Wednesday, August 17, 2011

[www.keralites.net] അശ്ലീല സന്ദേശം: 25കാരന്‍ പൊലീസ് കെണിയില്‍ വീണു

 

അശ്ലീല സന്ദേശം: 25കാരന്‍ പൊലീസ് കെണിയില്‍ വീണു

 

അഹമദാബാദ്: മൊബൈല്‍ ഫോണിലേയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് ഒരു മാസക്കാലം യുവതിയെ ശല്യം ചെയ്ത ഇരുപത്തിയഞ്ചുകാരനെ പൊലീസ് അറസ്റ്റുചെയ്തു. ഗുജറാത്തിലെ വസ്തര്‍പൂരിലെ കോളെജ് വിദ്യാര്‍ഥിനിയായ 21കാരിയാണ് ഇയാളുടെ അശ്ലീലസന്ദേശങ്ങള്‍ കാരണം പൊറുതിമുട്ടിയത്. ജൂലൈ മാസം മധ്യത്തോടെയാണ് യുവതിയ്ക്ക് ഒരു അജ്ഞാത നമ്പറില്‍ നിന്നും അശ്ലീല സന്ദേശങ്ങള്‍ വന്നുതുടങ്ങിയത്.

ആദ്യം യുവതി ഇത് ഗൗരവമായി എടുത്തില്ല. എന്നാല്‍ തുടരെത്തുടരെ സന്ദേശങ്ങള്‍ വന്നപ്പോള്‍ യുവതി ആ നമ്പറിലേയ്ക്ക് തിരിച്ച് വളിച്ചു. എന്നാല്‍ മറുതലയ്ക്കല്‍ ആരും കോള്‍ അറ്റന്റ് ചെയ്തില്ല. പിന്നാലെ മറ്റൊരു നമ്പറില്‍ നിന്നും യുവതിയുടെ ഫോണിലേയ്ക്ക്് കോളുകളും വരാന്‍ തുടങ്ങി. പറയുന്ന സ്ഥലത്ത് തന്നെ ണാനെത്തിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്നായിരുന്നു മറുതലയ്ക്കല്‍ നിന്നുള്ള ഭീഷണി.

പിന്നീടാണ് യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. യുവതിയെടെ സഹായത്തോടെതന്നെ പൊലീസ് പ്രതിയ്ക്കായി കെണിയൊരുക്കുകയായിരുന്നു. യുവതി അജ്ഞാത നമ്പറില്‍ വിളിച്ച് കാണാന്‍ സമ്മതമാണെന്ന് പറഞ്ഞ് വരേണ്ട സ്ഥലവും പറഞ്ഞു.

പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ വെളിച്ചത്തുവരാന്‍ കൂട്ടാക്കിയില്ല
, പകരം യുവതി ധരിച്ച വസ്ത്രത്തെ പ്രശംസിച്ചും മറ്റും സന്ദേശങ്ങള്‍ അയച്ചു. പിന്നീട് നേരത്തേ തീരുമാനിച്ച സ്ഥലത്തുനിന്നും മാറി മറ്റൊരു സ്ഥലത്തുവച്ച് കാണാമെന്ന് ഇയാള്‍ പറഞ്ഞു.

പതിനഞ്ചുമിനിറ്റിനുശേഷമാണ് യുവാവ് വെളിച്ചത്തുവന്നത്. സമീപത്ത് നിര്‍ത്തിയിട്ട ഹോണ്ട സിറ്റി കാറിനടുത്തെത്താനായിരുന്നു യുവതിയ്ക്ക് കിട്ടിയ സന്ദേശം. കാറിനടുത്തെത്തിയപ്പോള്‍ അകത്ത് കയറിയിരിക്കാന്‍ യുവാവ് ക്ഷണിച്ചു. യുവതി അകത്തുകയറിയ ഉടന്‍ സ്ഥലത്ത് ഒളിഞ്ഞിരിപ്പുണ്ടായിരുന്ന പൊലീസ് സംഘം കാര്‍ വളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു.

ശ്രീപാല്‍ ഷാ എന്ന ഇയാള്‍ വസ്ത്രപൂരിലെ രാജേന്ദ്ര മൊബൈല്‍ ഷോപ്പിന്റെ ഉടമയാണെന്ന് പൊലീസ് പറഞ്ഞു. ഈ കടയില്‍ യുവതി സ്ഥിരമായി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ എത്താറുണ്ടായിരുന്നു. ഇങ്ങനെയാണ് ഇയാള്‍ക്ക് നമ്പര്‍ ലഭിച്ചത്. ഇയാളുടെ കടയില്‍ നിന്നും ഒട്ടേറെ സിം കാര്‍ഡുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇത്തരത്തില്‍ മിസ്ഡ് കോള്‍ കൊടുത്തും സന്ദേശങ്ങള്‍ അയച്ചും പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment