Saturday, August 6, 2011

[www.keralites.net]

 


ഇരട്ടമുഖമുള്ള നുഴഞ്ഞുകയറ്റക്കാര്‍ -- 

20100220168877.jpg

വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ നിലം പരിശായ കാലം. തീവ്രവാദ ആക്രമണത്തെക്കുറിച്ച് സത്യവും മിഥ്യയും നിറഞ്ഞ റിപ്പോര്‍ട്ടുകള്‍ ലോക മാധ്യമങ്ങള്‍ ആ ദിവസങ്ങളില്‍ സവിശേഷ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. ഏറെക്കുറെ ഏകതാനത പുലര്‍ത്തുന്നതായിരുന്നു എല്ലാ വിശകലനങ്ങളുടെയും ഉള്ളടക്കങ്ങള്‍. എന്നാല്‍ വ്യത്യസ്തവും ശ്രദ്ധേയവുമായ ഒരു കവര്‍സ്റോറിയും കൊണ്ടാണ് ലണ്ടന്‍ കേന്ദ്രമാക്കി പുറത്തിറങ്ങുന്ന പ്രമുഖ മാധ്യമമായ The Spectator 2001 സെപ്റ്റംബര്‍ 22ന് പുറത്തിറങ്ങിയത്. പ്രശസ്ത കോളമിസ്റ്റ് സ്റീഫന്‍ സ്ക്വാര്‍ട്സ് എഴുതിയ Ground Zero And the Saudi Connection എന്ന ആ ലേഖനത്തില്‍ ട്വിന്‍ ടവര്‍ ആക്രമണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങള്‍ അനേകമുണ്ടായിരുന്നു.
ലേഖനത്തില്‍ സ്റീഫന്‍ എഴുതി: "ബംഗ്ളാദേശ് സൂഫി എഴുത്തുകാരന്‍ സീസണ്‍ അലി ഉന്നയിക്കുന്ന ഒരു സന്ദേഹമുണ്ട്. ബംഗ്ളാദേശിലെ പാരമ്പര്യ മുസ്ലിം കുടുംബങ്ങളില്‍ നിന്ന് തൊഴില്‍ തേടി യുഎസിലെത്തുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ അധികം വൈകാതെ വിശ്വാസവൈകല്യം ബാധിച്ച് വഹാബികളായി മാറുന്നു. എന്തു കൊണ്ടാണ് അമേരിക്കയില്‍ ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് സീസണ്‍ ചോദിക്കുന്നത്.'' തുടര്‍ന്ന് അമേരിക്കയും സഊദിയും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ ആഴവും അതിലൂടെ ഒളിച്ചു കടത്തപ്പെടുന്ന വഹാബി തിസീസുകള്‍ പാരമ്പര്യ വിശ്വാസങ്ങളെ ശിഥിലമാക്കുന്ന വിധവും വിശദീകരിച്ച് സ്റീഫന്‍ എഴുതുന്നു: "സഊദി ഗവണ്‍മെന്റിന്റെ ഔദ്യോഗിക മതം വഹാബിസമാണ്. ട്വിന്‍ടവര്‍ ആക്രമണത്തിന്റെ പിതൃത്വം ആരോപിക്കപ്പെടുന്ന ബിന്‍ ലാദന്‍ സഊദീപൌരനും വഹാബിയുമാണ്. രണ്ടാം ലോക മഹായുദ്ധക്കാലത്ത് സ്റാലിന്‍ സ്വീകരിച്ചതു പോലെ ഇരട്ട മുഖമുള്ള സമീപനമാണ് സഊദി ഇപ്പോള്‍ നിര്‍വഹിക്കുന്നത്. മുസ്ലിം രാഷ്ട്രങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കക്കൊപ്പം നില്‍ക്കുന്ന സഊദിയുടെ ലക്ഷ്യം തരംകിട്ടുമ്പോള്‍ വഹാബി ആശയങ്ങള്‍ യുഎസിലേക്ക് ഒളിച്ചു കടത്തുക എന്നതാണ്. ഇതു തന്നെയാണ് നാല്‍പതുകളില്‍ സ്റാലിനും ചെയ്തത്. യുദ്ധകാലത്ത് യുഎസ് നേതൃത്വത്തിലുള്ള ഫാസിസ്റ് വിരുദ്ധചേരിക്ക് പിന്തുണ നല്‍കിയ സ്റാലിന്റെ ഉദ്ദേശ്യം, തന്ത്രപരമായി അമേരിക്കയിലേക്ക് സോവിയറ്റ് ചാര•ാരെ വിന്യസിപ്പിക്കുകയെന്നതായിരുന്നു.''
ഒരിക്കലും ഉപരിപ്ളവമായ നിരീക്ഷണങ്ങളല്ല സ്റീഫന്‍ സ്ക്വാര്‍ട്സ് മുന്നോട്ടു വയ്ക്കുന്നത്. അവധാനതയോടെ മാത്രം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെ വര്‍ഷങ്ങളായി ലോക മാധ്യമങ്ങളുടെ പ്രിയങ്കരനായ കോളമിസ്റായി അദ്ദേഹം മാറിയിട്ടുണ്ട്. അതോടൊപ്പം പതിറ്റാണ്ടുകള്‍ ചെലവഴിച്ച് കമ്യൂണിസത്തെയും വഹാബിസത്തെയും ആഴത്തില്‍ പഠിച്ച ധിഷണാശാലി കൂടിയാണ് സ്റീഫന്‍.
ഉലളലരശിേഴ ണമവമയശാ എന്ന ടൈറ്റിലില്‍ 2002 ഒക്ടോബര്‍ 25ന് എൃീിുമഴല ങമഴമ്വശില പ്രസിദ്ധീകരിച്ച സ്റീഫന്‍ സ്ക്വാര്‍ട്സിന്റെ ലേഖനം, അദ്ദേഹത്തിന്റെ പഠനത്തിന്റെ വ്യാപ്തിയും നിലപാടുകളുടെ മൂര്‍ച്ചയും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. യൂറോപ്യന്‍ മുസ്ലിം രാഷ്ട്രങ്ങളുടെ ആധ്യാത്മിക പൈതൃകം നശിപ്പിച്ച് അവര്‍ എങ്ങനെയാണ് ഇസ്ലാമിസ്റുകളായി ഭൌതികവത്കരിക്കപ്പെട്ടത് എന്ന് സ്റീഫന്‍ എഴുതുന്നു. "സ്റാലിനിസത്തെക്കുറിച്ച് ഗംഭീരമായ പുസ്തകങ്ങളെഴുതിയ ജോര്‍ജ് ഓര്‍വല്‍ ഒരിക്കലും മോസ്കോയില്‍ പോയിട്ടില്ല. എന്നാല്‍ ബാഴ്സലോണയില്‍ ചെന്നപ്പോള്‍ കണ്ട കമ്യൂണിസ്റ് കൈരാതങ്ങളുടെ നേര്‍ചിത്രങ്ങളാണ് അദ്ദേഹം പകര്‍ത്തിയത്. ഇതുപോലെ വഹാബിസത്തെക്കുറിച്ച് പഠിക്കാന്‍ ഞാനും റിയാദില്‍ പോയിട്ടില്ല. പക്ഷേ തൊണ്ണൂറുകള്‍ മുഴുവന്‍ യൂറോപ്പിലെ മുസ്ലിം രാഷ്ട്രങ്ങളിലായിരുന്നു ഞാന്‍. ബാല്‍ക്കണ്‍, ബോസ്നിയ, സെര്‍ബിയ, കൊസാവോ, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളിലൂടെ നടത്തിയ നീണ്ട അലച്ചിലുകളില്‍ വേദനിപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളും മാത്രമായിരുന്നു എന്റെ സമ്പാദ്യം.''
തൊണ്ണൂറ്റിയൊ ന്നില്‍ ബോസ്നിയയില്‍ നിന്നാണ് എന്റെ യാത്ര തുടങ്ങുന്നത്. ദയനീയമായിരുന്നു ബോസ്നിയന്‍ മുസ്ലിംകളുടെ അവസ്ഥ. ഒറ്റപ്പെട്ട് ചിതറിക്കിടക്കുന്ന അവരെ സാന്ത്വനിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. മുസ്ലിം പതിതാവസ്ഥയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ ജാഗ്രതയോടെ പഠനംനടത്തിയപ്പോള്‍ ഞാനറിഞ്ഞു; സഊദിയില്‍നിന്ന് ഇറക്കുമതി ചെയ്ത വഹാബിസമാണ് അവരെ ഈ വിധത്തില്‍ ശിഥിലമാക്കിയത്.
1999ല്‍ ഞാന്‍ ബാല്‍ക്കണിലെത്തി. വഹാബിസം ചെറിയ തോതില്‍ അവിടെയും സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പ്രാദേശിക മുസ്ലിംകള്‍ അവരെക്കുറിച്ച് നന്നായി ബോധവാ•ാരാണ്. ബോസ്നിയയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടതിനാലാകണം; കഠിനമായ ശത്രുതയോടെയാണവര്‍ വഹാബികളെ നേരിടുന്നത്.
വഹാബിസത്തെക്കുറിച്ച് സമഗ്രമായ ഒരു ഗ്രന്ഥം തയാറാക്കുന്നതിന്റെ ഭാഗമായി മറ്റനേകം പഠനങ്ങളും ഈ കാലയളവില്‍ ഞാന്‍ നടത്തി. മൊറോക്കോ, ചെച്നിയ, ഈജിപ്ത്, പാക്കിസ്ഥാന്‍, മലേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ മുസ്ലിം ജീവിതത്തെക്കുറിച്ച് പഠന ഭാഗമായി വിശദമായി ഞാന്‍ വായിച്ചു. ഇവിടങ്ങളിലേക്കെല്ലാം സഊദിയില്‍ നിന്ന് ധാരാളം പണം ഒഴുകുന്നുണ്ട്. അധിനിവിഷ്ട രാഷ്ട്രങ്ങളില്‍ സാമ്രാജ്യത്വത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ കോലത്തിലാണവര്‍ പ്രത്യക്ഷപ്പെടുന്നത്; അഫ്ഗാനില്‍ താലിബാനികളുടെ രൂപത്തില്‍, അള്‍ജീരിയയില്‍ സോഷ്യലിസ്റുകള്‍ക്കെതിരെ പൊരുതുന്ന ഇസ്ലാമിക പ്രസ്ഥാനമായിട്ട്, സോമാലിയയിലും ഇന്തോനേഷ്യയിലും അഭ്യന്തര കലാപത്തില്‍നിന്ന് മുസ്ലിംകളെ സംരക്ഷിക്കുന്ന വിമോചകരായി. 
സത്യത്തില്‍ വഹാബികള്‍ നടത്തുന്ന ഈ നുഴഞ്ഞുകയറ്റത്തിന്റെ ഉദ്ദേശ്യമെന്താണ്? മുസ്ലിംകള്‍ അധിവസിക്കുന്ന രാജ്യങ്ങളില്‍ കയറി പാരമ്പര്യധാര മുറിച്ചുമാറ്റി പകരം സങ്കുചിതവും അതികണിശവുമായ വരണ്ട മതത്തെ സ്ഥാപിക്കുക തന്നെ. അമേരിക്കയില്‍ ചീൃവേ അാലൃശരമി കഹെമാശര ഠൃൌ എന്ന പേരിലാണ് വഹാബികള്‍ പ്രവര്‍ത്തിക്കുന്നത്. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 1200 മസ്ജിദുകളില്‍ 250 എണ്ണവും ഈ ട്രസ്റിനു കീഴില്‍ നിര്‍മിച്ചതാണ്. സഊദിയില്‍ നിന്ന് മിഷണറി പരിശീലനം നേടിയ- മുസ്ലിംകളെ വഹാബികളാക്കുന്നതിന്- ആളുകളാണ് ഈ പള്ളികളിലെ ഇമാമുകള്‍. സലഫികള്‍ എന്നാണവര്‍ സ്വയം പരിചയപ്പെടുത്തുന്നത്. മുസ്ലിം ആധ്യാത്മികതയുടെ സകല ചിഹ്നങ്ങളെയും കുഴിച്ചുമൂടി ഭൌതികവത്കരിക്കപ്പെട്ട വഹാബിസത്തിലേക്ക് വിശ്വാസികളെ നിവേശിപ്പിക്കുന്നതിന് ണമവവമയശ്വമശീിേ എന്ന പദമായിരിക്കും ഉചിതം.
മുഖ്യധാരാ മുസ്ലിംകളില്‍ നിന്ന് വഹാബിസത്തെ വേര്‍തിരിക്കുന്ന അഞ്ച് സവിശേഷതകള്‍ സ്റീഫന്‍ അടയാളപ്പെടുത്തുന്നു. ഇസ്ലാമിന്റെ മൌലികഭാവമായ തസ്വവ്വുഫ് അവര്‍ നിരാകരിക്കുന്നു. തവസ്സുല്‍, തശഫ്ഫുഅ്, ഇസ്തിഗാസ എന്നിവയെ മതത്തിനന്യമാക്കുന്നു. റസൂല്‍(സ)യുടെ ജ•ദിനം ആഘോഷിക്കുന്നത് നിഷേധിക്കുന്നു. മരിച്ചവരുടെ സമീപത്ത് യാസീന്‍, ഫാതിഹ മറ്റു സൂറതുകള്‍ പാരായണം ചെയ്യുന്നത് വിലക്കുന്നു. പ്രവാചകരുടെയും ഔലിയാക്കളുടെയും മഖ്ബറകള്‍ സന്ദര്‍ശിക്കുന്നതിനെ ഖബര്‍പൂജയെന്നു പറഞ്ഞ് ആക്ഷേപിക്കുന്നു.'' ഈ വിധത്തില്‍ എല്ലാ അര്‍ഥത്തിലും മതത്തിന്റെ പച്ചപ്പുകള്‍ നശിപ്പിക്കുന്ന വഹാബിസത്തെ  ങശഹശമിേ കഹെമാ എന്നാണ് സ്റ്റീഫന്‍ സ്ക്വാര്‍ട്സ് വിശേഷിപ്പിക്കുന്നത്.
വഹാബികളുടെ പ്രത്യയശാസ്ത്രം സ്വീകരിച്ച് ഇസ്ലാമിന് രാഷ്ട്രീയ മുഖം നല്‍കാന്‍ തുനിഞ്ഞിറങ്ങിയ ജമാഅത്തെ ഇസ്ലാമി, ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് തുടങ്ങിയ പ്രസ്ഥാനങ്ങളെയും സ്റീഫന്‍ ശക്തമായി എതിര്‍ക്കുന്നു. ഹുസ്നി മുബാറകിനെതിരെ ഈജിപ്തില്‍ നടന്ന വിപ്ളവത്തിന്റെ ദുരന്തങ്ങള്‍ നേരത്തെ തന്നെ പ്രവചിച്ച ആദ്യ പടിഞ്ഞാറന്‍ ബുദ്ധിജീവിയാണദ്ദേഹം. താലിബാന്‍ അധികാരമേറ്റതോടെ അഫ്ഗാനിലെ സുഫീ ദര്‍ഗകള്‍ അടിച്ചുനിരത്തിയ സംഭവം ഉദാഹരണമായി നിരത്തി വിപ്ളവാനന്തരം ഈജിപ്തിലും ആ വിധത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ ഗവണ്‍മെന്റ് അധികാരമേറ്റതോടെ സ്റീഫന്‍ പ്രവചിച്ച ദുരന്തങ്ങള്‍ സംഭവിച്ചു തുടങ്ങി. ഠവല ംശറലിശിഴ ംമൃ മഴമശി ൌളശാ എന്ന ശീര്‍ഷകത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 9ന് ചലംഴൃെമാല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അദ്ദേഹം എഴുതി: "മഖ്ബറകള്‍ കൊണ്ട് അലങ്കൃതമായ അലക്സാണ്ട്രിയയാണ് മുസ്ലിം ബ്രദര്‍ഹുഡിന്റെ ആദ്യ ഉന്നം.'' അലക്സാണ്ട്രിയയ്യിലെ ഖാഇദെ ഇബ്റാഹീം മസ്ജിദിനരികത്ത് സ്ഥിതിചെയ്യുന്ന മഖ്ബറ വിപ്ളവശേഷം ബ്രദര്‍ഹുഡ് നശിപ്പിച്ചെന്ന് സ്റീഫന്‍ സാക്ഷ്യപ്പെടുത്തുന്നു. കഹെമാശര ഞമറശരമഹ എന്നാണ് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.
ഇന്ത്യയിലെ വഹാബി പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്റീഫന്‍ വിപുലമായ അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ദയൂബന്ദ് പണ്ഡിത•ാരുടെ താലിബാന്‍ അനുകൂല ഫത്വകള്‍ വാദത്തിന് തെളിവായി അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. എീഹസ ങമഴമ്വശിലനു വേണ്ടി 2010 ജൂലൈ 5ന് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ മഹേഷ് പ്രഭു നടത്തിയ അഭിമുഖത്തില്‍ സാക്കിര്‍ നായിക്കിനെ പരുഷമായ വാക്കുകളിലാണ് സ്റീഫന്‍ വിമര്‍ശിച്ചത്. സാക്കിര്‍ നായിക്കിന്റെ ഐഡിയോളജി വഹാബിസത്തില്‍ അധിഷ്ഠിതമാണെന്നും അതിനാല്‍ തന്നെ ബ്രിട്ടന്‍ അദ്ദേഹത്തിന് വിസ നിഷേധിച്ചതിനോട് താന്‍ അനുകൂലിക്കുന്നുവെന്നും അഭിമുഖത്തില്‍ സ്റീഫന്‍ വെളിപ്പെടുത്തുന്നു

--
With best wishes from suhail

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment