Tuesday, August 16, 2011

[www.keralites.net] രഞ്ജിനിയ്ക്ക് നേരെ ജഗതിയുടെ ഒളിയമ്പ്

 

രഞ്ജിനിയ്ക്ക് നേരെ ജഗതിയുടെ ഒളിയമ്പ്

 

Fun & Info @ Keralites.net

ഏഷ്യാനെറ്റിലെ നമ്പര്‍വണ്‍ അവതാരക രഞ്ജിനി ഹരിദാസിന് നടന്‍ ജഗതി ശ്രീകുമാറിന്റെ രൂക്ഷവിമര്‍ശനം. ഏഷ്യാനെറ്റിന്റെ തന്നെ കുട്ടികളുടെ മ്യൂസിക് റിയാലിറ്റി ഷോ ആയ മഞ്ച് സ്റ്റാര്‍ സിങര്‍ ഫൈനല്‍ വേദിയില്‍വച്ചാണ് ജഗതി രഞ്ജിനിയെ പേരെടുത്ത് പറയാതെ രൂക്ഷമായി വിമര്‍ശിച്ചത്.

ഞായറാഴ്ച നടന്ന ഫൈനലിന്റെ തത്സമയസംപ്രേക്ഷണത്തില്‍ ജഗതിയുടെ ഹ്രസ്വപ്രസംഗം ഏഷ്യാനെറ്റ് മുഴുവന്‍ സംപ്രേക്ഷണം ചെയ്യേണ്ടിവന്നെങ്കിലും സ്വാതന്ത്ര്യദിനത്തിലെ റീടെലികാസ്റ്റിങില്‍ ഈരംഗങ്ങള്‍ ചാനല്‍ തന്ത്രപൂര്‍വം ഒഴിവാക്കി.

സ്വാതന്ത്ര്യ ദിനത്തലേന്ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന മഞ്ച് സ്റ്റാര്‍ സിംഗര്‍ ഫൈനലിലാണ് ജഗതിയുടെ ഒളിനയമ്പ്. അവസാന റൗണ്ടില്‍ വന്ന അഞ്ചു പേരില്‍ മൂന്നാം സ്ഥാനത്തുവന്ന കുട്ടിക്ക് സമ്മാനം കൊടുക്കാനാണ് ജഗതി എത്തിയത്. ഇതിനിടെ അവസാനത്തെ രണ്ടുപേരില്‍ ആരായിരിക്കും രണ്ടാമന്‍ എന്ന് ഊഹിച്ചു പറയാമോയെന്ന് സ്റ്റേജിലുണ്ടായിരുന്ന ജയറാമിനോട് രഞ്ജിനി ചോദിച്ചു. ജയറാം മൗനംപാലിച്ചപ്പോള്‍ ജഗതിച്ചേട്ടന്‍ ഉത്തരം പറയൂവെന്നായി രഞ്ജിനി.

ഒന്നാം സമ്മാനം നല്‍കേണ്ടത് ഇവര്‍ക്കാര്‍ക്കുമല്ലെന്നും മറിച്ച്
, അഞ്ചുപേരില്‍ നിന്ന് രണ്ടാമത് പുറത്തായ യദുവിനാണെന്നും ജഗതിയുടെ മറുപടി. ഇതിനെ ജനം കൈയ്യടികളോടെയാണ് സ്വീകരിച്ചത്. തുടര്‍ന്നാണ് ജഗതി പേരുപറയാതെ അവതാരകയ്‌ക്കെതിരെ തിരിഞ്ഞത്.

മഞ്ച് സ്റ്റാര്‍ സിങറിന്റെ പ്രത്യേകത അവതാരകയായ നസ്‌റിയ പെരുമാറ്റമാണെന്നും കുട്ടി അനാവശ്യമായി ഇടപെടാറില്ലെന്നും ജഗതി പറഞ്ഞു. എന്നാല്‍ മറ്റൊരു പ്രമുഖ റിയാലിറ്റി ഷോയുടെ അവതാരക പലപ്പോഴും വിധികര്‍ത്താവ് ചമയറുണ്ടെന്നായിരുന്നു നടന്റെ വിമര്‍ശനം. മത്സരാര്‍ഥികള്‍ പാടിക്കഴിഞ്ഞാലുടന്‍ ഗുഡ് പെര്‍ഫോമന്‍സെന്നൊക്കെ പറയും. ഇതിനിടെ രഞ്ജിനിയുടെ ആക്ഷനുകള്‍ ചെറുതായി അനുകരിയ്ക്കാനും താരം തയാറായി. വിധി പറയേണ്ടത് അവതാരകരല്ലെന്നും ജഡ്ജസാണെന്നും പറഞ്ഞ നടന്‍ സ്റ്റാര്‍ സിങര്‍ ഉള്‍പ്പെടയുള്ള മ്യൂസിക് റിയാലിറ്റി ഷോകളുടെ വിധികര്‍ത്താക്കളെയും വെറുതെവിട്ടില്ല.

മത്സരാര്‍ഥികളെ തെറ്റുകള്‍ ബോധ്യപ്പെടുത്തുന്നതിന് പകരം പരിഹസിയ്ക്കാനാണ് വിധികര്‍ത്താക്കള്‍ ശ്രമിയ്ക്കാറുള്ളതെന്നും ജദതി പറഞ്ഞു. ഇങ്ങനെ കോമഡിയുണ്ടാക്കാനു അവര്‍ ശ്രമിയ്ക്കാറുണ്ട്. എന്നാല്‍ മഞ്ച് സ്റ്റാര്‍ സിങര്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണെന്ന് പറഞ്ഞ് വിധി കര്‍ത്താക്കളായ സുജാതയെയും ജി വേണുഗോപാലിനെയും പ്രശംസിയ്ക്കാനും ജഗതി മറന്നില്ല. ഒടുക്കം ജഗതിയുടെ പക്കല്‍ നിന്ന് മൈക്ക് കിട്ടിയപ്പോള്‍ ഞാനിത് ചോദിച്ച് മേടിച്ചെന്നായിരുന്നു രഞ്ജിനിയുടെ കമന്റ്.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A good idea is checking yours, at freecreditscore.com.
.

__,_._,___

No comments:

Post a Comment