Wednesday, August 10, 2011

[www.keralites.net] മതത്തിനക്കരെ

 

 

മതത്തിനക്കരെ

ചങ്ങനാശ്ശേരി അതിരൂപതയില്‍ ഈ ഞായറാഴ്ച തോരാത്ത മഴയായിരുന്നു. രൂപതക്കാരിയും തെന്നിന്ത്യന്‍ ചലച്ചിത്ര മദാലസത്തിന്റെ മധ്യസ്ഥയുമായിരുന്ന വിശുദ്ധ ഡയാന മറിയം കുര്യന്‍ പ്രഭുദേവയില്‍ നിദ്ര പ്രാപിക്കുന്നതിനോടനുബന്ധിച്ച് കത്തോലിക്കാസഭയില്‍ നിന്നും വിശ്വാസത്തിന്റെ അന്ത്യകൂദാശയും വാങ്ങി ചെന്നൈ ആര്യസമാജത്തില്‍ വച്ച് ഒരു സനാതനഹിന്ദുവായി മാറിയതിന്റെ വര്‍ഗീയവേദന കൊണ്ട് പ്രകൃതി അലറിക്കരഞ്ഞതായിരുന്നു അതെന്ന് പിന്നെയാണ് മനസ്സിലായത്.നയന്‍താരയുടെ സിനിമകള്‍ വികാരിയാക്കിയ അനേകം സനാതന അച്ചായന്മാര്‍ക്ക് കരണത്തടിച്ച പോലെയൊരു തോന്നലായിരുന്നു ഇന്നലെ. കുടുമ്മത്തിപ്പിറന്ന ചേട്ടത്തിമാര്‍ മുങ്ങിക്കുളിക്കുന്നതിന്റെ പരിശുദ്ധിയുള്ള മീനച്ചിലാര്‍ ഒരു മുന്നറിയിപ്പുമില്ലാതെ പോയി മുല്ലപ്പെരിയാറില്‍ ലയിക്കുന്നതുപോലെ ഷോക്കിങ് ആയ സംഭവം.ഇത്രകാലം നയന്‍താരയുടെ സിനിമകള്‍ കണ്ട് അഭിമാനിച്ചിരുന്ന ചില അച്ചായന്മാര്‍ അല്ലെങ്കിലും സിനിമയൊന്നും ക്രിസ്‍ത്യാനികള്‍ക്കു പറഞ്ഞിട്ടുള്ളതല്ല, അവള്‍ പോയതു നന്നായി എന്നൊക്കെ ആശ്വസിക്കുന്നതിന്റെ ആത്മഗതങ്ങളും കേള്‍ക്കാം.പ്രേമത്തിനു കണ്ണം മൂക്കും മറ്റ് അവയവങ്ങളുമൊന്നുമില്ലെങ്കിലും മതമുണ്ട്. വിപ്ലവകാരിയായും സ്ത്രീവാദിയുമായ നയന്‍താര പ്രഭുദേവയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് മതംമാറുന്നതെന്ന് എവിടെയും പറഞ്ഞിട്ടില്ല.ഹിന്ദുമതത്തോടുള്ള താല്‍പര്യം കൊണ്ട് നയന്‍സ് മതം മാറിയതാവാനും മതി. തീരുമാനം വളരെ പേഴ്‍സനലാണെന്നു നയന്‍സ് വ്യക്തമാക്കിയിട്ടുമുണ്ട്. പ്രഭുദേവയ്‍ക്ക് നയന്‍താരയെ കെട്ടണമെങ്കില്‍ മതംമാറി ക്രിസ്‍ത്യാനിയാകണമെന്ന് നയന്‍സിന്റെ പേരന്റ്സ് ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സഭയിലേക്ക് നര്‍ത്തകനായ ഒരു കുഞ്ഞാട് കൂടി കടന്നുവരികയാണല്ലോ എന്നോര്‍ത്ത് ഞാന്‍ സന്തോഷിക്കുകയും പ്രഭുദേവയ്‍ക്കിടാന്‍ ജോര്‍ജ്ജൂട്ടി എന്ന പേര് മാറ്റി വയ്‍ക്കുകയും ചെയ്തതാണ്. എല്ലാം തീര്‍ന്നു.കൊച്ചീന്നു രാവിലത്തെ ഫ്ളൈറ്റിനു ചെന്നൈയിലെത്തിയ നയന്‍സ് വാള്‍ടെക്‌സ് റോഡിലുള്ള ക്ഷേത്രത്തില്‍വച്ചാണ് ഹിന്ദുമതം പുല്‍കിയത്. ഒരു ക്രിസ്ത്യാനിയായി ജീവിച്ചതിന്റെ പാപങ്ങള്‍ കഴുതിക്കളഞ്ഞ്, ശുദ്ധികര്‍മങ്ങള്‍ക്കു വിധേയയായി ഹോമം നടത്തി വേദവും ഗായത്രി മന്ത്രവും ചൊല്ലി ഹിന്ദുവായതിന്റെ സര്‍ട്ടിഫിക്കറ്റും വാങ്ങിയാണ് നയന്‍സ് മടങ്ങിയത്. ഡയാന മറിയം കുര്യന്‍ എന്ന പേര് ഉപേക്ഷിക്കുകയും പകരം നയന്‍താര എന്ന പേര് ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു (ഇതിനു പകരം ഒരായിരം ഹിന്ദുസുന്ദരിമാരെ മാമ്മോദീസ മുക്കുമെന്നു ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു).പണ്ട് വിദേശത്തു നിന്നു ജൂലിയ റോബര്‍ട്‍സ് ഇവിടെ വന്നു ഹിന്ദു മതം സ്വീകരിച്ചപ്പോള്‍ ആര്‍ക്കും ഇത്രേം ഫീലു ചെയ്തില്ലായിരുന്നു. അത് ലോക ക്രിസ്‍ത്യാനികളുടെ നഷ്ടമാണെങ്കില്‍ ഇത് സീറോ മലബാര്‍ സഭയുടെ നഷ്ടമാണ്. എപ്പോഴും പ്രാദേശികമായി ചിന്തിക്കുന്നതാണല്ലോ നമ്മുടെ ഒരു രീതി.ലവ് ജിഹാദ് എന്നൊക്കെ പറഞ്ഞ് നെടുങ്കന്‍ ലേഖനങ്ങള്‍ എഴുതിയ പാര്‍ട്ടികളാരും പ്രഭുദേവയുടെ ലവ് ജിഹാദിനെപ്പറ്റി മിണ്ടുന്നില്ല. ആക്‍‍ച്വലി ഇത്രേം സ്‍ട്രോങ്ങായ ഒരു ലവ് ജിഹാദ് ഇവിടെ വേരെ ആരും നടത്തിയിട്ടില്ല എന്നു തോന്നുന്നു. ആദ്യം റംലത്ത് എന്ന മുസ്‍ലിം പെണ്‍കുട്ടിയെ പ്രേമിച്ച് മതംമാറ്റി ലതയാക്കി മാറ്റിയ പ്രഭുദേവ ഇപ്പോ ആ കുട്ടിയെ ഒഴിവാക്കിയിട്ടാണ് ക്രിസ്‍ത്യാനിയായ നയന്‍താരയെ മതംമാറ്റിയിരിക്കുന്നത്. ഇനിയിപ്പോള്‍ നയന്‍താരയെ ഒഴിവാക്കിയിട്ട് പുതിയൊരുത്തിയെ കെട്ടണമെങ്കില്‍ പ്രഭു പാടുപെടും.സിഖ്,പാഴ്‍സി,ബുദ്ധ നടിമാരെ ദൈവം രക്ഷിക്കട്ടെ.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment