Sunday, August 7, 2011

[www.keralites.net] പ്രധാനമന്ത്രിയുടെ മകന്‍ ഹോട്ടല്‍വെയ്‌റ്റര്‍

 

സ്വീഡിഷ്‌ പ്രധാനമന്ത്രിയുടെ മകന്‍ ഹോട്ടല്‍വെയ്‌റ്റര്‍

Fun & Info @ Keralites.net

എല്ലാ ജോലികള്‍ക്കും മഹത്വമുണ്ടെന്ന്‌ പറയാറുണ്ടെങ്കിലും എല്ലാവരും എല്ലാ തൊഴിലുകളും ചെയ്യാന്‍ ഇഷ്‌ടപ്പെടാറില്ല. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്‌തനായി ഒരു കൗമാരക്കാരന്‍ ഹോട്ടല്‍വെയ്‌റ്ററായി ജോലി ചെയ്‌തപ്പോള്‍ അതു ലോകംമുഴുവന്‍ ശ്രദ്ധിച്ചു. നിസാരക്കാരനല്ല ഈ കൗമാരക്കാരന്‍. സ്വീഡിഷ്‌ പ്രധാനമന്ത്രിയായ ഫെഡറിക്‌ റെയിന്‍ഫെല്‍ഡറ്റിന്റെ പുത്രനായ ഗസ്‌റ്റഫാണ്‌ ഈ പതിനെട്ടുകാരന്‍. സ്വീഡന്റെ തലസ്‌ഥാനമായ സേ്‌റ്റാക്ക്‌ഹോമില്‍ ഫാസ്‌റ്റ്ഫുഡ്‌ ശൃംഖലയായ മക്‌ഡൊണാള്‍ഡിന്റെ റസ്‌റ്റോറന്റിലാണ്‌ ഗസ്‌റ്റഫ്‌ വെയ്‌റ്ററായി ജോലി ചെയ്യാന്‍ ആരംഭിച്ചത്‌.

പ്രധാനമന്ത്രിയുടെ മകന്‍ സാധാരണക്കാരെപ്പോലെ പോക്കറ്റ്‌ മണിക്കായി വെയ്‌റ്ററായി ജോലി ചെയ്യുകയോ! ലോകം മൂക്കത്ത്‌ വിരല്‍വച്ചു. എന്നാല്‍, ഈ ജോലി വളരെ രസകരമാണെന്നാണ്‌ ഗസ്‌റ്റഫ്‌ പറയുന്നത്‌. ഗസ്‌റ്റഫ്‌ തന്നെയാണ്‌ ഇന്റര്‍നെറ്റിലൂടെ ഇക്കാര്യം സുഹൃത്തുക്കളെ അറിയിച്ചത്‌. മക്‌ഡൊണാള്‍ഡ്‌ ജീവനക്കാരന്റെ വേഷത്തില്‍ നില്‍ക്കുന്ന ചിത്രവും ഗസ്‌റ്റഫ്‌ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. എന്നാല്‍, പ്രധാനമന്ത്രിയുടെ മകനാണെന്ന കാര്യം തങ്ങള്‍ പരിഗണിച്ചില്ലെന്നും ജോലിചെയ്യാന്‍ ഗസ്‌റ്റഫ്‌ യോഗ്യനാണെന്ന്‌ കണ്ടെത്തിയതിനാല്‍ നിയമിക്കുകയായിരുന്നുമെന്നാണ്‌ മക്‌ഡൊണാള്‍ പറയുന്നത്‌.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment