Wednesday, August 10, 2011

[www.keralites.net] അപഹരിക്കണമെന്ന്‌ ആരെങ്കിലും നിരൂപിച്ചാല്‍ അപമൃത്യുവടക്കമുണ്ടാകും

 

ശ്രീപത്മനാഭന്റെ സ്വത്ത്‌ അപഹരിക്കാന്‍ ശ്രമിച്ചാല്‍ അപമൃത്യു

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ധനശേഖരം അപഹരിക്കാന്‍ ശ്രമം നടന്നെന്നു താംബൂലപ്രശ്‌നവിധി. അതിനാലാണു ക്ഷേത്രനിലവറയിലെ അമൂല്യസമ്പത്തിനെക്കുറിച്ചു പുറംലോകം അറിഞ്ഞതെന്നു പ്രശ്‌നവിധിക്കാര്‍ വിലയിരുത്തി. അപഹരിക്കണമെന്ന്‌ ആരെങ്കിലും നിരൂപിച്ചാല്‍ അപമൃത്യുവടക്കമുണ്ടാകും. സ്വത്ത്‌ ക്ഷേത്രത്തില്‍തന്നെ സൂക്ഷിക്കണം.

ക്ഷേത്രത്തിന്റെ യഥാര്‍ഥ ഉടമസ്‌ഥരായിരുന്ന വംശത്തിന്റെ ഒരു തലമുറ നശിപ്പിക്കപ്പെട്ടു. അതിനുളള പരിഹാരങ്ങള്‍ നടന്നുവന്നത്‌ പിന്നീടു കൃത്യമായി പാലിച്ചില്ല. അതിന്റെ ശാപഫലങ്ങളാണ്‌ ഇപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബം അനുഭവിക്കുന്നത്‌. പരിഹാരകര്‍മം ചെയ്‌തില്ലെങ്കില്‍ രാജകുടുംബത്തില്‍ ഇനിയും അനര്‍ഥങ്ങളുണ്ടാകുമെന്നു താംബൂലാരൂഢത്തിന്റെ ഒന്‍പതാം ഭാവത്തില്‍ കണ്ടു.

ശ്രീകോവിലിലെ പ്രധാന വിഗ്രഹങ്ങള്‍ക്കു ക്ഷതവും വൈകല്യവും സംഭവിച്ചിട്ടുണ്ട്‌. താംബൂല ദേവപ്രശ്‌നത്തിനായി വെറ്റില കൈയിലെടുത്തപ്പോള്‍ അതിന്റെ അഗ്രം മുറിഞ്ഞിരിക്കുന്നതിനുപുറമേ ദ്വാരങ്ങള്‍ ഉള്ളതായും കണ്ടതു ദുശ്ശകനമാണ്‌.

ശ്രീപത്മനാഭസ്വാമിക്കു കാവല്‍നില്‍ക്കുന്ന അനന്തന്റെ ശിരസിനും ദേവന്‌ ഇരുവശത്തുമായി നിലകൊള്ളുന്ന ശ്രീദേവിയുടെയും ഭൂദേവിയുടെയും വിഗ്രഹങ്ങളിലും ക്ഷതം സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും ദേവപ്രശ്‌നത്തില്‍ കണ്ടു.

ശ്രീകോവിലിലെ ബിംബത്തിനു വൈകല്യമുണ്ടെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ സൂക്ഷ്‌മപരിശോധന വേണമെന്നു തന്ത്രിക്കു ദേവജ്‌ഞന്‍മാര്‍ നിര്‍ദേശം നല്‍കി. പത്മനാഭസ്വാമിയുടെ ധനശേഖരത്തിലെ വിഗ്രഹങ്ങള്‍ക്കുംമറ്റും സ്‌ഥാനഭ്രംശം സംഭവിച്ചതു ചൈതന്യം നശിപ്പിക്കാന്‍ ഇടയാക്കി. ദേശത്തിനായി സമര്‍പ്പിക്കപ്പെട്ട ക്ഷേത്രത്തില്‍ ഇങ്ങനെ സംഭവിക്കുന്നതു ദേശം ഭരിക്കുന്നവരെ ക്ഷയിപ്പിക്കും.

ഭഗവാന്റെ സ്വത്ത്‌ അപഹരിക്കാനുള്ള ശ്രമം ദുരിതങ്ങള്‍ വിളിച്ചുവരുത്തി. രഹസ്യസമ്പത്ത്‌ പുറംലോകം അറിയാനുള്ള പ്രധാനകാരണം സ്വത്തു മോഷ്‌ടിക്കാന്‍ നടത്തിയ ശ്രമമാണെന്ന്‌ ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. ശ്രീപത്മനാഭസ്വാമിയുടെ സ്വത്ത്‌ മാത്രമല്ല ഇവിടെയുള്ളത്‌. മറ്റു ദേവന്‍മാരുടെ സ്വത്തുമുണ്ട്‌. ദേവസ്വത്ത്‌ കണ്ടെത്താനുള്ള ശ്രമം ഭഗവാന്‌ അതൃപ്‌തിയുണ്ടാക്കി. രണ്ടിലാണ്‌ ശനിയുടെ നില എന്നുള്ളതുകൊണ്ട്‌ അമൂല്യസ്വത്ത്‌ ഒരിക്കലും ക്ഷേത്രത്തിനു നഷ്‌ടപ്പെടില്ല. പൂര്‍ണശോഭയോടെ സമ്പത്ത്‌ ദീര്‍ഘായുസോടെ ക്ഷേത്രത്തില്‍ നിലനില്‍ക്കും. ഭദ്രദീപപ്പുരയിലെ ചക്രാബ്‌ജപൂജ മുടക്കരുതെന്നും തന്ത്രിയോട്‌ ആവശ്യപ്പെട്ടു.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment