Saturday, August 13, 2011

[www.keralites.net] മിഷന്‍ ഇംപോസിബിള്‍ 4

 

സൂപ്പര്‍ ആക്ഷനുമായി മിഷന്‍ ഇംപോസിബിള്‍ 4

Fun & Info @ Keralites.net

അസാധ്യമായ ദൗത്യങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ഏജന്റ് ഏഥന്‍ ഹണ്ട് വീണ്ടും വരുന്നു. ഈ വര്‍ഷാവസാനം തിയറ്ററുകളിലെത്തുന്ന മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ നാലാം ഭാഗം ഏറെ പ്രതീക്ഷകളോടെയാണ് ഹോളിവുഡ് കാത്തിരിയ്ക്കുന്നത്.

മിഷന്‍ ഇംപോസിബിള്‍: ഗോസ്റ്റ് പ്രോട്ടോക്കോള്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ആക്ഷന്‍ ചിത്രത്തിലെ ഏഥന്‍ ഹണ്ടെന്ന നായകഥാപാത്രമായെത്തുന്നത് പതിവുപോലെ ടോം ക്രൂസാണ്. ഗോസ്റ്റ് പ്രോട്ടോക്കോളിലെ ടോം ക്രൂസിന്റെ ഗെറ്റപ്പ് ഇതിനോടകം ഏറെ ശ്രദ്ധനേടിക്കഴ്ിഞ്ഞു.

ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുകളും സൂപ്പര്‍ ആക്ഷന്‍രംഗങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നത്. ബ്രാഡ് ബേഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന് ലോകത്തേറ്റവും ഉയരമേറിയ കെട്ടിടമായ ദുബയിലെ ബുര്‍ജ് ഖലീഫയ്ക്ക് മുകളിലെ ആക്ഷന്‍ രംഗമാണ്.

തീവ്രവാദികള്‍ നടത്തുന്ന ഒരും ബോംബാക്രമണത്തിന്റെ പഴി ഏജന്റ് ഹണ്ടിനും ടീമിനും മേല്‍ പതിയ്ക്കുന്നതും അതില്‍ നിന്ന് ഒഴിയാന്‍ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താനുള്ള ഏഥന്റെ ശ്രമങ്ങളുമാണ് ഗോസ്റ്റ് പ്രോട്ടോക്കോളിന്റെ പ്രമേയം. ചെയ്യാത്ത കുറ്റത്തിന് സര്‍ക്കാരിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏഥന്‍ ഹണ്ടിന്റെ ശ്രമങ്ങളും മിഷന്‍ ഇംപോസിബിള്‍ 4നെ കൂടുതല്‍ ഉദ്യോഗജനകമാക്കും. ജെര്‍മി റെന്നര്‍
, പോള പാറ്റണ്‍, വിങ് റെയിംസ്, ജോഷ് ഹോളോവേ എന്നിവരാണ് ചിത്രത്തിലെ പ്രമുഖ താരങ്ങള്‍.

ആക്ഷനും അഡ്വഞ്ചറും ഒരു പോലെ സമ്മേളിയ്ക്കുന്ന ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യന്‍ പ്രേക്ഷകരും കാത്തിരിയ്ക്കുന്നത്. ബോളിവുഡ് താരം അനില്‍ കപൂര്‍ ചിത്രത്തിന്റെ വില്ലന്‍ റോളിലെത്തുന്ന വാര്‍ത്തകളാണ് ഇന്ത്യക്കാരിലും ആവേശം നിറയ്ക്കുന്നത്. ചിത്രത്തില്‍ ബ്രിജ് നാഥ് എന്ന കഥാപാത്രത്തെയാണ് അനില്‍ അവതരിപ്പിയ്ക്കുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ട്രെയിലറില്‍ അനില്‍ കപൂര്‍ പ്രത്യക്ഷപ്പെടാത്തത് പ്രേക്ഷകരില്‍ നേരിയ നിരാശയും സൃഷ്ടിച്ചിട്ടുണ്ട്.

1996ലാണ് മിഷന്‍ ഇംപോസിബിളിന്റെ ആദ്യഭാഗം പുറത്തിറങ്ങുന്നത്. ചിത്രം 452.5 മില്യന്‍ ഡോളര്‍ ലോകമൊട്ടുക്കുമായി വാരിക്കൂട്ടി. 2000ത്തില്‍ പുറത്തിറങ്ങിയ സീരിസിലെ ഏറ്റവും ഹിറ്റായ മിഷന്‍ ഇംപോസിബിള്‍ 2 545.3 മില്യനാണ് നേടിയത്. എന്നാല്‍ മിഷന്‍ ഇംപോസിബിള്‍ 3ന് 395 മില്യന്‍ ഡോളര്‍ നേടാനെക്കഴിഞ്ഞുള്ളൂ. മൂന്നാംഭാഗം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷമാണ് പരമ്പരയിലെ പുതിയ ചിത്രം തിയറ്ററുകളിലെത്തുന്നത്.

ഇന്ത്യയില്‍ ആദ്യസിനിമ നാല് കോടിയും രണ്ടാം ഭാഗം പത്ത് കോടിയും മൂന്നാം ഭാഗം 15 കോടിയും നേടിയിരുന്നു. അനില്‍ കപൂറിന്റെ വരവോടെ ഗോസ്റ്റ് പ്രോട്ടോക്കോള്‍ മിഷന്‍ ഇംപോസിബിളിന്റെ മുന്‍കാല റെക്കാര്‍ഡുകള്‍ തിരുത്തുമെന്നാണ് നിര്‍മാതാക്കളായ പാരമൗണ്ട് പിക്‌ചേഴ്‌സിന്റെ പ്രതീക്ഷിക്കുന്നത്. 2011 ഡിസംബര്‍ 21ന് അസാധ്യങ്ങളായ ദൗത്യങ്ങളുമായി ഏജന്റ് ഏഥന്‍ ഹണ്ട് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A better credit score can save you thousands. See yours at freecreditscore.com.
.

__,_._,___

No comments:

Post a Comment