Wednesday, August 3, 2011

[www.keralites.net] ആനക്കൊമ്പ്

 

ആനക്കൊമ്പ് ഭാര്യാ പിതാവ് തന്നത്: മോഹന്‍ലാല്‍

 

 

Fun & Info @ Keralites.net

 

തൃശൂര്‍: തേവരയിലെ വീട്ടില്‍നിന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ ആനക്കൊമ്പ് ഭാര്യാപിതാവും ചലച്ചിത്രനിര്‍മാതാവുമായ ബാലാജി സമ്മാനിച്ചതാണെന്നു മോഹന്‍ലാലിന്റെ മൊഴി.

ആനക്കൊമ്പ് നൂറുവര്‍ഷം പഴക്കമുള്ളതാണത്രേ. ബാലാജി ജനിക്കുംമുമ്പേ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നതാണ് ഇത്. മരുമകനായ മോഹന്‍ലാലിനു പഴയ വസ്തുക്കളോടുള്ള കമ്പം തിരിച്ചറിഞ്ഞ ബാലാജി അതു ലാലിനു സമ്മാനിക്കുകയായിരുന്നു.

മോഹന്‍ലാല്‍ ഈ ആനക്കൊമ്പുമായി നില്‍ക്കുന്ന വാര്‍ത്തയും ചിത്രവും ഇരുപതുവര്‍ഷം മുമ്പ് ചില പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതിന്റെ രേഖയും മറ്റും ലാല്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടത്രേ.

ഭാരതസര്‍ക്കാര്‍ തനിക്കു പത്മശ്രീ
, ലെഫ്റ്റനന്റ് കേണല്‍ ബഹുമതികള്‍ നല്‍കുന്നതിനു മുന്നോടിയായി ആദായനികുതി വകുപ്പിന്റെ പക്കല്‍നിന്നു കുടിശിക ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നതായും ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ നിയമാനുസൃതം ആവശ്യപ്പെട്ട ആദായനികുതിയുടെ രേഖകള്‍ കുടിശികരഹിത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമാണു തനിക്ക് ഇത്തരം ബഹുമതികള്‍ ലഭിച്ചതെന്ന് മോഹന്‍ലാല്‍ മൊഴിയെടുപ്പു വേളയില്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment