Wednesday, August 10, 2011

[www.keralites.net] ഇരട്ടഗര്‍ഭപാത്രമുള്ള സ്‌ത്രീ

 

ഇരട്ടഗര്‍ഭപാത്രമുള്ള സ്‌ത്രീക്ക്‌ ജനിച്ചത്‌ ഇരട്ടകള്‍

 

Fun & Info @ Keralites.net

അത്യപൂര്‍വമായൊരു പ്രസവത്തിനായിരുന്നു കഴിഞ്ഞ ദിവസം ബിഹാറിലെ പാറ്റ്‌നയിലുള്ള മാതിസദന്‍ പരിജത്ത്‌ നഴ്‌സിംഗ്‌ ഹോം വേദിയായത്‌. രണ്ടു ഗര്‍ഭപാത്രങ്ങളുള്ള സ്‌ത്രീ ഓരോ ഗര്‍ഭപാത്രത്തിലുമായി ഓരോ കുട്ടികള്‍ക്കാണ്‌ ഇവിടെ ജന്മം നല്‍കിയത്‌. രേണുകയെന്ന ഇരുപത്തിയെട്ടുകാരിയാണ്‌ അപൂര്‍വമായ പ്രസവത്തിലൂടെ ഇരട്ടകുട്ടികള്‍ക്ക്‌ ജന്മം നല്‍കിയത്‌.

ഇരട്ടക്കുട്ടികളെയാണ്‌ രേണുക ഗര്‍ഭം ധരിച്ചിരിക്കുന്നതെന്ന്‌ അവരെ പരിശോധിച്ച ഡോക്‌ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇരട്ട ഗര്‍ഭപാത്രങ്ങളിലായാണ്‌ ഈ കുഞ്ഞുങ്ങള്‍ ഗര്‍ഭംധരിച്ചിരിക്കുന്നതെന്നകാര്യം ഡോക്‌ടര്‍മാര്‍ക്ക്‌ അറിയില്ലായിരുന്നു. ഒടുവില്‍ പ്രസവത്തിനായി ലേബര്‍ റൂമിലേക്ക്‌ പ്രവേശിപ്പിച്ചപ്പോള്‍ മാത്രമാണ്‌ ഇക്കാര്യം ഡോക്‌ടര്‍ക്കു മനസിലായത്‌.

അമ്മയും കുഞ്ഞുങ്ങളും മരിച്ചുപോകാന്‍ ഏറെസാധ്യതയുള്ളതാണ്‌ ഈ ഗര്‍ഭാവസ്‌ഥ. അതിനാല്‍ സിസേറിയനിലൂടെയാണ്‌ കുഞ്ഞുങ്ങളെ പുറത്തെടുത്ത്‌. നാലു വര്‍ഷങ്ങള്‍ക്കുമുമ്പ്‌് രേണുക ഒരാണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയിരുന്നു. എന്നാല്‍, അന്നൊന്നും രേണുകയ്‌ക്ക് ഇരട്ട ഗര്‍ഭപാത്രങ്ങളുണ്ടെന്ന്‌ കണ്ടെത്തിയിരുന്നില്ല.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment