Wednesday, August 10, 2011

[www.keralites.net] സോമാലിയയില്‍ ക്ഷാമത്തിന്റെ താണ്ഡവo

 

സോമാലിയയില്‍ ക്ഷാമത്തിന്റെ താണ്ഡവം

 

ഒരു ദേശത്തെ ക്ഷാമബാധിതമായി പ്രഖ്യാപിക്കാന്‍ സൂചകങ്ങളായ കണക്കുകളുണ്ട്: 30 ശതമാനം കുട്ടികള്‍ക്ക് രൂക്ഷമായ പോഷകാഹാരക്കുറവ് ഉണ്ടാകണം, ജനസംഖ്യയില്‍ 20 ശതമാനത്തിന് ഭക്ഷണം ഉണ്ടാകരുത്, പ്രായപൂര്‍ത്തിയായ 10,000 പേരില്‍ രണ്ട് പേരും കുട്ടികളില്‍ 10,000-ന് നാലുപേരും നിത്യവും മരണമടയണം. സോമാലിയക്കകത്തെ പല പ്രദേശങ്ങളും ഈ കണക്കുകളുടെ അതിരുകള്‍ ഭേദിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷണ പദ്ധതിയുടെ (WFP)ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടനുസരിച്ച് മൂന്ന് പ്രവിശ്യകളിലെങ്കിലും ജനസംഖ്യയുടെ മൂന്നിലൊന്നു പേരും കടുത്ത പട്ടിണിയിലാണ്. കൃത്യമായി പറഞ്ഞാല്‍ 28 ലക്ഷം മനുഷ്യരെങ്കിലും അടിയന്തര ജീവന്‍ രക്ഷാ സഹായങ്ങള്‍ ആവശ്യമുള്ളവരാണ്. മാസങ്ങള്‍ മുമ്പ് തന്നെ കാര്യങ്ങളുടെ ഗുരുതരാവസ്ഥ ഐക്യരാഷ്ട്ര സഭയ്ക്ക് മനസ്സിലായിരുന്നു. കഴിഞ്ഞ നവമ്പര്‍ മുതല്‍ ദുസ്സൂചനകളെ പറ്റി അറിയേണ്ടവരെ അവര്‍ അറിയിക്കുന്നുമുണ്ടായിരുന്നു. 1985-ലെ സോമായിലെ ക്ഷാമത്തിന്റെ ഭീകരത കണ്ട അമേരിക്ക ഒരു ഫാമിന്‍ ഏളി വാണിങ് സിസ്റ്റം ശൃംഖല (Famine Early Warning System Network-FEWS Net) തന്നെ രൂപവത്കരിക്കുകയുണ്ടായി. സത്യത്തില്‍, ക്ഷാമ ദുരന്തങ്ങളെ കുറിച്ച് ഫ്യൂസ് നെറ്റും നവമ്പര്‍ മുതല്‍ മുന്നറിയിപ്പുകള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു.

പക്ഷേ എന്തു ചെയ്യാം എല്ലായിടത്തും സാമ്പത്തിക മാന്ദ്യത്തിന്റെ ദുരന്തകഥകള്‍ മാത്രമേ പറയാനുള്ളു. ഒടുവില്‍ എയ്ഡ് പാക്കേജ് തയ്യാറാക്കുമ്പോള്‍ അല്‍പകാലം മുമ്പു വരെ വെറും മൂന്നാ ലോകമായിരുന്ന ബ്രസീല്‍ വാഗ്ദാനം ചെയ്തതിലും കുറവായിരുന്നു ജര്‍മനിയും ഫ്രാന്‍സും കൂടി ആകെ സമ്മതിച്ചത്. ഇറ്റലിക്ക് പത്തു പൈസ കൊടുക്കാനാവില്ലെന്ന് അവര്‍ ആദ്യമേ വ്യക്തമാക്കി (അവരുടെ കടം ആര്‍ ഏറ്റെടുക്കുമെന്ന ചിന്തയിലാണ് മുസ്സോളിനിയുടെ പിന്‍ഗാമികള്‍). മൊത്തം ആവശ്യമായ 200 കോടി ഡോളറിന്റെ പാതി പോലും സ്വരുക്കൂട്ടാനായില്ലെന്ന്ു ചുരുക്കം.

സഹായികളുടെയും സഹായധനത്തിന്റെയും അപര്യാപ്തത മാത്രമല്ല സഹായം നല്‍കുന്നതിന് വിലങ്ങുതടി. രൂക്ഷമായ ആഭ്യന്തരയുദ്ധം പടരുന്ന സോമാലിയയില്‍ ക്ഷാമബാധിത പ്രദേശങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഷബാബ് എന്ന ഇസ്ലാമിക കലാപകാരികളാണ്, 'പാശ്ചാത്യ സഹായ സംഘടനകളെല്ലാം മുസ്ലിം വിരുദ്ധരായതിനാല്‍' അത്തരം സഹായങ്ങളൊക്കെ അവര്‍ 2009 മുതല്‍ നിരോധിച്ചിരിക്കുകയുമാണ്. ആ പേരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ ഭക്ഷ്യ സഹായ ദാതാക്കളായ ഡബ്ലിയു എഫ് പി ക്ക് 14 പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

ഒടുവില്‍ ഏറെ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം ജൂലായ് 27-ന് പത്ത് ടണ്‍ ഭക്ഷ്യ വസ്തുക്കളുമായി യു എന്‍ വിമാനം സോമാലിയയുടെ മൊഗാദിഷുവില്‍ ലാന്‍ഡ് ചെയ്തു.
ആഫ്രിക്കയുടെ കൊമ്പ്' (Horn of Africa) ആയി അറിയപ്പെടുന്ന സോമാലിയുടെ ദൈന്യത്തിന്റെ കഥ പറയുന്ന ചിത്രങ്ങളാണ് താഴെ.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment