Wednesday, July 21, 2010

[www.keralites.net] Norka Roots Job Portal / നോര്‍ക്ക റൂട്സ്‌ ജോബ്‌ പോര്‍ട്ടല്‍



നോര്‍ക്ക റൂട്സ്‌ ജോബ്‌ പോര്‍ട്ടല്‍
വിദേശത്ത്‌ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും വിദേശങ്ങളിലെ തൊഴില്‍ സംരംഭകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. തൊഴില്‍ തട്ടിപ്പുകള്‍ ഒഴിവാക്കുന്നതിനായി അതത്‌ വിദേശ എംബസികള്‍ മുഖേന പരിശോധന നടത്തിയശേഷമായിരിക്കും വിദേശകമ്പനികള്‍ക്ക്‌ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ അനുവദിക്കുന്നത്‌. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും തൊഴില്‍ സംരംഭകര്‍ക്കും തങ്ങളുടെ ആവശ്യങ്ങളും, യോഗ്യതയും വിശദീകരിച്ചുകൊണ്ട്‌ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.
 
പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്‌ തൊഴില്‍ അന്വേഷകര്‍ക്ക്‌ സൗജന്യമായിരിക്കും. വിദേശത്തുള്ള തൊഴില്‍ റിക്രൂട്ട്മെന്റുകള്‍ക്ക്‌ കമ്പനിക്കാര്‍ നോര്‍ക്ക റൂട്ട്സില്‍ സര്‍വ്വീസ്‌ ചാര്‍ജ്‌ നല്‍കണം. ജോബ്‌ പോര്‍ട്ടല്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്സ്‌ വിദേശത്തെ തൊഴിലുകള്‍ക്ക്‌ വേണ്ടി റിക്രൂട്ട്മെന്റുകള്‍ നടത്തുന്നതിനുള്ള കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ലൈസന്‍സ്‌ നേടിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ യു എ ഇയിലെ ഒരു സ്വകാര്യ കമ്പനിക്ക്‌ വേണ്ടി രണ്ടുതവണ നോര്‍ക്ക റൂട്ട്സ്‌ റിക്രൂട്ട്മെന്റ്‌ നടത്തിയിട്ടുണ്ട്‌. മറ്റൊരു കമ്പനിക്കായി ഈ മാസം 27, 28 തീയതികളില്‍ വീണ്ടും റിക്രൂട്ട്മെന്റ്‌ നടത്തുന്നുണ്ട്‌.
 
വിദേശ തൊഴില്‍ വിപണികളിലെ തൊഴില്‍ സാധ്യതകള്‍ പൂര്‍ണമായും ലഭിക്കുന്നതിന്‌ കേരളീയരെ മത്സര സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ നോര്‍ക്ക ജോബ്‌ ഫെയറുകളും ആരംഭിക്കും. ഇത്തരത്തില്‍ ആദ്യ ജോബ്‌ ഫെയര്‍ നവംബറില്‍ കൊച്ചിയില്‍ നടത്തും. ഗള്‍ഫ്‌ മേഖലയിലെ കമ്പനികള്‍ക്ക്‌ പുറമെ യൂറോപ്യന്‍ കമ്പനികളെയും ജോബ്‌ ഫെയറില്‍ പങ്കെടുപ്പിക്കാനാണ്‌ നോര്‍ക്ക റൂട്സിന്റെ ശ്രമം.

Courtesy: Veekshnam Daily

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment