Wednesday, August 10, 2011

[www.keralites.net] ഇറങ്ങാന്‍ ശ്രമിച്ച വിമാനം വീണ്ടും പറന്നുയര്‍ന്നു

 

ഇറങ്ങാന്‍ ശ്രമിച്ച വിമാനം വീണ്ടും പറന്നുയര്‍ന്നു; യാത്രക്കാര്‍ പരിഭ്രാന്തരായി

നെടുമ്പാശ്ശേരി: ലാന്‍ഡ്‌ചെയ്യുന്നതിനായി താഴുന്നതിനിടെ മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് റണ്‍വേ കാണാന്‍ കഴിയാഞ്ഞതിനാല്‍ വിമാനം വീണ്ടും പറന്നുയര്‍ന്നു. വിമാനം പെട്ടെന്ന് ഉയര്‍ന്നുപൊങ്ങിയത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ദോഹയില്‍നിന്ന് കൊച്ചിയിലേക്ക് വന്ന ഖത്തര്‍ എയര്‍വേസ് വിമാനമാണ് ഇറങ്ങാതെ പറന്നുയര്‍ന്നത്.

പുലര്‍ച്ചെ 3.50 ന് എത്തിയ വിമാനം ആകാശത്ത് വട്ടമിട്ടുപറന്നശേഷം കാലാവസ്ഥ അനുകൂലമായപ്പോള്‍ തിരിച്ചിറക്കി. വിമാനത്തില്‍ 156 യാത്രക്കാരുണ്ടായിരുന്നു. വിമാനം വീണ്ടും പറന്നുയര്‍ന്നശേഷം, വിമാനം ഇറക്കാത്തതിന്റെ കാരണം യാത്രക്കാരെ ബോധ്യപ്പെടുത്തിയിരുന്നു.

റഡാര്‍ സ്ഥാപിക്കാത്തതിനാല്‍ പ്രതികൂല കാലാവസ്ഥകളില്‍ കൊച്ചി വിമാനത്താവളത്തില്‍ വിമാനം ഇറക്കുന്നതിന് പലപ്പോഴും തടസ്സം നേരിടാറുണ്ട്. ഇന്‍സ്ട്രുമെന്‍റ് ലാന്‍ഡിങ് സിസ്റ്റ(ഐഎല്‍എസ്)ത്തിന്റെ സഹായത്തോടെയാണ് പ്രതികൂലകാലാവസ്ഥകളില്‍ വിമാനം ഇറക്കുന്നത്. കനത്ത മഴയും മൂടല്‍മഞ്ഞും ഉള്ളപ്പോള്‍ വിമാനങ്ങള്‍ക്ക് സുഗമമായി ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ട്.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment