Saturday, August 6, 2011

[www.keralites.net] നിരത്തില് മൂത്രമൊഴിച്ചാല് ചിത്രം നെറ്റില്

നിരത്തില്‍ മൂത്രമൊഴിച്ചാല്‍ ചിത്രം നെറ്റില്‍
 
 
 


'
ഇവിടെ മൂത്രമൊഴിക്കരുതെ'ന്ന് ബോര്‍ഡു കണ്ടാല്‍ മൂത്രമൊഴിക്കാന്‍ മുട്ടുന്നവരാണ് പുരുഷ പ്രജകളില്‍ കൂടുതലും. നിയമങ്ങള്‍ എങ്ങനെ കര്‍ശനമാക്കിയാലും ലോകമെങ്ങും അതിനു മാറ്റമില്ല. കേരളത്തില്‍ ഇതു തുടരുക തന്നെ ചെയ്യും. പക്ഷേ, ബാംഗ്ലൂരില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിനു മുമ്പ് ഇനി രണ്ടു വട്ടം ആലോചിക്കണം. അല്ലെങ്കില്‍ പിഴയൊടുക്കുക മാത്രമല്ല, പൊതു സ്ഥലത്തു മൂത്രമൊഴിച്ച മാന്യനെന്ന പേരില്‍ ലോകം മുഴുവന്‍ നിങ്ങളുടെ ചിത്രം കാണുകയും ചെയ്യും.

ബാംഗ്ലൂര്‍ ഡെപ്യൂട്ടി മേയര്‍ എസ്. ഹരീഷ് ആണ് പുതിയ ആശയം നടപ്പാക്കിയിരിക്കുന്നത്. പൊതു സ്ഥലങ്ങളില്‍ നൂറു കണക്കിന് ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു നല്‍കിയെങ്കിലും യുവാക്കള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ പൊതുനിരത്തുകള്‍ മൂത്രപ്പുരകളാക്കുന്നത് തുടര്‍ന്നു. ബോധവത്കരണ പരിപാടികളും മറ്റും നടത്തി ആയിരം കോടി രൂപയോളം ചെലവായിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് പുതിയ നടപടി. പൊതു സ്ഥലത്തു മൂത്രമൊഴിക്കുന്നവരുടെ ചിത്രം എടുക്കാനും നഗരസഭ തയാറാക്കിയ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനും ജനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

നിര്‍ദേശം സഭയില്‍ അവതരിപ്പിച്ചപ്പോള്‍ വനിതാ അംഗങ്ങളെല്ലാം ഇതിനെ പിന്തുണച്ചു. ഐ.ടി. നഗരമായ ബാംഗ്ലൂരിലെ പൊതു ഇടങ്ങളില്‍ മൂക്കുപൊത്താതെ നടക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

www.keralites.net   

No comments:

Post a Comment