Thursday, August 4, 2011

[www.keralites.net] അംബാനിയുടെ ആഡംബര വീടിനെക്കുറിച്ച് സിബിഐ

 

മുംബൈ: കോടീശ്വര വ്യവസായി മുകേഷ് അംബാനി, മുംബൈയില്‍ പടുത്തുടര്‍ത്തിയ ആഡംബര വീടായ ആന്റിലയ്‌ക്കെതിരെ അന്വേഷണം വരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്ന് സിബിഐ ആയിരിക്കും അന്വേഷണം നടത്തുക. വീട് നിര്‍മിച്ച ഭൂമിയുടെ ഇടപാട് സംബന്ധിച്ചാണ് അന്വേഷണം. 

ആന്റില എന്ന പേരിലുള്ള 27 നില ആകാശ സൗധം, മഹാരാഷ്ട്ര സംസ്ഥാന വഖഫ് ബോര്‍ഡിന്റെ സ്ഥലത്താണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ആരോപണം. 2002ല്‍ ഖരിംഭായ് ഇബ്രാഹിം ഖ്വാജ ഓര്‍ഫനേജ് ട്രസ്റ്റില്‍ നിന്ന് 21.5 കോടി രൂപയ്ക്കാണ് മുകേഷ് അംബാനി, സ്ഥലം വാങ്ങിയത്. എന്നാല്‍ ഇസ്ലാമിക നിയമമനുസരിച്ച് വഖഫ് ഭൂമി മതപരമായ ആവശ്യങ്ങള്‍ക്കോ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ മാത്രമേ ഉപയോഗിക്കാവൂ. 

മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു 4,532 ചതുരശ്ര മീറ്റര്‍ (48,782 ചതുരശ്രയടി) വിസ്തീര്‍ണമുള്ള ഈ പ്ലോട്ട് നീക്കിവച്ചിരുന്നതെന്ന് മഹാരാഷ്ട്ര പിന്നോക്ക ക്ഷേമ - വക്കഫ് വകുപ്പ് മന്ത്രി മുഹമ്മദ് ആരിഫ് നസീം ഖാന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. 

ഭൂമി ഇടപാട് മുംബൈ ചാരിറ്റി കമ്മീഷണര്‍ അംഗീകരിച്ചതാണെങ്കിലും സംസ്ഥാന വഖഫ് ബോര്‍ഡിന്റെ അംഗീകാരം തേടിയിരുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. 2004 മുതല്‍ ഭൂമിഇടപാട് സംബന്ധിച്ച് വിവാദം തുടരുന്നുണ്ടായിരുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസ്തുത പ്ലോട്ട് മടക്കി നല്‍കണമെന്ന് 2004ല്‍ വഖഫ് ബോര്‍ഡ് അംബാനിയോട് ആവശ്യപ്പെട്ടതാണെങ്കിലും മടക്കി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. 

അതിനിടെ, വസ്തു വളരെ തുച്ഛമായ തുകയ്ക്കാണ് അംബാനി നേടിയെടുത്തതെന്ന ആരോപണവും ശക്തമാണ്. പ്ലോട്ടിന് 500 കോടി രൂപയെങ്കിലും മൂല്യമുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. 

പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതോടെയാണ് ഭൂമിഇടപാട് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നീക്കം ആരംഭിച്ചത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment