Tuesday, August 9, 2011

[www.keralites.net] ട്രെയിലര്‍ തന്നെ മെഗാഹിറ്റ്, സിനിമ പുറത്തിങ്ങാന്‍ കാത്തിരിക്കുന്ന കാണികള്‍

 

ട്രെയിലര്‍ തന്നെ മെഗാഹിറ്റ്, സിനിമ പുറത്തിങ്ങാന്‍ കാത്തിരിക്കുന്ന കാണികള്‍!!!




Fun & Info @ Keralites.net

കൊച്ചി: മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി കരസ്ഥമാക്കിയ ട്രയിലറാണ് വീഡിയോയില്‍ കാണുന്നത്. സിനിമ പുറത്തിറങ്ങും മുമ്പേ മെഗാഹിറ്റായി മാറിയ ട്രെയിലര്‍. അതെ മലയാള സിനിമയക്ക് പുതിയൊരു സകലകലാ വല്ലഭനെയാണ് ലഭിച്ചിരിക്കുന്നത്. കൃഷ്ണനും രാധയും എന്ന സിനിമയുടേതാണ് ട്രെയ്‌ലര്‍. സന്തോഷ് പണ്ഡിറ്റ് എന്ന ചലച്ചിത്രകാരനാണ് ഈ അപൂര്‍വസംരംഭത്തിനു പിന്നിലെ എല്ലാമെല്ലാം. മലയാള ചലച്ചിത്രഗാനശാഖയിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ഗാനങ്ങള്‍ നല്‍കിയ സൂചനക്കനുസരിച്ചു തന്നെയാണ് ചിത്രത്തിന്റെ ട്രെയിലറും. എം.ടി വാസുദേവന്‍ നായരും പത്മരാജനും മുതലുള്ള പ്രഗത്ഭരെപോലും അത്ഭുതപ്പെടുത്തുന്ന ഡയലോഗുകളാണ് സിനിമയുടെ ട്രെയിലറിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരുകാര്യം.

ഗാനങ്ങള്‍, സംഗീതം, കലാസംവിധാനം, ചിത്രസംയോജനം, പശ്ചാത്തലസംഗീതം, എഫക്ട്‌സ്, ആലാപനം, കഥ,തിരക്കഥ,സംഭാഷണം,വസ്ത്രാലങ്കാരം, ഗ്രാഫിക്‌സ്, പ്രൊഡക്ഷന്‍ ഡിസൈനിങ്, നിര്‍മാണം, സംവിധാനം എന്നീ 15 കാര്യങ്ങളാണ് സന്തോഷ് പണ്ഡിറ്റ് ചിത്രത്തിനു വേണ്ടി തനിയെ ചെയ്തിരിക്കുന്നത് എന്നറിയുമ്പോള്‍ മലയാള സിനിമയിലെ മറ്റു പ്രതിഭകള്‍ നാണിച്ചു തലതാഴ്ത്തുകയാണ്. ട്രെയിലറിലെ ഡയലോഗുകള്‍ തന്നെ ഇതിനകം സിനിമാപ്രേമികളുടെ നാവിന്‍തുമ്പില്‍ തത്തിക്കളിക്കുകയാണ്. അപ്പോള്‍പ്പിന്നെ സിനിമ റിലീസ് ചെയ്താല്‍ എന്തായിരിക്കും അവസ്ഥയെന്ന് ആലോചിച്ചുനോക്കുക.

വായനക്കാര്‍ക്കു പെട്ടന്നു മനസിലാകുന്നതിന് ഏതാനും ഡയലോഗുകള്‍ ഈതാ.. 'ഒരു കിണര്‍ കുഴിക്കുമ്പോള്‍ ആദ്യമായി പുറത്തേക്കു വരുന്നത് വെള്ളമല്ല. മറിച്ച് കല്ലുകളും മണ്ണിന്‍ കട്ടകളുമാണ്.ചിലയിടത്ത് 30 അടിയില്‍ വെള്ളം കിട്ടും,ചിലയിടത്ത് അറുപതടിയിലും. തീര്ച്ചയായും എല്ലാ മണ്ണിനടിയിലും വെള്ളമുണ്ട്.''രാഷ്ട്രീയം നല്ലതാണ്. പക്ഷെ നിന്നെപ്പോലുള്ള ചില ചെറ്റകള്‍ അത് മലിനമാക്കി. ചന്ദനത്തടി ചുമക്കുന്ന കഴുതയ്!ക്കും അതിന്റെ കനമേ അറിയൂ, സുഗന്ധം അറിയില്ല. അതുകൊണ്ടു നമുക്ക് കാണാമെന്നല്ല,നമ്മള്‍ കണ്ടിരിക്കും.''ഒരു പട്ടിക്ക് അതിന്റെ വാലുകൊണ്ട് നാണം മറയ്ക്കാനൊക്കില്ല. നീ വലിയവനാകാം എന്നു കരുതി ഞാന്‍ ചെറിയവനാകണം എന്നര്‍ത്ഥമില്ല.''ഒരു കോഴിയുടെ നിറം കറുപ്പാണെന്നു കരുതി അതിടുന്ന മുട്ടയുടെ നിറം കറുപ്പാണെന്നു തെറ്റിദ്ധരിക്കരുത്' -തീയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിക്കുവാന്‍ ഉതകുന്ന ഡയലോഗുകള്‍ തുടരുകയാണ്.

ട്രെയിലറിന്റെ ആരംഭം തന്നെ സാമ്പ്രദായിക രീതിയില്‍ നിന്നും വ്യത്യസ്ഥമാണ്. ഉഗ്രന്‍ സംഘട്ടനത്തില്‍ നിന്നാണ് തുടക്കം. പിന്നങ്ങോട്ട് ഡയലോഗുകളും തത്വജ്ഞാനവും വികാരതീവ്രമായ പ്രണയരംഗങ്ങളും ഭാവാഭിനയവും എല്ലാം സന്തോഷ് പണ്ഡിറ്റിന്റെ തിരക്കഥയിലും പ്രകടനത്തിലും ഉടനീളം കാണാം. കോമഡിയിലും സന്തോഷ് പണ്ഡിറ്റ് ഒട്ടും പിന്നിലല്ല. ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രത്തിലെ 'ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ' തമാശയ്ക്കു ശേഷം പിന്നെ അത്രയേറെ ചിരിപ്പിക്കുന്ന സീനും ഈ ട്രെയ്‌ലറിലുണ്ട്. 'വഴിയില്‍ വച്ച് സന്തോഷ് പണ്ഡിറ്റിനെ കാണുന്ന ട്രാഫിക് പൊലീസുകാരന്‍:

'അങ്ങോട്ടു മാറി നില്‍ക്കെടാ' അപ്പോള്‍ സന്തോഷ് പണ്ഡിറ്റ്: 'അയ്യോ സര്‍, ഞാന്‍ അത്യാവശ്യമായി തിയറ്റര്‍ വരെ പോവുകയാണ്'അപ്പോള്‍ ട്രാഫിക് പൊലീസ്: 'ആരാടാ ഇത്ര സീരിയസ്സായി ഓപ്പറേഷന്‍ തിയറ്ററില്‍ കിടക്കുന്നത് ?'അപ്പോള്‍ സന്തോഷ് പണ്ഡിറ്റ്:'ഓപ്പറേഷന്‍ തിയറ്ററിലല്ല സര്‍, സിനിമാ തിയറ്ററില്‍... ചിരിവരുന്നില്ലേ... ഇല്ലെങ്കില്‍ നിങ്ങള്‍ ഇതിനുമുമ്പ് സിനിമ എന്ന സാധനം കണ്ടിട്ടേയില്ലെന്ന് വിചാരിക്കേണ്ടിവരും. നേരത്തെ സിനിമയുടെ ഗാനങ്ങള്‍ യു ട്യൂബിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ഉറക്കംകെടുത്തിയിരുന്നു. Actor, Director, Composer, Lyricist, Producer, Costumer, Record Producer, Editor, Re-Recording Mixer, Production Cotnroller, Special Effecst എല്ലാം അദ്ദേഹം തന്നെ നിര്‍വഹിച്ചിരിക്കുന്നുവെന്ന് അഭിമാനത്തോടെ പറയുന്നുണ്ട് തന്റെ ആല്‍ബത്തില്‍.

എട്ടു ഗാനങ്ങളുള്ള സിനിമയിലെ രണ്ടു ഗാനങ്ങള്‍ യൂടുബില്‍ ഇതിനകം സര്‍വകാല ഹിറ്റുകളായി മാറിയിരുന്നു. രാത്രി ശുഭരാത്രി, അംഗനവാടിയിലെ ടീച്ചറെ എന്നീ ഗാനങ്ങളില്‍ രാത്രി ശുഭരാത്രി എന്ന ഗാനമാണ് സൂപ്പര്‍ ഹിറ്റായിരിക്കുന്നത്. ഗാനം പാടിയത് ആരാണെന്ന് പ്രത്യേകം ചോദിക്കേണ്ടതില്ലല്ലോ?. ഇതിനുപുറമേ രണ്ടുപാട്ടുകൂടി സന്തോഷ് പണ്ഡിറ്റ് പാടിയിട്ടുണ്ട്. അതു വൈകാതെ പുറത്തിറങ്ങുമെന്നതിനാല്‍ ആരാധകര്‍ നിരാശപ്പെടേണ്ട. ബാക്കി പാട്ടുകള്‍ എം.ജി ശ്രീകുമാറും ചിത്രയും വിധു പ്രതാപും പടിയിട്ടുണ്ടെന്നു ടിയാന്‍ അവകാശപ്പെടുന്നുമുണ്ട്. സിനിമ ഒരു Pychological approach ആണെന്നാണ് പണ്ഡിറ്റിന്റെ നിലപാട്.

105 പുതുമുഖങ്ങളെ യാണ് സിനിമയില്‍ പരിചയപ്പെടുത്തുന്നത്. വെറും ഒരു സിനിമാസംവിധായകന്‍ മാത്രമായാല്‍ പണ്ഡിറ്റ് ബിരുദം ലഭിക്കില്ലല്ലോ?. അദ്ദേഹം Graduation in English, Diploma in German BWv. Master Degree in Hindi, Diploma in Hindi-English Translation, Stenography, Typewriting (higher) in English and Hindi, DTP, LLB, Post Graduate Diploma in Multimedia (Film editing, graphics), Graduation in Civil Engineering , Diploma in Astrology, sPychology എന്നിവയാണ് മറ്റുബിരുദങ്ങള്‍. രാത്രി ശുഭരാത്രി എന്ന ഗാന രംഗത്ത് ഒരു കൗമാരസുന്ദരിയുമൊത്താണ് സന്തോഷിന്റെ കടുംകൈകള്‍. സഭ്യതയുടെ അതിര്‍വരമ്പുകള്‍ കടക്കുന്ന ചില കൈകടത്തലുകള്‍ ഗാന രംഗത്ത് ഉണ്ടെന്നു വിമര്‍ശകര്‍ പറയന്നു. വിമര്‍ശകര്‍ രണ്ടു തരമുണ്ടെന്നും, തന്നെപോലെ കഴിവുള്ള ബഹുമുഖ പ്രതിഭകള്‍ വളര്‍ന്നുവരുന്നത് സഹിക്കാത്തവര്‍ ആണ് അതിനു പിന്നിലെന്നും, ഉറുമിയില്‍ കാണികുന്നത് സഭ്യതക്ക് നിരക്കുന്നതാണോ?, നടി ഐശ്വര്യ റായ് (പല നടിമാരും) കാണികുന്നത് എന്താണ് ? എന്നുമൊക്കെയാണ് ഇതിന് അദ്ദേഹത്തിന്റെ മറുപടി.

രാത്രി ശുഭരാത്രി എന്ന ഗാന രംഗത്ത് എന്തെങ്കിലും കുഴപ്പമുണ്ടെകില്‍ അത് മനപ്പുര്‍വ്വം അല്ലെന്നും താന്‍ അല്‍പ്പം നീളം കൂടിയ 'കുട്ടിയും' നായിക അല്‍പ്പം നീളം കുറഞ്ഞ കുട്ടിയും ആയതിനാല്‍ തൊട്ടും പിടിച്ചും അഭിനയിക്കുന്ന സമയത്ത് അറിയാതെ പിടിച്ചതാണ് എന്നും അദ്ദേഹം വിശദീകരിക്കുന്നു. (മൊയലാളീ ............ചങ്ക ചക ചാകാ...) മാത്രമല്ല ഈ പാട്ടുകള്‍ തന്നെ തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും ഒക്കെ നമ്മുക്ക് ആസ്വദിക്കാനും അവസരം ഒരുക്കുന്നുണ്ട് . നിങ്ങള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് തിയേറ്റര്‍ വേര്‍ഷന്‍ അല്ലെന്നും അതില്‍ ഇനിയും ഒരുദിവസത്തെ വര്‍ക്ക് (..?) വരാനുണ്ട് എന്നും അദ്ദേഹം അന്ന് ഓര്‍മിപ്പിച്ചിരുന്നു. സിനിമയെ കുറിച്ച് പറയുമ്പോഴും അദ്ദേഹത്തിന് ആയിരം നാവാണ്, ഭാമയെയോ ഭാവനയെയോ ആയിരുന്നു നായികമാരായി കണ്ടിരുന്നത്. പക്ഷെ അവര്‍ക്ക് ഡേറ്റ് ഇല്ലാത്തതിനാല്‍ പറ്റിയില്ല.

അവര്‍ താന്‍തയ്യാറാക്കിയ തിരക്കഥ വായിച്ചു കരഞ്ഞു പോലും. ഇവിടംകൊണ്ടൊന്നും സന്തോഷിന്റെ സിനിമാപദ്ധതികള്‍ അവസാനിക്കുന്നില്ല. കാളിദാസന്‍ കഥ എഴുതുകയാണ് എന്ന പേരില്‍ രണ്ടാമത്തെ സിനിമയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു പാട്ടുകളിലായി രണ്ടു കൗമാരക്കാരികളെയും നായികയായി മറ്റൊരു കൗമാരകാരിയെയും നമ്മള്‍ കണ്ടു കഴിഞ്ഞു. എട്ടു പാട്ടുകളുള്ളതുകൊണ്ട് ഇനിയും പ്രതീക്ഷിക്കാം. നായകനും സംവിധായകാനും മറ്റു സര്‍വത്ര കാര്യങ്ങളും അദ്ദേഹം ഒറ്റയ്ക്ക് ചെയ്യുന്നു. പാട്ടുകള്‍ സൂപ്പര്‍ ഹിറ്റുകളായ നിലക്ക് ഈ കൗമാര കാരികളുടെ ഭാവി ഏതാണ്ട് ഉറപ്പായി. അഭിനേതാക്കളില്‍ ചിലര്‍ ഈ പബ്ലിസിറ്റിയെ പറ്റി ഓര്‍മിപ്പിക്കുകയും നമുക്കിത് വേണോ എന്നു ചോദിക്കുകയും ചെയ്തപ്പോള്‍, 'നാം നമ്മുടെ കര്‍മ്മം ചെയ്യുക' എന്നാണ് അവര്‍ക്ക് മറുപടി കൊടുത്തതെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നുണ്ട്

 

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment