തദ്ദേശ സ്വയംഭരണ വകുപ്പ് , സംസ്ഥാന ശുചിത്വമിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യത്തെ സോഷ്യല്‍ റിയാലിറ്റി ഷോയ്ക്ക് സി ഡിറ്റ് രൂപം കൊടുക്കുന്നു. ഗ്രീന്‍ കേരള എക്സ്പ്രസ് എന്ന ഈ പരിപാടി 999 ഗ്രാമപഞ്ചായത്തുകള്‍, 57 മുനിസിപ്പാലിറ്റികള്‍, 5 കോര്‍പ്പറേഷനുകള്‍ എന്നിവയെ പങ്കെടുപ്പിച്ചുകൊണ്ട് സുസ്ഥിര വികസനമാത്യകകള്‍ വികസിപ്പിച്ചെടുത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഒരു മത്സരമാണ്. ക്യഷി, ജലവിഭവ സംരക്ഷണം, ഭക്ഷ്യ സുരക്ഷ, സാമൂഹിക സുരക്ഷ, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, ഊര്‍ജം, ഭവന നിര്‍മ്മാണം, സ്ത്രീ ശാക്തീകരണം, ഗ്രാമസഭയിലെ പങ്കാളിത്തം എന്നീമേഖലകളില്‍ പഞ്ചായത്തുകള്‍ കൈവരിച്ച നേട്ടങ്ങള്‍ ആസ്പദമാക്കിയാണ് ഈ സോഷ്യല്‍ റിയാലിറ്റി ഷോ മുന്നോട്ടു പോകുന്നത്. തിരുവനന്തപുരം ദൂരദര്‍ശനിലൂടെ 2010 മാര്‍ച് 1 മുതല്‍ തിങ്കള്‍ മുതല്‍ വെളളി വരെ എല്ലാ ദിവസവും വൈകിട്ട് 5.05 നും രാത്രി 8.30, 11.00 നും ഈ റിയാലിറ്റി ഷോ സംപ്രേഷണം ചെയ്യുന്നു.
ഗ്രീന്കേരള എക്സ്പ്രസ് - സോഷ്യല് റിയാലിറ്റി ഷോയുടെ ഒന്നാം ഘട്ടം അവസാനിച്ചപ്പോള് 15 പഞ്ചായത്തുകളെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു. പാലക്കാട് ജില്ലയില് നിന്ന് കണ്ണാടി, എലപ്പുളളി, അകത്തേത്തറ, ആലപ്പുഴയില് നിന്ന് പാലമേല്, ചെറിയനാട്, കഞ്ഞിക്കുഴി, തൃശ്ശൂര് ജില്ലയില് നിന്ന് കൊരട്ടി, അടാട്ട്, വയനാട് ജില്ലയില് നിന്ന് മീനങ്ങാടി, മാനന്തവാടി, മലപ്പുറത്തു നിന്ന് നിലമ്പൂര്, കോഴിക്കോട് നിന്ന് കൊടിയത്തൂര് തിരുവനന്തപുരത്ത് നിന്ന് ആര്യനാട്, കുന്നത്തുകാല്, കൊല്ലത്ത് നിന്ന് ശൂരനാട് വടക്ക് എന്നീ പഞ്ചായത്തുകളാണ് രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഗ്രീന് കേരള എക്സ്പ്രസ് 2010 ല് 140 ഗ്രാമപഞ്ചായത്തുകളും 10 മുനിസിപ്പാലികളും 2 കോര്പ്പറേഷനുകളുമാണ് പങ്കെടുത്തത്. മാര്ച്ച 1 ന് ഒന്നാം റൗണ്ട് സംപ്രേഷണം ആരംഭിച്ചു. 70 എപ്പിസോഡുകളിലായി 140 പഞ്ചായത്തുകള് സുസ്ഥിരവികസന മാതൃകകള് അവതരിപ്പിച്ചു. സി-ഡിറ്റിന്റെ പ്രൊഡക്ഷന് ടീമുകള് 152 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് സന്ദര്ശിക്കുകയും പ്രത്യേക റിപ്പോര്ട്ട് തയ്യാറാക്കുകയും ചെയ്തു.
ഡോ. കെ.പി. കണ്ണന്, ഡോ. വിനീത മേനോന്, ഡോ. ആര്.വി.ജി.മേനോന്, പ്രൊഫ. എം.കെ. പ്രസാദ്, ആര്. ഹേലി, നിര്മ്മല സാനു ജോര്ജ് എന്നീ മുഖ്യ ജൂറികളടക്കം വിവിധ മേഖലകളിലെ 41 ഓളം പ്രമുഖരാണ് വിധി നിര്ണയം നടത്തിയത്.
രണ്ടാം റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 പഞ്ചായത്തുകളുടെ വിധിനിര്ണയം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ജൂണ് 19 മുതല് 23 വരെയുളള വിധികര്ത്താക്കളുടെ പഞ്ചായത്ത് സന്ദര്ശനം, ജൂണ് 28 മുതല് 30 വരെ തിരുവനന്തപുരത്തു വച്ചു നടക്കുന്ന അവതരണം എന്നിവയിലൂടെ വിജയികളെ തെരഞ്ഞെടുക്കും.
സുസ്ഥിര വികസന മാതൃകകള് വികസിപ്പിച്ച ഏറ്റവും നല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ജൂലൈ 26 ന് വൈകിട്ട് പ്രഖ്യാപിക്കുകയും പുരസ്കാര സമര്പ്പണം നടത്തുകയും ചെയ്യും. ഈ ചടങ്ങ് ദൂരദര്ശന് തത്സമയം സംപ്രേഷണം ചെയ്യും.
www.keralites.net |
__._,_.___
No comments:
Post a Comment