Wednesday, August 3, 2011

[www.keralites.net] ടൈപ്പ് ചെയ്താല്‍ ചാര്‍ജാകുന്ന ലാപ്‌ടോപ്പുകള്‍ക്ക് സാധ്യത

 

ടൈപ്പ് ചെയ്താല്‍ ചാര്‍ജാകുന്ന ലാപ്‌ടോപ്പുകള്‍ക്ക് സാധ്യത
Posted on: 03 Jul 2011

-സ്വന്തം ലേഖകന്‍



ടൈപ്പ് ചെയ്യുമ്പോള്‍ കീബോര്‍ഡിലേല്‍ക്കുന്ന സമ്മര്‍ദം വൈദ്യുതിയാക്കി മാറ്റാന്‍ കഴിയുന്ന കാര്യം ആലോചിച്ചു നോക്കൂ. ആ ഊര്‍ജം ബാറ്ററിയില്‍ ശേഖരിക്കാനായാലോ! ചാര്‍ജ് ചെയ്യുകയെന്ന പൊല്ലാപ്പില്‍ നിന്ന് ലാപ്‌ടോപ്പുകള്‍ക്കും മറ്റും രക്ഷപ്പെടാനാകും. പ്രത്യേകം ചാര്‍ജ് ചെയ്യേണ്ട ആവശ്യം തന്നെയില്ലാത്ത കമ്പ്യൂട്ടറുകളുടെ യുഗമാകും അതുവഴി പിറക്കുക. 

ഇതിനുള്ള സാധ്യത തുറക്കുകയാണ് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നടത്തിയ മുന്നേറ്റം. നേര്‍ത്ത പീസോഇലക്ട്രിക് ഫിലിമുകള്‍ക്ക് ഏല്‍ക്കുന്ന സമ്മര്‍ദത്തെ വൈദ്യുതിയാക്കി മാറ്റാനുള്ള കഴിവെത്രയെന്ന് വിജയകരമായി അളന്നു നോക്കുകയാണ് ഗവേഷകര്‍ ചെയ്തത്. 

അതിന്റെ അടിസ്ഥാനത്തില്‍, ഭാവിയില്‍ ഇത്തരം ഫിലിമുകളുടെ ആവരണമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് സാധ്യതയേറെയാണെന്ന് ഗവേഷകര്‍ പറയുന്നു.'അഡ്വാന്‍സ് ഫങ്ഷണല്‍ മെറ്റീരിയല്‍സ്' എന്ന ജേര്‍ണലിലാണ് റോയല്‍ മെല്‍ബോണ്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (RMIT)യിലെ ഗവേഷകര്‍ തങ്ങളുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

Fun & Info @ Keralites.netടൈപ്പ് ചെയ്യുമ്പോള്‍ സ്വയം ചാര്‍ജു ചെയ്യപ്പെടുന്ന ലാപ്‌ടോപ്പുകള്‍ക്കും, രക്തസമ്മര്‍ദത്തെ പേസ്‌മേക്കേഴ്‌സുകളുടെ വൈദ്യുത സ്രോതസ്സുകളാക്കാനും പീസോഇലക്ട്രിക ഫിലിമുകള്‍ക്ക് സാധിക്കുമെന്ന്, ഗവേഷണ റിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവായ ഡോ.മധു ഭാസ്‌കരന്‍പറയുന്നു. കോയമ്പത്തൂരിലെ പി.എസ്.ജി. കോളേജ് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനിയറിങ് ബിരുദം നേടിയ ഡോ.ഭാസ്‌കരന്‍, ആര്‍.എം.ഐ.റ്റി.യില്‍ ഫങ്ഷണല്‍ മെറ്റീരിയല്‍സ് ആന്‍ഡ് മൈക്രോസിസ്റ്റംസ് റിസര്‍ച്ച് ഗ്രൂപ്പിലെ ഗവേഷകയാണ്. 

യാന്ത്രികോര്‍ജത്തെ (mechanical energy) വൈദ്യുതോര്‍ജമാക്കി മാറ്റാന്‍ സഹായിക്കുന്നവയാണ് പീസോഇലക്ട്രിക് വസ്തുക്കള്‍. അങ്ങനെയുണ്ടാകുന്നപീസോഇലക്ട്രിസിറ്റിയെന്നത് പുതിയതായി കണ്ടെത്തിയ ഒരു പ്രതിഭാസമല്ല. 19-ാം നൂറ്റാണ്ടില്‍ തന്നെ കണ്ടുപിടിക്കപ്പെട്ട പ്രതിഭാസമാണിത്. ഇലക്ട്രിക് സിഗരറ്റ് ലൈറ്ററുകളില്‍ പ്രയോജനപ്പെടുത്തുന്നത് ഈ പ്രതിഭാസത്തിന്റെ സാധ്യതയാണ്. 

കട്ടിയുള്ള പീസോഇലക്ട്രിക് വസ്തുക്കളെക്കുറിച്ച് (പീസോഇലക്ട്രിക് പരലുകളും മറ്റും) ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, പീസോഇലക്ട്രിക് ഫിലിമുകളെ സംബന്ധിച്ചുള്ളത് താരതമ്യേന പുതിയ പഠനമേഖലയാണ്. ആ മേഖലയിലാണ് ഡോ. ഭാസ്‌കരനും സംഘവും ഇപ്പോള്‍ മുന്നേറ്റം നടത്തിയിരിക്കുന്നത്.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment