Saturday, August 13, 2011

[www.keralites.net] റമളാനെ വരവേറ്റുവോ?

 

ദിനരാത്രങ്ങള്‍ക്ക് സ്വര്‍ഗ്ഗീയ സൗരഭ്യവും ഉപയോഗപ്പെടുത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗവും ലഭിക്കുന്ന അനുഗ്രഹങ്ങളുടെ വസന്തമായ പുണ്യറമളാ൯ ഒരിക്കല്‍ക്കൂടി നമ്മിലേക്ക് സമാഗതമായിരിക്കുകയാണ്. അതിലെ ഏതൊരു ആരാധന നേടുന്നത് ഉദ്ദേശ്യശുദ്ധിയോടും നിഷ്ഠകള്‍ പാലിക്കലോടും കൂടി നിര്‍വഹിക്കപെടുമ്പോള്‍ മാത്രമാണ്. ഈ സക്ഷാത്കാരത്തിനുള്ള അവസരോചിതമായ ചില വിഷയങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.

വിശ്വാസത്തിന്‍റെ പ്രാധാന്യം:  നബി(സ) പറഞ്ഞു "പുത്തന്‍വാദിയുടെ അമലുകള്‍ ഒന്നും തന്നെ അല്ലാഹു തആല സ്വീകരിക്കുകയില്ല; അവ൯ പുത്തന്‍വാദത്തില്‍ നിന്ന്‍ മടങ്ങുന്നത് വരെ". ഒരാളുടെ കര്‍മ്മങ്ങള്  സ്വീകരിക്കപ്പെടനമെങ്കില് വിശ്വാസത്തിന്‍റെ തെളിമ അനിവാര്യമാണെന്ന് മേല്‍വചനം മനസ്സിലാക്കിതരുമ്പോള്‍ നബി(സ)യില്‍ നിന്നും സ്വഹാബത്ത് മുതല്‍ സച്ചരിതരിലൂടെ തലമുറകളായി കൈമാറി വന്ന വിശുദ്ധ ഇസ്ലാമിന്‍റെ തനതുരൂപമായ അഹ് ലുസുന്നത്തി വല്‍ജമാഅത്തിന്‍റെ വിശ്വാസ-ആചാര-അനുഷ്ഠാനങ്ങളില്‍ അടിയുറച്ചു നിന്നു കൊണ്ടു വേണം വിശുദ്ധ റമളാനെ നാം വരവേല്‍ക്കാന്‍.

തൗബ: (പശ്ചാത്താപം): ഇലാഹീ സാമീപ്യം കരസ്ഥമാക്കുന്നതിനുള്ള പ്രഥമവും പ്രധാനവുമായ ഒന്നാണ് ചെയ്തു പോയ പാപങ്ങളില്‍ നിന്നു പശ്ചാത്തപിക്കുക എന്നത്. വിശുദ്ധ റമളാനു സ്വാഗതമോതാന്‍ ആദ്യം ചെയ്യേണ്ടതും തൗബ: തന്നെ. തൗബ: സ്വീകാര്യയോഗ്യമാവണമെങ്കില്‍ ചില നിബന്ധനകള്‍ ഉണ്ട് . 1) ചെയ്തു പോയ തെറ്റില്‍ അഗാധമായി ഖേദിക്കുക. 2) ആ പാപത്തില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാകുക. 3) ഇനി ആ പാപത്തിലേക്ക് മടങ്ങുകയില്ലെന്നുറപ്പിക്കുക. 4) സൃഷ്ടികളുമായി ബന്ധപ്പെട്ട പാപമാണങ്കില്‍ അവരുടെ ബാധ്യതയില്‍ നിന്നൊഴിവാകുക.

മേല്‍ നിബന്ധനകള്‍ പാലിച്ച് ഓരോ തെറ്റില് നിന്നും തൗബ: ചെയ്യല് ഓരോ വിശ്വാസിക്കും നിര്‍ബ്ബന്ധമാണ്.

ഹലാലായ ഭക്ഷണം: നാം കഴിക്കുന്ന ഭക്ഷണം അല്ലാഹു അനുവദിച്ച മാര്‍ഗേണ സമ്പാദിക്കപ്പെട്ടതാണോ എന്ന് പരിശോധിക്കല് ഓരോ സത്യവിശ്വാസിയുടെയും ബാധ്യതയാണ്‌. "ഹറാമായ ഭക്ഷണത്തില് നിന്നുണ്ടാകുന്ന ശരീരം നരകത്തോട്‌ ഏറ്റവും ബന്ധപെട്ടതാണ്" എന്ന തിരുവചനം നമ്മെ ചിന്തിപ്പിക്കെണ്ടതുണ്ട്. പലിശ,ലോട്ടറി,ചൂതാട്ടം പോലുള്ള നിഷിദ്ധ മാര്‍ഗ്ഗത്തിലൂടെ സമ്പാദിക്കുന്ന ഭക്ഷണം വിശുദ്ധ റമളാനില് നാം കഴിക്കാന്‍ ഇട വരരുത് എന്ന് പ്രത്യേകം ഓര്‍മ്മിക്കുക.

ഇഖ്‌ലാസ് (നിഷകളങ്കത): വിശുദ്ധ റമളാ൯ ആഗതമവുമ്പോള്‍ നാം ആരാധനകളില്‍ മുഴുകാറുണ്ട്. അല്ലാഹുവിന്‍റെ പൊരുത്തം മാത്രം ആഗ്രഹിച്ചാണോ അവ നിര്‍വഹിക്കപ്പെടുന്നത് എന്ന് പരിശോധനാ വിധേയമാക്കേണ്ടതാണ്. ജനങ്ങളെ കാണിക്കുന്നതിനും അവരുടെ പ്രശംസ പിടിച്ചുപറ്റുന്നതിനും ചെയ്യുന്ന ഒരു അമലിനും (അത് എത്ര വലുതായാലും) അല്ലാഹുവിന്‍റെയടുക്കല്‍ സ്വീകാര്യതയില്ലെന്ന് തിരിച്ചറിയുക.

വ്രതം എന്തിന് ? : "വിശ്വാസികളേ, നിങ്ങളുടെ പൂര്‍വികര്‍ക്ക്‌ നിര്‍ബന്ധമാക്കപെട്ടത് പോലെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ സൂക്ഷ്മത ഉള്ളവരാവാന്‍ വേണ്ടി (വി.ഖു). റമളാ൯ നോമ്പ് നിയമമാക്കികൊണ്ടുള്ള സൂക്തത്തില്‍ നോമ്പിന്‍റെ ലക്ഷrമായി തഖ്‌വയാണ് അല്ലാഹു കാണിച്ചു തന്നത്. നോമ്പ് വഴി ഭക്തി നേടാം, അങ്ങനെ അല്ലാഹുവിങ്കല്‍ ഉന്നതനായിത്തീരാം. നോമ്പിന്‍റെ ആത്മാവറിഞ്ഞു നിര്‍വഹിച്ചാല്‍ അറ്റമില്ലാത്ത അനുഗ്രഹങ്ങളാണ് നേടാനാവുകയെന്നത് ഇതില്‍ നിന്ന്‍ വ്യക്തമാണ്.

യഥാര്‍ത്ഥ നോമ്പുകാര : നബി (സ) പറഞ്ഞു: " വ്രതം ഒരു കവചമാണ് വ്രതമെടുക്കുന്നവ൯ അശ്ലീലം പറയരുത്,വിവരക്കേട് പ്രവര്‍ത്തിക്കരുത്.ഒരാള്‍ തന്നെ അക്രമിക്കുകയോ അനാവശ്യം പറയുകയോ ചെയ്‌താല്‍ ' ഞാന്‍ നോമ്പുകാരനാണെന്ന്‍ ' പറഞ്ഞു (ആദ്യം മനസിലും രക്ഷയില്ലെങ്കില്‍ വ്യക്തമാക്കിയും) ഒഴിഞ്ഞു മാറണം".[ബുഖാരി]. അന്നപാനാദികള്‍ക്ക് മാത്രമല്ല, മുഴുവ൯ അവയവങ്ങളുടെയും നിയന്ത്രണം വ്രതം ലക്ഷrമാക്കുന്നുവെന്നു മേല്‍ ഹദീസില്‍ നിന്ന്‌ വ്യക്തമാകുന്നു.വ്രതമനുഷ്ഠിച്ചു കൊണ്ട് അനാവശ്യ സംസാരങ്ങളിലും നിഷിദ്ധ വിനോദങ്ങളിലും സമയം ചെലവഴിക്കുന്നവര്‍ക്ക്‌ നബി (സ) ശക്തമായ താക്കീത്‌ നല്‍കിയിട്ടുണ്ട്."ചീത്തയായ വാക്കും  തദനുസൃത പ്രവര്‍ത്തങ്ങളും ഒരാള്‍ ഒഴുവക്കുന്നില്ലെങ്കില്‍ അവ൯ ഭക്ഷണവും വെള്ളവുമുപേക്ഷിക്കുന്നതില്‍ അല്ലാഹുവിനു യാതൊരു താല്‍പര്യവുമില്ല".[ബുഖാരി]

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment