അട്ടപ്പാടി വികസനം ഇങ്ങനെ ആദിവാസികളുടെ ഭൂമി കൈയേറ്റത്തിന്റെ പേരില്‍ അട്ടപ്പാടി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വികസനമെന്നു പറഞ്ഞ് ആദിഭൂമി തട്ടിയെടുത്ത കഥകള്‍ക്കൊപ്പം, അട്ടപ്പാടിയില്‍ പരിസ്ഥിതി പുനസ്ഥാപനത്തിനായി 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന 'അട്ടപ്പാടി ഹില്‍ ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റി' (അഹാഡ്‌സ്) യുടെ പ്രവര്‍ത്തനങ്ങളും വിമര്‍ശിക്കപ്പെടുകയാണ്. പരിസ്ഥിതി സംരംക്ഷിക്കാന്‍നിയുക്തരായവര്‍ തന്നെ അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന സ്ഥിതി. ഇക്കാര്യത്തിന് തെളിവാകുകയാണ് ചുവടെയുള്ള ദൃശ്യങ്ങള്‍. പ്രശസ്ത പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ എന്‍.പി.ജയന്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ
1. അട്ടപ്പാടിയിലെ ആദിവാസികള്‍ : പൊതുപരിപാടികളില്‍ ഇവര്‍ ഇപ്പോഴും പ്രദര്‍ശനവസ്തുക്കള്‍
2. വികസനത്തിന്റെ പേരില്‍ : ഒരു വൃക്ഷം പോലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത അട്ടപ്പാടിയില്‍ അഹാഡ്‌സ് പിഴുതെറിഞ്ഞ വടവൃക്ഷങ്ങളിലൊന്ന്. നൂറു വര്‍ഷത്തിലേറെ പ്രായമുള്ള ഈ പുളിമരം പോലെ ഒട്ടേറെയെണ്ണം വികസനത്തിന്റെ പേരില്‍ ഇവിടെ മഴുവിന് ഇരയായിട്ടുണ്ട്. മുക്കാലിയൂരിനടുത്തു നിന്നുള്ള ദൃശ്യം.
3. അട്ടപ്പാടിയില്‍ അഹാഡ്‌സിന്റെ പരിസ്ഥിതി പുനസ്ഥാപനം ഇങ്ങനെ -ഒരു വശത്ത് മരം വീഴുമ്പോള്‍ മറുവശത്ത് ക്വാറികളും. പാരിസ്ഥിതികമായി ലോലമായ ഈ പ്രദേശത്ത് ഒട്ടേറെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. കെട്ടിട നിര്‍മാണത്തിനാണ് ഈ പാറപൊട്ടിക്കല്‍.
4. ഇടയ്ക്കിടെ മന്ത്രിമാരും നേതാക്കളും വാഹനവ്യൂഹങ്ങളോടെ ഇവിടെയെത്തും, പ്രതാപം കാട്ടി തിരിച്ചു പോകും. ആദിവാസികള്‍ എന്നും ഈ കൊട്ടിഘോഷങ്ങളുടെ ഇരകള്‍ മാത്രമാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
5. മണ്ണൊലിപ്പിന്റെ കെടുതിയില്‍ വീര്‍പ്പുമുട്ടുന്ന അട്ടപ്പാടിയില്‍, ഇത് അഹാഡ്‌സിന്റെ വക മറ്റൊരു വികസന സമ്മാനം. മുക്കാലിയൂരിനടുത്തു നിന്നുള്ള ദൃശ്യം.
6. അട്ടപ്പാടിയില്‍ പുനര്‍ജനിച്ചുവെന്ന് അഹാഡ്‌സ് അവകാശപ്പെടുന്ന കൊടങ്ങരപ്പള്ളം പുഴ .രണ്ടുവര്‍ഷം മുമ്പ് ഒരു ജൂണ്‍ മാസത്തിലെ ദൃശ്യം. അതേ പുഴയുടെ കഴിഞ്ഞ മെയ് മാസത്തെ ദൃശ്യമാണ് ചുവടെ.
7. ഒന്നര പതിറ്റാണ്ടുകൊണ്ട് 258 കോടി രൂപ മൂടക്കി അഹാഡ്‌സ് അട്ടപ്പാടിയില്‍ നടത്തിയ വികസനത്തിന്റെ ബാക്കിപത്രമെന്തെന്ന് ചുവടെയുള്ള ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു (ഈ പണം മുഴുവന്‍ പലിശ സഹിതം ജപ്പാന് കേരളം തിരിച്ചു നല്‍കേണ്ടതാണ്).
from... Mathrubhumi online edition
www.keralites.net![]()
![]()
![]()
![]()
![]()
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
__,_._,___
No comments:
Post a Comment