Saturday, July 24, 2010

[www.keralites.net] ദുര്ഗന്ധം പടര്ത്തുന്ന പാരിജാതം!



ദുര്‍ഗന്ധം പടര്‍ത്തുന്ന പാരിജാതം!

Fun & Info @ Keralites.netഇതു വെറുതേ ഒരു ലേഖനം. മലയാളി ടെലിവിഷന്‍ പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തെ എത്രകണ്ട്‌ കുറച്ചാണ്‌ മലയാളം സീരിയല്‍ സംവിധായകര്‍ കാണുന്നത്‌ എന്നോര്‍ത്തുള്ള ക്ഷോഭമാണ്‌ ഇത്‌ എഴുതാന്‍ പ്രേരിപ്പിച്ചത്‌. ടിആര്‍പി റേറ്റിങില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന 'പാരിജാതം എന്ന സീരിയിലില്‍ 'ബ്രഹ്‌മാണ്ഡം എന്ന പേരില്‍ കാണിക്കുന്ന ബാലിശമായ രംഗങ്ങളാണ്‌ ഇതിന്‌ ആധാരം. സ്വന്തം ടിവി ആണെന്നതിനാല്‍ പ്രേക്ഷകര്‍ പ്രതികരിക്കില്ലെന്ന്‌ ഉറപ്പുള്ളതുകൊണ്ട്‌ മലയാളി പ്രേക്ഷകര്‍ക്ക്‌ 'വെട്ടുപോത്തിന്റെ വിലപോലും നല്‍കാത്ത സീരിയല്‍ സംവിധായകനും ചാനലും സീരിയലുമായി ഇനിയും'ഏറെ ദൂരം മുന്നോട്ടുപോകുമെന്ന്‌ ഉറപ്പുണ്ടെങ്കിലും ചില ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുകയാണ്‌.

സീരിയല്‍ എന്നാല്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗമാണ്‌ എന്ന സത്യം അംഗീകരിക്കുന്നു. കലാമൂല്യമുള്ള സീരിയലുകള്‍ ടെലിവിഷന്‍ റേറ്റിങില്‍ മുന്നില്‍ വരുന്നില്ലെന്നും അംഗീകരിക്കുന്നു. എന്നാല്‍ ടിആര്‍പിക്കു വേണ്ടി പാവം വീട്ടമ്മമാരെ ഇങ്ങനെ കബളിപ്പിക്കാമോ എന്നാണ്‌ പാരിജാതം സീരിയല്‍ കണ്ടപ്പോള്‍ തോന്നിയത്‌. സീരിയലിലെ ആന്റിയമ്മ എന്ന പ്രതിനായികയ്‌ക്ക് (നായിക?) ജയിംസ്‌ ബോണ്ട്‌ സിനിമകളിലെ നായകനെപ്പോലെ എന്തും ചെയ്യാനുള്ള അനുമതിയാണ്‌ സംവിധായകന്‍ നല്‍കിയിരിക്കുന്നത്‌. കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഒളിവില്‍പ്പോകലും മറ്റും ആന്റിയമ്മയ്‌ക്ക് കുട്ടിക്കളി.

എതിര്‍ത്തുനില്‍ക്കുന്ന ആരെയും കൊന്നുകളയുന്നതാണ്‌ ആന്റിയമ്മയുടെ ചരിത്രം. ഉറ്റവരും ഉടയവരുമുള്ളവരാണ്‌ കൊല്ലപ്പെടുന്നതെങ്കിലും ഒരു പോലീസ്‌ അന്വേഷണം പോലും നടക്കുന്നില്ല. ഇതിന്‌ ആന്റിയമ്മയുടേതായ ചില ന്യായീകരണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും വെള്ളം ചേര്‍ക്കാതെ ഇത്‌ വിഴുങ്ങണമെങ്കില്‍ അല്‍പം ബുദ്ധിമുട്ടാണ്‌. ഏറ്റവും ഒടുവില്‍ സീരിയലിലെ മുന്‍ നായിക സീമയെയാണ്‌ ആന്റിമ്മ കൊന്നു (?) കളഞ്ഞിരിക്കുന്നത്‌. മുന്‍ ഭര്‍ത്താവ്‌, സഹോദരന്‍, സഹോദരി തുടങ്ങി ബന്ധുക്കള്‍ ഏറെയുണ്ടെങ്കിലും സീമയുടെ തിരോധാനം ഇവരെ അലോസരപ്പെടുത്തുന്നില്ല. ആന്റിയമ്മയുടെ സഹായിയാണ്‌ 'പുഷ്‌പം പോലെ സീമയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി കടലില്‍ താഴ്‌ത്തിയത്‌.

സീരിയലില്‍ ഇപ്പോള്‍ ആന്റിയമ്മ 'സുപ്രിയ ഗ്രൂപ്പിന്റെ ഉടമസ്‌ഥയാണ്‌. അതും അരുണയുടെ പേരിലുണ്ടായിരുന്ന സ്‌ഥാപനം ചെക്ക്‌ ഒപ്പിട്ടു മേടിച്ചു സ്വന്തമാക്കിയത്‌.!!! ഇങ്ങനെ പോയല്‍ ഇവിടെ ആര്‍ക്കും ചെക്ക്‌ ഒപ്പിട്ട്‌ എന്തും സ്വന്തമാക്കാന്‍ കഴിയുമല്ലോ. രജിസ്‌ട്രാറും രജിസ്‌ട്രേഷനുമെല്ലാം എന്തിന്‌? അതോ ഇതൊന്നും ബാധകമാകാത്ത ഏതോ ഒരു രാജ്യത്താണോ സീരിയല്‍ നടക്കുന്നത്‌? ആര്‍ക്കറിയാം. ആന്റിയമ്മയ്‌ക്ക് മാസങ്ങള്‍ക്കു മുന്‍പുവരെ പേരിനൊരു ഭര്‍ത്താവുണ്ടായിരുന്നു. മേനോന്‍... ഇദ്ദേഹം ഒരു അവാര്‍ഡ്‌ വാങ്ങാന്‍ അമേരിക്കയിലേക്ക്‌ പോയിട്ട്‌ മാസങ്ങളായി. വല്ലവരുടെയും ചിലവില്‍ ഇത്രയും നാള്‍ അമേരിക്കയില്‍ കഴിയുന്നത്‌ മോശമല്ലേ സാര്‍.. ഇനി അദേഹത്തെ നാട്ടിലെത്തിച്ചുകൂടോ. കുറച്ചുനാള്‍ കൂടി അമേരിക്കയില്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിനു ഗ്രീന്‍ കാര്‍ഡിന്‌ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ്‌ തോന്നുന്നത്‌. ഇനിയും നാട്ടിലേക്കു മടങ്ങിയില്ലെങ്കില്‍ മേനോന്‍ സാറിന്‌ അവാര്‍ഡ്‌ കൊടുത്തവര്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്‌തു പേ വാര്‍ഡിലാക്കാന്‍ സാധ്യതയുണ്ട്‌.

സമൂഹത്തില്‍ നവോത്ഥാനം വരുത്താന്‍ മാധ്യമങ്ങള്‍ക്ക്‌ ഏറെ പങ്കുവഹിക്കാന്‍ കഴിയും. അടിസ്‌ഥാനപരമായി മാധ്യമങ്ങളുടെ ധര്‍മ്മവും ഇതാണ്‌ എന്നാണ്‌ വയ്‌പ. എന്നാല്‍ ചന്ദ്രനിലേക്ക്‌ ആളുമായി പോകുന്ന തരത്തില്‍ ശാസ്‌ത്രം വളര്‍ന്ന ഈ കാലഘട്ടത്തില്‍ മലയാളി വീട്ടമ്മമാരെ കബളിപ്പിക്കുന്ന ഇത്തരം പ്രവണതകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ. പൈങ്കിളിയെന്നു മുദ്രകുത്തപ്പെട്ടിരുന്ന വാരികകള്‍ പോലും ഇതിലും എത്രയോ മികച്ച കഥകളാണ്‌ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്‌. അപ്പോഴാണ്‌ വിഡ്‌ഢിപ്പെട്ടികള്‍ പാവം പ്രേക്ഷകരെ പമ്പര വിഡ്‌ഢികളാക്കി മാറ്റുന്നത്‌.

സീരിയിലില്‍ കാണുന്നതാണ്‌ യാഥാര്‍ത്ഥ്യം എന്നു വിശ്വസിക്കുന്ന ചെറിയൊരു വിഭാഗം എങ്കിലും ഉണ്ടായിരിക്കില്ലേ? അവരുടെ അറിവില്ലായ്‌മ ചൂഷണം ചെയ്യുന്ന പ്രവണത നിയമം മൂലം എതിര്‍ക്കേണ്ടതല്ലേ. അശ്‌ളീലം മാത്രമാണോ സമൂഹത്തെ നശിപ്പിക്കുന്നത്‌ എന്നു പുനര്‍വിചിന്തനം നടത്തേണ്ട സമയമായില്ലേ. സീരിയലുകള്‍ക്കും സെന്‍സര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തേണ്ടതല്ലേ? റേറ്റിങില്‍ മുന്നിലെത്താനായി ചാനലുകള്‍ നടത്തുന്ന ഈ കോപ്രായങ്ങള്‍ തുടരാന്‍ അനുവദിക്കുന്നത്‌ ആരോഗ്യകരമായ ഒരു പ്രവണതയാണോ എന്ന്‌ അധികൃതര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ചില സിനിമളുടെ തുടക്കത്തില്‍ എഴുതിക്കാണിക്കുന്നതുപോലെ 'ഈ സീരിയലില്‍ കാണിക്കുന്ന വസ്‌തുക്കള്‍ യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തത്‌ എന്ന കുറിപ്പ്‌ പ്രദര്‍ശിപ്പിക്കുന്നത്‌ നല്ലതായിരിക്കില്ലേ. ഉത്തരം ആരു തരും.

കഷ്‌ടകാലന്‍


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment