Wednesday, August 10, 2011

[www.keralites.net] കണ്ടുഞാന്‍ നിന്നെ ചെന്താമരേ

 

കണ്ടുഞാന്‍ നിന്നെ ചെന്താമരേ

Fun & Info @ Keralites.net

രതിനിര്‍വേദത്തിലെ രതിച്ചേച്ചി കേരളത്തില്‍ ഹിറ്റാകുന്നതിനൊപ്പം മറ്റൊരു വാര്‍ത്തകൂടി നല്‍കി ശ്വേത മലയാളിയെ ഞെട്ടിച്ചു. മൂന്നു വര്‍ഷത്തെ കടുത്ത പ്രണയത്തിനൊടുവില്‍ മുംബൈയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ശ്രീവല്‍സന്‍ മേനോനെ ആചാരപ്രകാരം വിവാഹം ചെയ്യുന്നു. കേട്ടവര്‍ പലരും കൗതുകത്തോടെയാണ്‌ ശ്രീവല്‍സന്‍മേനോനെ കണ്ടത്‌. ഇത്രയും ഗ്ലാമര്‍ വേഷത്തില്‍ അഭിനയിച്ച നടിയെ വിവാഹം കഴിക്കുകയോ.... നേരത്തേ ഒപ്പം ജോലി ചെയ്‌ത ചില പുരുഷ പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ രഹസ്യമായി തുറന്നു ചോദിക്കുക കൂടിചെയ്‌തു.

''
ശ്രീ ആര്‍ യൂ ഷുവര്‍?'' ശ്വേതയുമായി കടുത്ത പ്രണയത്തിലായിരുന്ന ശ്രീവല്‍സന്‍ മേനോന്‌ ആ ചോദ്യം ഉണ്ടാക്കിയ അസ്വസ്‌ഥത വളരെയാണ്‌. എങ്കിലും സഹിഷ്‌ണുതയോടെയേ പ്രതികരിച്ചുള്ളൂ. ആ വേളയിലാണ്‌ ഇത്തരം ചോദ്യവുമായെത്തുന്ന ആര്‍ക്കും നല്‍കാന്‍ കഴിയുന്ന മറുപടിയുമായി ശ്രീയുടെ ഒരു വനിതാപത്രപ്രവര്‍ത്തക സുഹൃത്ത്‌ ചെന്നൈയില്‍ നിന്ന്‌ ഫോണ്‍ ചെയ്‌തത്‌: "ശ്രീ, ചെന്നൈയിലെ നിരത്തുകളില്‍ നിറയെ കയത്തിന്റെ തമിഴ്‌ ഡബിംഗ്‌ ചിത്രത്തിലെ 'താര'ത്തിന്റെ പോസ്‌റ്ററാണ്‌. ശ്വേത കുളത്തില്‍ നിന്ന്‌ കുളിച്ചു കയറുന്ന രംഗം. എത്ര സുന്ദരിയാണവര്‍. ഗ്ലാമര്‍താരത്തെ വിവാഹം കഴിക്കുന്നുവോയെന്ന ചോദ്യം നേരിടുന്നുവോ..എങ്ങനെ പ്രതികരിക്കും ശ്രീ... ''

''
മറുപടി കൊടുക്കാറില്ല. ഒന്നു ചിരിക്കും''

''
സത്യം പറയാമല്ലോ, ഞാനൊക്കെ ശ്വേതയെപ്പോലാകാനാഗ്രഹിക്കുന്നു. അത്രയും സൗന്ദര്യമുണ്ടായിരുന്നെങ്കില്‍. അതൊരു ഭാഗ്യമാണ്‌. എല്ലാ സ്‌ത്രീകള്‍ക്കും ലഭിക്കാത്ത ഭാഗ്യം. എല്ലാ പുരുഷനും ആഗ്രഹിക്കുന്ന സൗന്ദര്യം. സ്‌ത്രീയെന്നനിലയില്‍ അവര്‍ക്ക്‌ നല്‍കേണ്ട മറുപടി ഞാന്‍ തരാം. ഇങ്ങനെ ചോദിക്കുന്നവരോട്‌ നിങ്ങള്‍ക്കതിന്‌ യോഗമില്ലെന്ന്‌ പറയണം...''സൗന്ദര്യമുള്ള സ്‌ത്രീയെ അവഹേളിക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കുമുള്ള സുന്ദരമായ മറുപടി.

പക്ഷേ ശ്രീ ചോദിക്കുന്നു: "ആരോടെ ങ്കിലും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതുണ്ടോ ഞങ്ങളുടെ പ്രണയം"

എത്ര ലാളിതമായ മറുപടി. എന്തു മറുപടികളും ശ്രീവല്‍സന്‍ മേനോനില്‍ നിന്നറിയണമെന്നതിനാല്‍ വിവാഹത്തലേന്ന്‌ വിളിക്കുന്നു. വിവാഹസ്‌ഥലവും മുഹൂര്‍ത്തവും പറഞ്ഞുതരുമ്പോള്‍ സന്ദേഹമായി. അവിടെ തിരക്കാവും. വിവാഹപ്പിറ്റേന്ന്‌ നേ രില്‍ കാണാനാകുമോ?

''
തൃശൂരില്‍ എന്റെ കുടുബാംഗങ്ങള്‍ക്കായി ഒരു ചെറിയ ചടങ്ങ്‌.. ഉച്ചകഴിഞ്ഞ്‌ ശ്വേതയ്‌ക്ക് രതിനിര്‍വേദത്തിന്റെ പ്രമോഷന്‍ വര്‍ക്ക്‌....എങ്കിലും വരൂ...''

തൃശൂര്‍കാരുടെ എല്ലാ നൈര്‍മ്മല്യത്തോടെയുമുള്ള ക്ഷണം. ചെല്ലുമ്പോള്‍ ചെറിയ സല്‍ക്കാരം. തനിനാടന്‍ സദ്യ. എല്ലാവരേയും പരിചയപ്പെടുത്തിക്കൊടുക്കുമ്പോള്‍ പലരും വീട്ടിലേക്കു വിരുന്നിന്‌ ക്ഷണിക്കുന്നു. കുടുംബത്തിലേക്കു കടന്നുവന്ന പെണ്‍കുട്ടിയെ ആദ്യമായി നേരില്‍ കാണുന്ന കൗതുകം. വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാഞ്ഞതിന്റെ പരിഭവം ചിലര്‍ക്ക്‌. അവിടെയൊക്കെ തന്റെ സ്‌നേഹം നിറഞ്ഞ ചിരിയോടെ ശ്വേത മായ്‌ച്ചെടുക്കുന്ന പിണക്കങ്ങള്‍. സംസാരം തുടങ്ങിയത്‌ ശ്രീവല്‍സന്‍ മേനോനില്‍ നിന്നാണ്‌. കേള്‍വിക്കാരിയുടെ റോളില്‍ ശ്വേതയെ ഒതുക്കുമ്പോള്‍ ശ്വേതയിലേക്ക്‌ ആകര്‍ഷണം തോന്നാനുണ്ടായ കാരണത്തില്‍ നിന്നായി തുടക്കം.

''
എല്ലാവരോടും നല്ല സ്‌നേഹത്താടെയേ ശ്വേത പെരുമാറൂ. ആരോടും യോജിച്ചുപോകാന്‍ ബുദ്ധിമുട്ടില്ല. എന്നെപ്പോലെ ആദ്യവിവാഹത്തിന്റെ തകര്‍ച്ച നേരിട്ടയാള്‍. ജീവിതത്തില്‍ പല സങ്കടങ്ങളിലും കടന്നുപോയ ആളാണെങ്കിലും സ്വന്തം വ്യക്‌തിത്വം അടിയറവ്‌ പറയില്ല. ഒന്നിനെക്കുറിച്ചും മുന്‍ധാരണയില്ല. തന്റെ ഭാഗത്തു നിന്ന്‌ ഒരു വീഴ്‌ച്ച വന്നാല്‍ ക്ഷമ പറയാന്‍ മടിക്കില്ല. എല്ലാവരോടും ഫ്രണ്ട്‌ലിയാണ്‌. കൂടുതല്‍ അടുത്തറിഞ്ഞപ്പോള്‍ മനസിലാക്കിയ കാര്യം പലരും വളരെയേറെ തെറ്റിദ്ധരിച്ചതാണ്‌ ശ്വേതയുടെ വ്യക്‌തിത്വമെന്നാണ്‌. സൗഹൃദം ആരംഭിക്കുമ്പോള്‍ മനസ്‌ തുറന്നു സംസാരിക്കാന്‍ പറ്റുന്ന ഒരു സുഹൃത്തായേ കണ്ടിരുന്നുള്ളൂ. പ്രണയമൊന്നും ഉണ്ടായിരുന്നില്ല.

എവിടെയാണ്‌ പരിചയത്തിന്റെ തുടക്കം?

1996
ലാണ്‌. ഞാനന്ന്‌ ഒരു ഇംഗ്ലീഷ്‌ പ്രസിദ്ധീകരണത്തിന്റെ റസിഡന്റ്‌ എഡിറ്ററാണ്‌. അവരാവശ്യപ്പെട്ടതനുസരിച്ച്‌ അന്നു ബോളിവുഡ്‌ താരങ്ങളായ കെ.കെ മേനോന്‍, ശ്വേത എന്നിവരുടെ ഇന്റര്‍വ്യൂ, ഫാഷന്‍ ഷൂട്ട്‌ എന്നിവ സംഘടിപ്പിക്കേണ്ട ഉത്തരവാദിത്തം എന്നിലായി. മേനോന്‍ എന്റെ സുഹൃത്തായതിനാല്‍ എനിക്ക്‌ വലിയ പ്രശ്‌നം തോന്നിയില്ല. പക്ഷേ ഒരു നടിയെ വിളിച്ചു ഇത്തരം കാര്യങ്ങളൊക്കെ ഓര്‍ഗനൈസ്‌ ചെയ്യാന്‍ ഉള്ളാലേ മടി. എന്നാലും ജോലിയുടെ ഭാഗമായി ചെയ്‌തു. ഷൂട്ടിനു ഞാനാണ്‌ ശ്വേതയെ വിളിക്കാന്‍ പോയത്‌. മേയ്‌ക്കപ്പിനെക്കുറിച്ചും കോസ്‌റ്റ്യൂമിനെക്കുറിച്ചുമൊക്കെ എന്നോടു ചോദിച്ചു. അതേക്കുറിച്ച്‌ എനിക്കറിയില്ലെന്ന്‌ പറഞ്ഞു. ഷൂട്ടിന്‌ കൂട്ടിക്കൊണ്ടു പോകാനായി ഫ്‌ളാറ്റിനു മുന്നില്‍ ഞാന്‍ വെയ്‌റ്റ്ചെയ്‌തത്‌ ഒന്നര മണിക്കൂര്‍! കക്ഷിക്ക്‌ നമ്മളെ വിലയൊന്നുമില്ല. അന്ന്‌ ഫോട്ടോഷൂട്ട്‌ ചെയ്‌തത്‌ ഇന്നത്തെ സിനിമാസംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട്‌''

''
കണ്ണാ കണ്ണനന്ന്‌ അത്ര വലിയ ജോലിയിലാണെന്നൊന്നും എനിക്കറിയില്ല. ''ശ്വേത ഇടയ്‌ക്ക് കയറി ക്ഷമാപണം നടത്തുമ്പോള്‍ തമാശ കലര്‍ന്ന സംഭാഷണം തുടരുകയായി ശ്രീവല്‍സന്‍:"ഷൂട്ട്‌ കഴിഞ്ഞതും മറ്റൊരു ജോലി കൂടി എന്റെ തലയിലായി. ശ്വേതയുടെ അഭിമുഖം എടുക്കണം. ആ ഇന്റര്‍വ്യൂനിടെ ഞങ്ങള്‍ കൂടുതല്‍ പരിചയപ്പെട്ടു. ഞങ്ങളുടെ സര്‍ നെയിം ഒന്നായതിനാല്‍ അതേക്കുറിച്ച്‌ സംസാരിച്ചു. നായര്‍ സമുദായത്തെക്കുറിച്ചുണ്ടായിരുന്ന ചില തെറ്റിദ്ധാരണകള്‍ വരെ ചോദിച്ചറിഞ്ഞു. ഒപ്പം കേരളത്തെക്കുറിച്ചും. ഞാന്‍ പറഞ്ഞു കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിക്കാന്‍. അപ്പോഴാണ്‌ അറിയുന്നത്‌ പുള്ളിക്കാരിക്ക്‌ മലയാളമറിയില്ല! "

അന്നത്തെ അഭിമുഖം?

അഭിമുഖം എടുത്തതോ പോട്ടെ ആ അഭിമുഖത്തില്‍ എന്റെ പേര്‌ കൊടുക്കരുതെന്ന്‌ പറഞ്ഞതാണ്‌. പക്ഷേ എന്റെ പേരില്‍ത്ത ന്നെ അതച്ചടിച്ചു വന്നു.

''
ആ അഭിമുഖം എനിക്ക്‌ വളരെ വിലപ്പെട്ടതാണ്‌. ഞാനത്‌ ഇന്നും സൂക്ഷിച്ച്‌ വെച്ചിട്ടുണ്ട്‌. ഇപ്പോഴും ഇടയ്‌ക്ക് അതെടുത്തു നോക്കാറുണ്ട്‌'' അഭിമുഖത്തിന്റെ സന്തോഷങ്ങളിലേയ്‌ക്ക് ശ്വേത.

അത്‌ ഔദ്യോഗിക കാഴ്‌ച്ച.. പിന്നേയും കണ്ടിരുന്നില്ലേ?

ഉത്തരവുമായെത്തിയത്‌ ശ്വേത.

''
രണ്ടു വര്‍ഷം കഴിഞ്ഞ്‌ എന്റെ ഒരാവശ്യത്തിന്‌ അങ്ങോട്ട്‌ വിളിക്കേണ്ടിവന്നു. അച്‌ഛനും അമ്മയ്‌ക്കും തൃശൂരില്‍ വീട്‌ വാങ്ങണമെന്ന്‌ ആഗ്രഹം. സ്‌ഥലത്തെക്കുറിച്ച്‌ തീരെ പിടിയില്ല. അപ്പോള്‍ എന്റെ മനസില്‍ വന്നത്‌ ശ്രീയുടെ മുഖമാണ്‌. ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ തണുപ്പന്‍ പ്രതികരണമാണ്‌. എന്നാലും ആവശ്യക്കാരി ഞാനായത്‌ കൊണ്ട്‌ പലവട്ടം വിളിച്ചു ബുദ്ധിമുട്ടിക്കേണ്ടി വന്നു. ഈ രണ്ടാം പരിചയമാണ്‌ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കിയത്‌.

പലവട്ടം ശ്വേത വിളിക്കുന്നു "കണ്ണാ" യെന്ന്‌.?

Fun & Info @ Keralites.net

ശ്വേതയെ വീട്ടില്‍ വിളിക്കുന്നത്‌ അമ്മൂ എന്നാണ്‌. ഒരു ദിവസം ഞാന്‍ ചോദിച്ചു ഞാനും അമ്മൂന്ന്‌ വിളിക്കട്ടേയെന്ന്‌. എനിക്കും അതാണ്‌ ഇഷ്‌ടമെന്നു പറഞ്ഞപ്പോള്‍ അങ്ങനെ വിളിച്ചു. ആ സമയത്ത്‌ എന്തു പറഞ്ഞാലും ശ്വേത പറയും ''ബെസ്‌റ്റ് കണ്ണാ ബെസ്‌റ്റ്''. പിന്നീട്‌ ആ ബെസ്‌റ്റ് ഒഴിവാക്കി കണ്ണായെന്നു വിളിക്കാന്‍ തുടങ്ങി.

ഈ കണ്ണനാണ്‌ ജീവിതത്തിന്റെ വഴികാട്ടിയെന്നു ശ്വേത. ഓണ്‍ലൈനിലൂടെ വരെ ആരാധകരുമായി കമ്മ്യൂണിക്കേറ്റ്‌ ചെയ്യാന്‍ പഠിപ്പിച്ചത്‌ ശ്രീ ആണെന്ന്‌?

എന്റെ സുഹൃത്തും കാമുകിയുമായ പെണ്ണിന്‌ എന്നാല്‍ കഴിയുന്ന ഗൈഡന്‍സ്‌ കൊടുക്കണമെന്ന്‌ നിര്‍ബന്ധമായിരുന്നു. ഇപ്പോള്‍ അമ്മു എന്റെ ഭാര്യ കൂടിയാണ്‌. കൂടുതല്‍ സംരക്ഷണം കൊടുക്കേണ്ടത്‌ എന്റെ കടമയാണ്‌.

ഏതു തരം ഗൈഡന്‍സ്‌?

ടെക്‌നോളജി ഇത്രയും മുന്നേറിയ സമയത്ത്‌ ഓണ്‍ലൈനൊക്കെ ഉപയോഗിക്കണമെന്ന്‌ നിര്‍ബന്ധിച്ചു. 2009 ല്‍ സ്വന്തമായി ഒരു വെബ്‌സൈറ്റുണ്ടാക്കിക്കൊടുത്തു. ഇതില്‍ ശ്വേതയുടെ അപൂര്‍വ ഫോട്ടോകള്‍ ഉള്‍പ്പെടെ എല്ല വിവരങ്ങളുമുണ്ട്‌. ഓണ്‍ലൈനില്‍ നിറസാന്നിധ്യമാകാനാണ്‌ ഫെയ്‌സ്ബുക്ക്‌ ഓപ്പണ്‍ ചെയ്യിച്ചത്‌. സുഹൃത്തുക്കള്‍ 5000 കവിഞ്ഞു. അങ്ങനെ വരുമ്പോള്‍ വീണ്ടും 1000 സുഹൃത്തുക്കളെക്കൂടി സ്വീകരിക്കാം ഫെയ്‌സ് ബുക്കക്കില്‍. അതും കഴിഞ്ഞ്‌ ഇപ്പോള്‍ 4000 പേര്‍ പെന്‍ഡിംഗാണ്‌.

എല്ലാവര്‍ക്കും ശ്വേത സ്വയം മറുപടി അയയ്‌ക്കും. ഫെയ്‌സ്ബുക്കില്‍ ഇടം ഇല്ലാത്തതിനാല്‍ മറ്റൊരു പോംവഴിയുണ്ട്‌. ന്ഥദ്ധ്യനുത്സനുത്ന ത്നഗ്നഗ്മത്സന്ഥ ന്ഥന്ദനുന്ധന്റ ണ്ഡനുഗ്ന എന്ന ഒരു മെമ്പര്‍ഷിപ്പ്‌ കൂടി എടുത്തു. ന്ഥണ്ഡഥന്ഥന്ദനുന്ധന്റ ണ്ഡനുഗ്ന എന്ന ഒഫീഷ്യല്‍ ഇ-മെയില്‍ അഡ്രസ്‌ കൂടിയുണ്ട്‌്. തന്റെ സിനിമ കണ്ടിട്ട ്‌ എഴുതണമെന്ന്‌ ശ്വേത നിര്‍ബന്ധിക്കാറുണ്ട്‌ സുഹൃത്തുക്കളെ. ഇപ്പോള്‍ ഫാന്‍സുമായി ശ്വേത കമ്മ്യൂണിക്കേറ്റ്‌ ചെയ്യുന്നത്‌ പൂര്‍ണമായും ഓണ്‍ലൈനിലൂടെയാണ്‌.തന്റെപ്രോജക്‌ടിനെക്കുറിച്ചു കൂടുതല്‍ അറിയാനും ചര്‍ച്ച ചെയ്യാനും ശ്വേത പഠിച്ചു. പുതിയ വിവരങ്ങളൊക്കെ അപ്പപ്പോള്‍ പറഞ്ഞു കൊടുക്കാറുണ്ട്‌. ലോക വനിതാ ദിനത്തിന്‌ ഒരു ലേഖനമെഴുതി ഇന്ത്യന്‍ എക്‌സ്പ്രസിന്‌ നല്‍കി. ട്വിറ്ററില്‍ പലവിഷയങ്ങളെക്കുറിച്ചും എഴുതാറുണ്ട്‌.

പ്രണയ ശേഷമാണ്‌ എല്ലാ ഉയര്‍ച്ചയുമെന്ന്‌ ശ്വേത പറയുന്നതില്‍ എന്തുണ്ട്‌ കാര്യം?

അതൊക്കെ ദൈവനിയോഗമാണ്‌. നല്ല വേഷങ്ങള്‍ക്ക്‌ അംഗീകാരം കിട്ടണമെന്ന്‌ ആഗ്രഹിക്കുമ്പോഴൊക്കെ അത്‌ നിര്‍ബന്ധമായി നേടണമെന്നു ശാഠ്യം പിടിച്ചിട്ടില്ല. പക്ഷേ ചെയ്യുന്ന വേഷം നന്നാക്കണമെന്നു നിര്‍ബന്ധിക്കും.

ഒരു ഇന്റര്‍നാഷണല്‍ ഫെസ്‌റ്റിവലില്‍ സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍ ഉണ്ടെന്നു അറിഞ്ഞപ്പോള്‍എന്നെ വിളിച്ചു''കണ്ണാ എനിക്ക്‌ കരച്ചില്‍ വരുന്നു'' എന്നു പറഞ്ഞു കരയുകയാണ്‌. ഞാന്‍ പറഞ്ഞു ''ആകാശം തുറന്നിട്ടു ചാറ്റല്‍ തുടങ്ങിയിട്ടേയുള്ളൂ. ഇനി പേമാരിയാണ്‌ വരുക''. ശേഷം കിട്ടിയത്‌ സംസ്‌ഥാന അവാര്‍ഡ്‌ അടക്കം 12 അവാര്‍ഡ്‌.

വിവാഹത്തിന്‌ എത്ര വലിയ തിരക്ക്‌... വിവാഹം സ്വകാര്യമാകണമെന്നു ആഗ്രഹിക്കുന്നവരാണ്‌ ചിലര്‍..?

ഞങ്ങള്‍ അങ്ങനെ ആഗ്രഹിച്ചതല്ല. ശ്വേതയുടെ അച്‌ഛന്റെ തറവാടായ വളാഞ്ചേരിയില്‍ വച്ചാണ്‌ കല്യാണം. അത്ര ദൂരെയായത്‌ കൊണ്ട്‌ എല്ലാവരോടും വിവരം പറഞ്ഞതേയുള്ളൂ

പ്രണയകാലം ..?

Fun & Info @ Keralites.net

രണ്ടു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരാണ്‌ ഞങ്ങള്‍. എന്നാലും ജീവിതത്തില്‍ സമാനസ്വഭാവക്കാരാണ്‌. കേരളത്തെ ഇഷ്‌ടപ്പെടുന്ന കേരളീയരീതികള്‍ ഇഷ്‌ടപ്പെടുന്നവര്‍. അങ്ങോട്ടും ഇങ്ങോട്ടും പല കാര്യങ്ങള്‍ ക്കും തീരുമാനം എടുക്കാന്‍ സഹായിക്കാറുണ്ട്‌്. ചിലപ്പോള്‍ ഷര്‍ട്ടിന്റെ കളര്‍ ഏതുവേണമെന്നാകും ഞാന്‍ ചോദിക്കുക. അതൊക്കെ നന്നായിയെന്ന്‌ പിന്നീട്‌ തോന്നും. ഞങ്ങള്‍ക്ക്‌ പരസ്‌പരം നല്ല വിശ്വാസം. ഒരേ റൂമില്‍ 12 മണിക്കൂര്‍ ഇരുന്ന്‌ ഞങ്ങള്‍ അവരവരുടെ ജോലി ചെയ്‌തിട്ടുണ്ട്‌. ഞാന്‍ ഒരു മിനിട്ട്‌ എഴുന്നേറ്റാല്‍ വിളി ഉറപ്പ്‌ ''കണ്ണാ എന്തുപറ്റിയെന്ന്‌'' അത്ര തിരിച്ചറിവ്‌. ഞങ്ങളുടെ സൗഹൃദം കണ്ടിട്ട്‌ ചില സുഹൃത്തുക്കള്‍ പോലും പറയും ''നിങ്ങള്‍ നല്ല മാച്ചാണ്‌. കല്യാണം കഴിച്ചൂടേന്ന്‌. ''

ആ തീരുമാനം എടുത്തത്‌.. പ്രത്യേകിച്ച്‌ ഒരു നടിയെ.. ബുദ്ധിമുട്ടുണ്ടായോ തീരുമാനം എടുക്കാന്‍?

ഞങ്ങള്‍ അത്രയടുത്ത സുഹൃത്തുക്കള്‍. എന്നാല്‍ പിന്നെ ലൈഫ്‌ പാര്‍ട്‌ണര്‍ ആക്കാമെന്ന്‌ കരുതുമ്പോള്‍ നടിയാണെന്നൊന്നും ആലോചിക്കേണ്ട കാര്യമില്ല. സിനിമയില്‍ ഞാന്‍ റേപ്പൊക്കെ ചെയ്യുന്ന നടനാണെങ്കില്‍ എന്നെ വിവാഹം കഴിക്കാന്‍ മടിക്കുമോ. ജീവിതവും പ്രൊഫഷനും രണ്ടെന്നു എനിക്കറിയാം. ജീവിതം ഒന്നിച്ചു ജീവിച്ചു തീര്‍ക്കണമെന്നു ആഗ്രഹിച്ചപ്പോള്‍ മാത്രമാണ്‌ കല്യാണത്തെക്കുറിച്ച്‌ ആലോചിച്ചത്‌.

"ആരാദ്യം പറയും" എന്ന്‌ കണ്‍ഫ്യൂഷന്‍?

ഞാനാണ്‌ പറഞ്ഞത്‌് എന്നാല്‍ നമുക്ക്‌ കല്യാണം കഴിക്കാമെന്ന്‌. അച്‌ഛനോട്‌ പറയണമെന്നായി ശ്വേത. ഞാന്‍ ശ്വേതയുടെ അച്‌ഛനോട്‌ കാര്യം പറയുന്നത്‌ ഈ വര്‍ഷമാണ്‌. അച്‌ഛന്‍ ജാതകം നോക്കിച്ചു. 'ഇവരുടെ കല്യാണം കഴിഞ്ഞിരിക്കുന്നല്ലോ.. അത്ര പൊരുത്തമെന്ന്‌. ജിവിതത്തില്‍ എങ്ങനേയും യോജിക്കേണ്ടവരാണെന്ന്‌. ''

ഇയാളാണ്‌ ഈ പെണ്‍കുട്ടിയുടെ ഭാഗ്യമെന്നു ജ്യോതിഷി പറഞ്ഞപ്പോള്‍ അച്‌ഛനു വലിയ സന്തോഷമായി. അദ്‌ദേഹം പറഞ്ഞ രണ്ട്‌ കല്യാണതീയതികളില്‍ നിന്ന്‌ 18 എന്ന അവസാന തീരുമാനം എടുത്തത്‌ ശ്വേതയുടെ ആത്മീയഗുരുവായ ഗുരു ഗുല്‍സാഹിബാണ്‌.

''
ഗുരു എന്നോട്‌ പറഞ്ഞിരുന്നു അതിഭയങ്കരമായി ബഹുമാനിക്കുകയും നന്നായി മനസിലാക്കുകയുംചെയ്യുന്ന ഒരാളെയാകും ഞാന്‍ കല്യാണം കഴിക്കുകയെന്ന്‌'' ശ്വേത പറയുന്നു.

പിന്നീട്‌ ആചാരപ്രകാരം കുടുംബക്ഷേത്രത്തില്‍ വിവാഹം ..?

അതും ശ്വേതയുടെ അച്‌ഛന്റെ ആഗ്രഹമായിരുന്നു. വിവാഹമെന്നു തീരുമാനമായപ്പോള്‍ ഞങ്ങളെക്കൂട്ടി അച്‌ഛന്റെ തറവാട്ടിലും ക്ഷേത്രത്തിലും കൊണ്ടുപോയി. അമ്പലം കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു '' കല്യാണമൊക്കെ നടത്താന്‍ പറ്റുന്ന നല്ല ലൊക്കേഷനാണല്ലോ''.അച്‌ഛന്‍ പറഞ്ഞു ''അത്‌ ഞാന്‍ പറയാനിരിക്കുകയായിരുന്നു. ഇവിടെ വച്ചു പോരേ നിങ്ങളുടെ വിവാഹം''.

ആ ഗ്രാമത്തിലായിട്ടും വലിയ ജനക്കൂട്ടവും മാധ്യമപ്പടയും... കല്യാണത്തിന്‌ തിരക്ക്‌ കൂടിയപ്പോള്‍ ബുദ്ധിമുട്ട്‌ തോന്നിയോ?

ശ്വേതയുടെ പ്രശസ്‌തിയില്‍ എനിക്ക്‌ സന്തോഷമേയുള്ളൂ. ഈ കുട്ടിയെ കാണാന്‍ ഇത്രയും പേര്‍ വന്നുവല്ലോ. എവിടെപ്പോയാലും ശ്വേത ലൈംലൈറ്റില്‍ നില്‍ക്കണമേയെന്നാണ്‌ എന്റെ ്രപാര്‍ത്ഥന. താലികെട്ടു കഴിഞ്ഞു പുറത്തേയ്‌ക്കിറങ്ങുമ്പോള്‍ പോലും ഞാനത്‌ പ്രാര്‍ത്ഥിച്ചു.

പലരും ഭാര്യയുടെ പ്രശസ്‌തി അത്ര ആഗ്രഹിക്കില്ല?

അക്കാര്യത്തില്‍ ശ്വേത ബ്രിട്ടീഷ്‌ പ്രധാമന്ത്രി മിസിസ്‌ താച്ചറെപ്പോലെയായിക്കോട്ടെന്നേ കരുതുന്നള്ളൂ. മിസ്‌റ്റര്‍ താച്ചറെ ആരും അറിയണ്ട. ശ്വേതയ്‌ക്ക് പിന്നില്‍ ഞാനുണ്ട്‌. എങ്കിലും ഇടയ്‌ക്ക് ശ്വേത പറയും എനിക്ക്‌ കണ്ണന്റെ കൈ പിടിച്ച്‌ ചിലയിടത്തൊക്കെ പോകണമെന്ന്‌.

ഗ്ലാമര്‍ താരത്തെ വിവാഹം കഴിക്കാനുണ്ടായ തീരുമാനം അമ്മ സ്വീകരിച്ചത്‌ ?

പലരില്‍ നിന്നും ഓരോന്ന്‌ കേട്ടിട്ട്‌ സ്വാഭാവികമായും അമ്മയ്‌ക്ക് ടെന്‍ഷന്‍ ഉണ്ടായിട്ടുണ്ടാവും. സിനിമ എന്താണെന്നൊന്നും അറിയില്ലല്ലോ അമ്മയ്‌ക്ക്. ഒരു ദിവസം ഞാന്‍ അമ്മയ്‌ക്ക് ഫോണില്‍ വിളിച്ചുതരട്ടേയെന്ന്‌ ചോദിച്ചു സംസാരിപ്പിച്ചു. ശേഷം അമ്മ നേരിട്ട്‌ വിളിച്ച്‌ സംസാരിക്കും. എന്നെപ്പോലും ഇങ്ങോട്ട്‌ വിളിച്ചു സംസാരിക്കാത്ത അമ്മ ശ്വേതയുടെ കാര്യത്തില്‍ നയം മാറ്റി.

വിവാഹ ഒരുക്കത്തിലും അമ്മ ഇടപെടലുകള്‍ നടത്തിയില്ലേ?

Fun & Info @ Keralites.net

താലിയൊക്കെ അമ്മ പ്രത്യേകം പറഞ്ഞു തീര്‍പ്പിക്കുകയായിരുന്നു.ചെറുക്കന്‍ കൊടുക്കുന്ന സാരിയിലൊക്കെ അമ്മയുടെ ഇഷ്‌ടമുണ്ടായിരുന്നു. പച്ച നിറത്തിലുള്ള കാഞ്ചീപുരം സാരി വേണമെന്ന്‌. ഒരു ദിവസം മഹാരാഷ്‌ട്രയിലെ പ്രധാന സാരി നെയ്‌ത്തുകേന്ദ്രമായ പാനേരിയില്‍ ചെന്നപ്പോള്‍ അവിടുന്ന്‌ സാരി വാങ്ങട്ടേയെന്ന്‌ വിളിച്ചുചോദിച്ചു. അമ്മയ്‌ക്ക് ഭയം. കാഞ്ചീപുരത്തേക്കാള്‍ ഗുണവും വിലയുമൊക്കെ കുറഞ്ഞു പോകുമോയെന്ന്‌. പാനേരി കാഞ്ചീപുരത്തേക്കാള്‍ വിലകുടിയ തരമാണെന്നു പറഞ്ഞപ്പോഴേ അമ്മയ്‌ക്ക് സമാധാനമായുള്ളൂ. പച്ചയുടെ ഷെയ്‌ഡ് തന്നെയെടുത്തു. ഇടുന്ന മാല ഡയമണ്ട്‌ പോലെ മതിയെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അമ്മയ്‌ക്ക് സാധാരണ തരം മാലവേണമെന്ന്‌. അങ്ങനെ വൈറ്റ്‌ ഗോള്‍ഡ്‌ കൂടി ചേര്‍ന്ന മാല തെരഞ്ഞെടുത്തു.

വിവാഹത്തിന്‌ മുന്‍പുള്ള ആ കാലം?

തികച്ചും സാധാരണ ജീവിതം . പരസ്‌പരം മനസിലാക്കിയ പ്രണയം. സ്വന്തം ജോലിയില്‍ മുഴുകിയ ലൈഫ്‌. ഇടയ്‌ക്ക് ശ്വേത പറയും നാടന്‍ ഊണ്‌ വേണമെന്ന്‌. ഞാനത്‌ തയാറാക്കിക്കൊടുക്കും. രാവിലെ ബ്രേക്ക്‌ ഫാസ്‌റ്റ് കഴിക്കുമ്പോള്‍ ഞാന്‍ കൂടെ വേണമെന്നു നിര്‍ബന്ധമാണ്‌ അമ്മൂന്‌. അതുകൊണ്ട്‌ അതു കഴിഞ്ഞേ ഞാന്‍ ഓഫീസില്‍ പോകൂ. ഇടയ്‌ക്ക് ഹോട്ടലില്‍ ഡിന്നറിന്‌ പോകും. വ്യത്യസ്‌തമായ ആഹാരം കഴിക്കാന്‍ വലിയ ഇഷ്‌ടമാണ്‌ അമ്മൂന്‌.എനിക്ക്‌ ഭയങ്കര ഇഷ്‌ടമുള്ള വിഭവമാണ്‌ ഇറ്റാലിയന്‍. പാസ്‌തയും മക്രോണിയുമൊക്കെ ഉണ്ടാക്കിത്തരും അമ്മു.

കല്യാണം കഴിയുമ്പോള്‍ ഭാര്യ ഡ്രസ്‌ അയ ണ്‍ ചെയ്യണം... പാചകം ചെയ്യണം എന്നൊക്കെ ആഗ്രഹിക്കാറുണ്ട്‌ ഭര്‍ത്താക്കന്മാര്‍?

അതൊക്കെ ചെയ്യാന്‍ എനിക്ക്‌ ഒരു മെയ്‌ഡിനെ നിര്‍ത്തിയാല്‍ പോരേ. എനിക്ക്‌ മനസ്‌ തുറന്നു സംസാരിക്കാനും പ്രണയിക്കാനുമാണ്‌ ഭാര്യയെ വേണ്ടത്‌. അല്ലാതെ വീട്ടുജോലിക്കല്ല.

ശ്വേത കൂടുതല്‍ സുന്ദരിയായി തോന്നുന്നത്‌ ഏതു ഡ്രസിലാണ്‌?

ഏതു വസ്‌ത്രവും ശ്വേതയ്‌ക്ക് ഇണങ്ങും. പുറത്തേയ്‌ക്ക് പോകുമ്പോള്‍ എന്നോട്‌ ചോദിക്കും ഈ ഡ്രസ്‌ നല്ലതാണോയെന്ന്‌. ''അപ്പോള്‍ കണ്ണന്‍ എന്താണന്നോ പറയുക ''പൊന്നിന്‍ കുടത്തിന്‌ എന്തിനാണ്‌ പൊട്ടെന്ന്‌''. കണ്ണന്റെ ഒന്നാമത്തെ ലവര്‍ ആരെന്നോ. കാതറിന്‍ സ്വീറ്റ ജോണ്‍സ്‌ എന്ന ബ്രിട്ടീഷ്‌ ആക്‌ടര്‍. ''ശ്വേതയുടെ മറുപടി ആസ്വദിക്കുന്നു ശ്രീവല്‍സന്‍മേനോന്‍.

പ്രണയനാളില്‍ കൂടുതല്‍ സന്തോഷിച്ചത്‌?

നല്ല സൗഹൃദത്തിലായത്‌, പ്രണയത്തിലായത്‌, വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്‌... അങ്ങനെ പല തീരുമാനങ്ങളും എടുത്ത ദിവസങ്ങള്‍ സന്തോഷ ദിവസങ്ങളാണ്‌. അമ്മൂനെ തേടി അവാര്‍ഡ്‌ കിട്ടിയ ദിവസങ്ങളും മറക്കാന്‍ പറ്റില്ല. ആദ്യ അവാര്‍ഡ്‌ കിട്ടിയപ്പോള്‍ ഞാന്‍ ഒരു ഡയമണ്ട്‌ റിംഗ്‌ വാങ്ങിക്കൊടുത്തു. സമ്മാനങ്ങളേക്കാള്‍ അത്തരം ദിനങ്ങള്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടാന്‍ ഞങ്ങള്‍ക്കൊരു സന്തോഷവഴിയുണ്ട്‌. പരസ്‌പരം കൈകള്‍ കോര്‍ത്തു കണ്ണടച്ചിരിക്കും. അതൊരു പ്രാര്‍ത്ഥനപോലെയാണ്‌. കൂടുതല്‍ തിരിച്ചറിയുന്ന നിമിഷങ്ങള്‍. സങ്കടങ്ങള്‍ വരുമ്പോഴും ഇങ്ങനെ.

എവിടെയാകും ഹണിമൂണ്‍?

പാരീസ്‌.

കണക്കെടുപ്പ്‌ നടത്തിയാല്‍ ശ്വേത കൂടുതല്‍ സെക്‌സിവേഷങ്ങള്‍ ചെയ്‌തത്‌ ഈ പ്രണയനാളിലാണ്‌..?

ഞാന്‍ ശ്വേതയുടെ കാര്യങ്ങളിലൊന്നും മോശമായി ഇടപെടാറില്ല. ഓരോ വേഷങ്ങള്‍ വരുമ്പോഴും എന്നോട്‌ പറയാറുണ്ട്‌. അത്‌ വേണ്ട ഇതു വേണ്ട എന്ന അഭിപ്രായം പറയാറില്ല. ശ്വേത സെക്‌സിയാണ്‌ എന്നു പറയുന്നവരോട്‌ അമ്മു ഒരു മറുപടി പറയുന്നത്‌ കേള്‍ക്കാം. ''മാദകത്വം എന്റെ മാനുഫാക്‌ചറിംഗ്‌ ഡിഫക്‌ടായിരിക്കാമെന്ന്‌. ''പലരും പറയാറുണ്ട്‌ ശ്വേത നടന്മാരെ കെട്ടിപ്പിടിച്ചു അഭിനയിക്കുന്നു... ഒപ്പം കിടന്നു അഭിനയിക്കുന്നു... നനഞ്ഞു കുളിച്ചഭിനയിക്കുന്നൂവെന്ന്‌. ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട്‌. ''അഭിനയിക്കുന്നു''. അത്‌ അഭിനയമായി കാണാന്‍ എനിക്ക്‌ കഴിയുമെങ്കില്‍ പിന്നെയെന്താണ്‌ കുഴപ്പം. ഞങ്ങളുടെ ബന്ധത്തിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോഴാണ്‌ പാലേരിയിലും കയത്തിലുമൊക്കെ അഭിനയിച്ചത്‌. ലൊക്കേഷനില്‍ നിന്നു പലവട്ടം വിളിച്ചു വിശേഷങ്ങള്‍ പറയാറുണ്ട്‌. മാണിക്യത്തിന്റെ സെറ്റില്‍ നിന്ന്‌ വിളിച്ചിട്ടു അവിടെ നടന്ന ഒരു തമാശ പറഞ്ഞു കുറേ ചിരിച്ചു.. ഒരു രംഗത്തില്‍ മമ്മൂട്ടി കാല്‌ പൊക്കി ശ്വേതയുടെ പൊക്കിളില്‍ തൊടണം. മമ്മൂക്ക പലതവണ കാല്‌ പൊക്കിയിട്ടും വയറിനടുത്ത്‌ വരെ കാല്‌ പൊങ്ങുന്നില്ല. സിനിമയിലെ ഇത്തരം രംഗങ്ങള്‍ കാണുമ്പോള്‍ ചിലര്‍ക്ക്‌ ദഹിക്കാന്‍ അല്‌പം ബുദ്ധിമുട്ട്‌ തോന്നാം. സെക്‌സി എന്ന വാക്കും വള്‍ഗര്‍ എന്ന വാക്കും മനസിലാകാതെ പോകുന്നതാണ്‌ പ്രശ്‌നം. ശരീരത്തേക്കാള്‍ കണ്ണ്‌ കൊണ്ടു വശീകരിക്കുന്ന രീതിയില്‍ അഭിനയിക്കാന്‍ കഴിയുന്നയാളാണ്‌ അമ്മു. സംസാരം കേട്ടിരുന്ന ശ്വേതയെ റെഡിയാകാന്‍ നിര്‍ബന്ധിക്കുന്നു ശ്രീവല്‍സന്‍മേനോന്‍.

''
ഇന്നു എറണാകുളത്ത്‌ രതിനിര്‍വേദത്തിന്റെ പ്രെമോഷന്‍ വര്‍ക്കിന്‌ പോകേണ്ടതാണ്‌ ശ്വേതയ്‌ക്ക്. ''സംസാരത്തില്‍ നിന്നു ശ്വേത എഴുന്നേല്‍ക്കുമ്പോള്‍ ബന്ധുക്കളില്‍ പലരും വന്നു യാത്ര ചോദിക്കുന്നു.

''
ഉറപ്പായും വീട്ടില്‍ വരണം'' ഒരു ക്ഷണവും നിരസിക്കുന്നില്ല ശ്വേത.

എന്താണ്‌ സ്വപ്‌നം?

ഇതേ തീവ്രതയോടെ പ്രണയിച്ചു കൊണ്ടേയിരിക്കുക." ശരിയെന്ന്‌ പറയാതെ പറയുന്നു ശ്വേത. കണ്ണുകള്‍ കൊണ്ട്‌.

അതിഥികളില്‍ ഒരാളുടെ ഫോണില്‍ രതിനിര്‍വേദത്തിലെ ഹലോ ട്യൂണ്‍ "ചെമ്പ കപ്പൂകാട്ടിലെ ചിത്രമണിപ്പൊയ്‌കയില്‍... ക ണ്ടു ഞാന്‍ നിന്നെ ചെന്താമരേ."പാട്ടിന്റെ ബാക്ക്‌ഡ്രോപിലുള്ള ഫോട്ടോസെഷനില്‍ കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന ശ്വേതയോട്‌ "ഓ ഇത്ര മതി"യെന്ന്‌ ശ്രീവല്‍സന്റെ തമാശയില്‍ ശ്വേത പരിഭവിക്കുന്നു:"കണ്ടോ കല്യാണം കഴിഞ്ഞു ഒരു ദിവസമേയായുള്ളൂ." ആ തമാശയില്‍ ചിരിച്ചു ഇരുവരും കാമറയ്‌ക്കു മുന്നില്‍!


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment