Tuesday, August 2, 2011

[www.keralites.net] മെയിലില്‍ ചിത്രങ്ങള്‍ അയക്കാന്‍ തണ്ടര്‍ബേഡ്

കേരളൈറ്റില്‍ നിന്നും മെയിലുകള്‍ വരുംബോള്‍ അതു പൂര്‍ണ്ണ വലിപ്പത്തില്‍ കാണാം,


എന്നാല്‍ നിങ്ങള്‍ ആര്‍ക്കെങ്കിലും അയച്ചാലോ അതു ചെറുതായി കാണിക്കുന്നു.


ഇനി നിങ്ങള്‍ക്കും പൂര്‍ണ്ണ വലിപ്പത്തില്‍ ചിത്രങ്ങള്‍ അയക്കാം,അതിനുള്ള വിദ്യ ഇതാ

നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്ന സോഫ്റ്റ്വെയര്‍ ആണു തണ്ടര്‍ ബേഡ്,ഇതൊരു ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ ആണു,അതിനാല്‍ കാശു മുടക്കി വാങ്ങേണ്ടതില്ല,ഇതു നമുക്കു സൌജന്യമായി നല്‍കുന്നതു മോസില്ല ആണു,ഇതിന്റെ ഉപയോഗം നമുക്കു ഈ മെയില്‍ നോക്കാന്‍ ഡെസ്ക് ടോപ്പില്‍ വച്ചു തന്നെ പറ്റും എന്നതാണു,അതായതു മെയില്‍ നോക്കാന്‍ എപ്പോളും www. gmail. comഎടുത്തു നോക്കേണ്ടതില്ല,ഈ സോഫ്റ്റ്വെയര്‍ തുറന്നു നോക്കിയാല്‍ നിങ്ങള്‍ക്കു വരുന്ന്‍ മെയിലുകള്‍ നോക്കാനും അയക്കാനും പറ്റും



ഇതിന്റെ ഗുണങ്ങള്‍



നിങ്ങള്‍ ഇതില്‍ നിന്നും ഒരു മെയില്‍ തയ്യാറാക്കി അതില്‍ ചിത്രങ്ങള്‍ കൂടി അയക്കുകയാണെങ്കില്‍ അതു ലഭിക്കുന്നയാള്‍ക്കു അതു www.gmail.com ഇല്‍ തന്നെ യദാര്‍ഥ വലിപ്പത്തില്‍ കാണാന്‍ സാധിക്കും ( ഉദാ: ചില ഗൂഗിള്‍ ഗ്രൂപ്പില്‍ നിന്നും വരുന്ന ഫണ്‍ മെയിലുകള്‍)


നിങ്ങള്‍ക്കിതില്‍ നിങ്ങള്‍ അയക്കുന്ന ചിത്രങ്ങളൊ ടെക്സ്റ്റുകളൊ ബാക്ക് ഗ്രൌണ്ടിനും ബോര്‍ഡറിനും ഒക്കെ കളര്‍ കൊടുത്തു ഭംഗിയാക്കി അയക്കാന്‍ ആവും


നിങ്ങള്‍ക്കിതില്‍ ടേബിളുകള്‍ വരക്കാനും ബാക്ക് ഗ്രൌണ്ടിനും ബോര്‍ഡറിനും ഒക്കെ കളര്‍ കൊടുത്തു ഭംഗിയാക്കി അയക്കാനും ആവും


വേഡിലും മറ്റും ചെയ്യുന്ന പോലെ ടെക്സ്റ്റുകള്‍ ആലൈന്‍ ചെയ്യാനും ഫോര്‍മാറ്റുകള്‍ സെറ്റ് ചെയ്യാനും സാധിക്കുന്നു



ഡൌണ്‍ ലോഡ് ചെയ്യാന്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ ഫ്രീ ആയി കിട്ടുന്നതാണു



ഇതു ഇന്‍സ്റ്റാള്‍ ചെയ്തു ഓപ്പണ്‍ ആക്കുമ്പോള്‍ തന്നെ മെയില്‍ സെറ്റിങ്സ് വരുന്നതാണു,ഇല്ലെങ്കില്‍ മാത്രം സ്ക്രീന്‍ ഷോട്ടുകള്‍ അനുസരിച്ചു അക്കൌണ്ട് ചേര്‍ക്കുക


ഇന്‍സ്റ്റാള്‍ ചെയ്യുന്ന സ്ക്രീന്‍ ഷോട്ടുകള്‍ താഴെ കൊടുക്കുന്നു,


Fun & Info @ Keralites.net


www.keralites.net   

No comments:

Post a Comment