍ പാവങ്ങാട് മുതല്‍ മാനാഞ്ചിറവരെയുള്ള യാത്രയാണ് ഏറ്റവും ദുര്‍ഘടം. ഓരോ കുഴിയും വെട്ടിച്ചുവേണം ഇവിടെ വാഹനമോടിക്കാന്‍. വലിയ കുഴികള്‍ വെട്ടിക്കുമ്പോള്‍ ചെറിയ കുഴികളില്‍ ചെന്നുചാടും. ഈ പാതയില്‍ നടക്കാവ് പോലീസ് സ്റ്റേഷനുമുന്നിലെ പാതാളക്കുഴി, വാഹനമോടിക്കുമ്പോള്‍ കണ്ടില്ലെങ്കില്‍ അപകടം ഉറപ്പാണ്. അര മീറ്ററോളം ആഴമുണ്ട് ഈ കുഴിക്ക്. കുഴിയില്‍ വീണാല്‍ വാഹനങ്ങളുടെ ലീഫ് ഉള്‍പ്പെടെ മുറിഞ്ഞുപോവും. കുഴി കണ്ട് വെട്ടിച്ചാല്‍ പിറകില്‍നിന്നുള്ള വാഹനം വന്ന് ഇടിച്ച് അപകടവുമുണ്ടാവും. ഇതിനുസമീപംതന്നെ ചെറുതും വലുതുമായ കുഴികള്‍ വേറെയുമുണ്ട്. അതുകൊണ്ട് വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെടുന്നത് പതിവാണ്.

കുഴികള്‍ എണ്ണി അടയ്ക്കുന്നുവെന്ന് മന്ത്രിമാര്‍ പറയുമ്പോഴും ദേശീയപാതയിലെ കുഴികളില്‍ കുരുങ്ങി ഗതാഗതക്കുരുക്കും സ്ഥിരം സംഭവമാണ്.ദേശീയപാതയുടെ സ്ഥിതി ഇതാണെങ്കില്‍ കോര്‍പ്പറേഷന്റെയും പൊതുമരാമത്തിന്റെയും കീഴിലുള്ള റോഡുകളില്‍ പലയിടത്തും ചതിക്കുഴികളാണ്. ഒന്നുകില്‍ കുഴി അല്ലെങ്കില്‍ കരിങ്കല്‍ ചിതറിക്കിടക്കുന്ന റോഡ് ഇതാണ് നമ്മുടെ പാതകളുടെ അവസ്ഥ.

മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിനു സമീപമുള്ള വന്‍ കുഴിയില്‍ യാത്രക്കാര്‍ ഏതുസമയവും വീഴുമെന്ന സ്ഥിതിയാണ്. ജങ്ഷനിലായതിനാല്‍ വാഹനങ്ങള്‍ക്ക് ഇത് പെട്ടെന്നു കാണാന്‍ കഴിയില്ല. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ക്കാണ് ഇത് അപകടഭീഷണിയായിരിക്കുന്നത്. ടൗണ്‍ഹാള്‍ റോഡില്‍ രണ്ടാം ഗേറ്റിനുസമീപവും ടൗണ്‍ഹാളിനുസമീപവും കുഴികള്‍ കാലങ്ങളായി അടയ്ക്കാതെ കിടക്കുകയാണ്. കുഴി അടയ്ക്കാന്‍ കോര്‍പ്പറേഷന്‍ എടുത്ത തീരുമാനത്തിലും ഒരു ചലനവും ഇതുവരെയില്ല. കോര്‍പ്പറേഷനും മന്ത്രിമാരും ചേര്‍ന്ന് മത്സരിച്ച് പ്രഖ്യാപനങ്ങള്‍കൊണ്ട് കുഴി അടയ്ക്കുകയാണ് ചെയ്യുന്നത്.

നഗരത്തിലെത്താനുള്ള മറ്റു വഴികളായ ബാലുശ്ശേരി റോഡ്, മീഞ്ചന്ത വട്ടക്കിണര്‍, മാങ്കാവ് ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം കടന്നുകിട്ടാന്‍ കുറച്ച് സാഹസികതതന്നെ വേണ്ടിവരാം. മാങ്കാവ് ജങ്ഷനില്‍ ജപ്പാന്‍ പദ്ധതിക്കുവേണ്ടി റോഡ് പൊളിച്ച് ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഗതാഗതക്കുരുക്ക് ഇവിടെ നിത്യസംഭവമാണ്. കക്കോടിയില്‍ ഒന്നര കിലോമീറ്ററോളം തകര്‍ന്ന റോഡ് അറ്റകുറ്റപ്പണി ഇഴഞ്ഞുനീങ്ങുകയാണ്. വട്ടക്കിണറില്‍ പതിവായി രൂപപ്പെടാറുള്ള കുഴിതന്നെയാണ് യാത്രക്കാര്‍ക്ക് ഇത്തവണയും ഭീഷണിയായിട്ടുള്ളത്.

റോഡുകളുടെ സ്ഥിതി ഇതാണെങ്കില്‍ നടുവൊടിയാതെ എങ്ങനെ നഗരത്തിലെത്തുമെന്ന ചോദ്യത്തിനു പരിഹാരം കണ്ടെത്താന്‍ ആര്‍ക്കും കഴിയുന്നില്ല.

വടകര മുതല്‍ കല്ലായിവരെ ദേശീയപാത 17-ന്റെ അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു. കല്ലായിയില്‍ കുറച്ചു ഭാഗത്തും എലത്തൂരിലും കുഴികള്‍ ബിറ്റുമിന്‍ ഉപയോഗിച്ച് അടച്ചിട്ടുണ്ട്. മഴ പെയ്യുന്നതിനാലാണ് ബാക്കി അറ്റകുറ്റപ്പണി നടക്കാത്തതെന്നാണ് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞത്. മഴക്കാലത്ത് ബിറ്റുമിന്‍ ഉപയോഗിച്ച് കുഴി അടച്ചാല്‍ വീണ്ടും കുഴികള്‍ രൂപപ്പെടും.

അതുകൊണ്ട് വെയില്‍ ഉണ്ടായാല്‍ മാത്രമേ റോഡ് നന്നാക്കാനാവൂ. പാറപ്പൊടി ഉപയോഗിച്ച് കുഴി അടച്ചാല്‍ വാഹനങ്ങള്‍ പോവുമ്പോള്‍ വീണ്ടും റോഡ് തകരാറാവുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുഴിയടച്ചാല്‍ മാത്രം പോരാ...

ഓരോ മിനിറ്റിലും ടണ്‍കണക്കിന് ഭാരമുള്ള കണ്ടെയ്‌നര്‍ ലോറികളടക്കമുള്ള വാഹനങ്ങള്‍ കടന്നുപോവുന്ന ദേശീയപാതയില്‍ കുഴി അടയ്ക്കല്‍ ഒരിക്കലും പരിഹാരമല്ല. അറ്റകുറ്റപ്പണി നടത്താതെ കുഴി അടയ്ക്കുമ്പോള്‍ ഓരോ വര്‍ഷവും പുതിയ കുഴികള്‍ രൂപപ്പെടും. 10 കുഴികള്‍ അടച്ചാല്‍ അടുത്തവര്‍ഷം 20 കുഴികളുണ്ടാകുന്നുവെന്നതാണ് അനുഭവം. കുഴികള്‍ അടയ്ക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുകയല്ലാതെ റോഡിന്റെ ദുരവസ്ഥയ്ക്ക് ഒരു പരിഹാരവുമുണ്ടാവില്ല. കാരണം, ദേശീയപാതയിലെ പാച്ച്‌വര്‍ക്ക് ആറോ ഏഴോ മാസം മാത്രമേ നിലനില്‍ക്കുകയുള്ളൂ. പിന്നെ വീണ്ടും പണം മുടക്കേണ്ടിവരും.

ദേശീയപാത 212-നും 17-നും റോഡ് അറ്റകുറ്റപ്പണി നടത്താന്‍ രണ്ടുവര്‍ഷം മുമ്പ് സമര്‍പ്പിച്ച 85 കോടിയുടെ എസ്റ്റിമേറ്റിന് കേന്ദ്ര ഗതാഗതമന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. വെങ്ങളം മുതല്‍ രാമനാട്ടുകര വരെ 32 കിലോമീറ്ററും വടകരയില്‍ 12 കിലോമീറ്ററും കൊടുവള്ളി മുതല്‍ വയനാട് ചുരം റോഡ് വരെ 30 കിലോമീറ്ററും അറ്റകുറ്റപ്പണി നടത്താനാണ് എസ്റ്റിമേറ്റ് സമര്‍പ്പിച്ചത്. എന്നാല്‍, ദേശീയപാത 17 ദേശീയപാത അതോറിറ്റി ഏറ്റെടുക്കുന്നുവെന്നുപറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കിയില്ല. ദേശീയപാതയായതിനാല്‍ അറ്റകുറ്റപ്പണിക്ക് സംസ്ഥാന സര്‍ക്കാറും പണം നല്‍കിയില്ല. സര്‍ക്കാറുകള്‍ക്ക് പറയാന്‍ ന്യായങ്ങളുണ്ടെങ്കിലും രണ്ടുവര്‍ഷമായി യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിന് മാറ്റമില്ല.

രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള പുതിയ ബൈപ്പാസ് ദേശീയപാതയാവുന്നതോടെ നിലവിലെ എന്‍.എച്ച്. 17 ദേശീയപാതയല്ലാതായി മാറുമെന്നാണ് ഗതാഗതമന്ത്രാലയം ഇപ്പോള്‍ പറയുന്ന ന്യായം. എന്‍.എച്ച്. 212 ബി.ഒ.ടി. റോഡ് വികസനത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ കൊടുവള്ളി മുതല്‍ വയനാട് വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണിക്കുള്ള എസ്റ്റിമേറ്റും പാസാവില്ല. കേന്ദ്രതീരുമാനം നീളുന്നതനുസരിച്ച് ഈ റോഡ് ദുരിതപാതയാവും
ബെസ്റ്റ് രിഗാട്സ്
@@**അഫ്സല്‍ പി കെ പി**@@
മാവുന്കീല്‍**@@

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment