| ദാരിദ്ര്യമേ ഉലകം വി. എസ്. സനോജ് ഇന്ത്യയിലെ പല ഗ്രാമങ്ങളിലേയും ദാരിദ്ര്യം ചില ആഫ്രിക്കന് രാജ്യങ്ങളിലേതിനേക്കാള് കൂടുതലാണെന്ന വാര്ത്ത രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ഭരണാധികാരികള്ക്കും രാഷ്ട്രീയ നേതൃത്വങ്ങള്ക്കും ഒരു മുന്നറിയിപ്പാണ്. ആഗോള വികസന സങ്കല്പ്പങ്ങളും അതിന്റെ തുടര്ച്ചാ നടപടികളും ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്ന ഇന്ത്യയ്ക്കും 1990-കള്ക്ക് ശേഷം സ്വീകരിച്ച വികസന കാഴ്ച്ചപ്പാടുകള്ക്കും തത്വത്തില് എതിരാണ് ഈ റിപ്പോര്ട്ടെന്ന് തന്നെ പറയേണ്ടിവരും. ഗ്രാമങ്ങളിലെ വികസനം പുറകോട്ടുപോകുകയും നഗരം വികസിച്ച് വീര്പ്പുമുട്ടുകയും ചെയ്യുന്ന സാഹചര്യമാണ് പുത്തന് സാമ്പത്തിക പരിഷ്കാരങ്ങള് ഉല്പാദിപ്പിക്കുന്നതെന്ന ഒരു വിഭാഗം സാമ്പത്തിക വിദഗ്ദ്ധരുടെ നിരീക്ഷണം ശരിവെക്കുന്നതാണ് യു.എന്‍.ഡി.പിയുടെ ഈ റിപ്പോര്ട്ട്. അതായത് വിവിധ സാമൂഹ്യ ഘടകങ്ങളുടെ സൂചകമാക്കി ദാരിദ്ര്യത്തെ നിര്ണ്ണയിക്കുന്ന കണക്കാണിത്. കേരളമാണ് ദാരിദ്ര്യത്തിന്റെ തോത് ഏറ്റവും കുറവുള്ള ഇന്ത്യന് സംസ്ഥാനമെന്നും സൂചികയില് പറയുന്നു. ഗോവയിലും പഞ്ചാബിലുമാണ് കേരളം കഴിഞ്ഞാല് ദാരിദ്ര്യം കുറവുള്ളത്. ഗോവയില് 21 ഉം പഞ്ചാബില് 26.2 ശതമാനവുമാണ് ദാരിദ്ര്യത്തിന്റെ തോത്. ഇന്ത്യയുടെ ആകെ ദാരിദ്ര്യതോത് 55 ശതമാനമാണെങ്കില് കേരളത്തിലേത് 15.9 ശതമാനമാണ്. ബിഹാര്‍-81.4, ജാര്ഖണ്ഡ്-77, ഛത്തീസ്ഗഡ്-71.9, ഉത്തര്പ്രദേശ്-69.9, പശ്ചിമബംഗാള്‍-58.3, ഒറീസ-64, രാജസ്ഥാന്‍-64.2 എന്നിങ്ങനെയാണ് കണക്കുകള്‍. 10 സൂചകങ്ങള് എടുത്താണ് സര്വെ നടത്തിയത്. വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം എന്നിവയാണ് ഇതിലെ മുഖ്യമാനകങ്ങളായി സ്വീകരിച്ചത്. രാജ്യത്തെ മൊത്തം ദാരിദ്ര്യത്തിന്റെ 21 ശതമാനവും ഉത്തര്പ്രദേശില് ആണ്. രാജ്യത്തെ മൂന്നാമത്തെ ദരിദ്ര സംസ്ഥാനം പശ്ചിമബംഗാളും. ഇന്ത്യയിലെ വിവിധ ജാതി-വംശ-വിഭാഗങ്ങളുടെ ജീവിതനിലവാരവും പഠനവിധേയമാക്കിയിട്ടുണ്ട്. ഇതുപ്രകാരം മൊത്തം ജനസംഖ്യയിലെ പട്ടികവര്ഗക്കാരില് 81.4 ശതമാനവും ദരിദ്ര്യരാണ്. 59.2 ശതമാനമാണ് ശരാരരി ദാരിദ്ര്യനിരക്ക്. ആഫ്രിക്കന് രാജ്യമായ കോംഗോയിലെ കണക്കും മധ്യപ്രദേശിലെ കണക്കും റിപ്പോര്ട്ടില് പ്രത്യേകമായി എടുത്തുപറയുന്നുണ്ട്. ജോര്ജ് വാഷിങ്ടണ് യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ് ആന്റ് ഇന്റര്നാഷണല് അഫയേഴ്സ് പ്രൊഫസര് ജെയിംസ് ഫോസ്റ്റര്, ഓക്സ്ഫോര്ഡ് പോവര്ട്ടി ആന്റ് ഹ്യൂമന് ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ് ഡയറക്ടര് ഡോ. സബിന ആല്ക്കിരെ തുടങ്ങിയവരാണ് പഠനത്തിന് മുഖ്യ മേല്നോട്ടം വഹിച്ചത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില് അടിസ്ഥാന മേഖലകളുടെ വികസനത്തിന്റെ കാര്യത്തില് വിഭവസമാഹരണത്തിലും സാമ്പത്തികാസൂത്രണത്തിലും വരുത്തേണ്ട മാറ്റം കൊണ്ടുമാത്രമേ ഈ അവസ്ഥ പരിഹരിക്കാന് കഴിയുകയുള്ളൂവെന്നും റിപ്പോര്ട്ട് മുന്നോട്ടുവെക്കുന്ന നിര്ദേശങ്ങളിലുണ്ട്. |
www.keralites.net |
__._,_.___
No comments:
Post a Comment