Sunday, August 14, 2011

[www.keralites.net] നടന്‍ ഷമ്മി കപൂര്‍ അന്തരിച്ചു‍‍‍‍

 

നടന്‍ ഷമ്മി കപൂര്‍ അന്തരിച്ചു‍‍‍‍

 

Fun & Info @ Keralites.netFun & Info @ Keralites.net

 

മുംബൈ: പ്രമുഖ ബോളിവുഡ്‌ നടനും സംവിധായകനുമായ ഷമ്മി കപൂര്‍ (79) അന്തരിച്ചു. മുംബൈയിലെബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന ഷമ്മി രണ്ടാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് ഷമ്മിയുടെ ജീവന്‍ അപഹരിച്ചത്. 1950കളിലും 60കളിലും ഹിന്ദി സിനിമകളിലെ നിത്യഹരിത പ്രണയനായകന്‍‍ ആയിരുന്നു ഷമ്മി. സംസ്കാരം നാളെ 11 മണിക്ക് മുംബൈ ബാന്‍ ഗംഗ ശ്മശാനത്തില്‍.

1931
ഒക്‌ടോബര്‍ 21 ന്‌ മുബൈയില്‍ കലാപാരന്പര്യമുള്ള പഞ്ചാബി ഖത്രി കുടുംബത്തിലായിരുന്നു ഷമ്മിയുടെ ജനനം. ഷംസീര്‍ രാജ്‌ കപൂര്‍ എന്നായിരുന്നു യഥാര്‍ഥ പേര്‌. ഒരു കാലത്ത്‌ ബോളിവുഡിനെ അടക്കിഭരിച്ച താരങ്ങളായ രാജ്‌ കപൂര്‍, ഷഷി കപൂര്‍ എന്നിവരുടെ സഹോദരനായിരുന്നു ഷമ്മി.

മുംബൈയിലാണ്‌ ജനനമെങ്കിലും കുട്ടിക്കാലം ഏറെയും ചെലവഴിച്ചത്‌ കൊല്‍ക്കൊത്തയിലായിരുന്നു. പിതാവും നാടക നടനുമായ പൃഥ്വിരാജ്‌ കപൂറിനൊപ്പം ന്യൂ തീയേറ്റേഴ്‌സ് സ്‌റ്റുഡിയോസിന്റെ പ്രവര്‍ത്തനത്തിനൊപ്പം ചേരുകയായിരുന്നു ഷമ്മിയും. മുംബൈയില്‍ തിരിച്ചെത്തിയശേഷമാണ്‌ പിതാവ്‌ ഷമ്മിയെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനയയ്‌ക്കുന്നത്‌. സെന്റ്‌ ജോസഫ്‌ സ്‌കൂളിലും പിന്നീട്‌ ജോണ്‍ ബോസ്‌കോ, ന്യൂ ഇറ സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം.

മുംബൈലയിലെ റുയിഅ കോളജില്‍ നിന്ന്‌ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ ഷമ്മി 1948-ല്‍ സിനിമയിലെത്തി. ജൂനിയര്‍ ആര്‍ട്ടിസ്‌റ്റായായിരുന്നു രംഗപ്രവേശം. 150 രൂപയായിരുന്നു അക്കാലത്ത്‌ പ്രതിമാസ പ്രതിഫലം. പിതാവിന്റെ പൃഥ്വി തീയേറ്റുമായി നാലുവര്‍ഷം കൂടി ഷമ്മി കടന്നുപോയി. പ്രതിഫലം 300 രൂപയായി അക്കാലത്ത്‌ ഉയര്‍ന്നു. 1953-ല്‍ മഹേഷ്‌ കൗള്‍ സംവിധാനം ചെയ്‌ത 'ജീവന്‍ ജ്യോതി' എന്ന ചിത്രത്തിലൂടെയാണ്‌ ഹിന്ദി സിനിമയില്‍ ഷമ്മി സജീവനാകുന്നത്‌. ചാന്ദ്‌ ഉസ്‌മാനിയായിരുന്നു ഷമ്മിയുടെ ആദ്യ നായിക. തുംസ നഹിന്‍ ദേഖ, ദില്‍ ദേക ദേഖോ, ജംഗീള്‍ ദില്‍ തേരാ ദിവാന, പ്രൊഫസര്‍, ചൈന ടൗണ്‍, രാജ്‌കുമാര്‍, കാശ്‌മീര്‍ കി കാലി, ജന്‍വാര്‍, തീസരി മന്‍സില്‍, ആന്‍ ഈവനിംഗ്‌ ഇന്‍ പാരീസ്‌, ബ്രഹ്‌മചാരി, അന്‍ദാസ്‌, സമീര്‍, ഹീറോ, വിധാത, ലൈല മജ്നു തുടങ്ങി നിരവധി ചിത്രങ്ങള്‍. 1994-ല്‍ പുറത്തിറങ്ങിയ'സുഖം സുഖകരം' എന്ന മലയാളചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു.

1974-
ല്‍ പുറത്തിറങ്ങിയ മനോരഞ്‌ജന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും ഷമ്മിയായിരുന്നു. 1976-ല്‍ ബന്ദല്‍ബാസ്‌ എന്ന ചിത്രം നിര്‍മ്മിച്ചു. രണ്ടു ചിത്രവും ബോക്‌സോഫീസില്‍ പരാജയപ്പെട്ടു. ബ്രഹ്‌മചാരിയിലെ അഭിനയത്തിന്‌ 1968-ല്‍ ഫിലിംഫെയറിന്റെ മികച്ച നടനുള്ള പുരസ്‌കാരവും വിധാതയിലൂടെ 1982ല്‍ മികച്ച സഹനടനുള്ള പുരസ്‌കാരവും ഷമ്മിയെ തേടിയെത്തി. 2009-ല്‍ ഫാല്‍കെ പുരസ്‌കാരവും നേടി. 2006-ല്‍ അഭിനയിച്ച സാന്റ്‌വിച്ചാണ്‌ അവസാനം പുറത്തിറങ്ങിയ ചിത്രം. 2011-ല്‍ സഹോദരന്‍ രാജ്‌കപൂരിന്റെ അനനന്തരവന്‍ രണ്‍ബീര്‍ കപൂറുമൊത്ത്‌ റോക്ക്‌ സ്‌റ്റാര്‍ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ശരീരഭാരം അമിതമായി കൂടിയതിനെ തുടര്‍ന്ന്‌ നിത്യഹരിതനായികനായുള്ള ഷമ്മിയുടെ കരിയര്‍ 1971 ഓടെ അവസാനിച്ചു. പിന്നീട്‌ സഹനടനായാണ്‌ ഷമ്മിയുടെ അഭിനയജീവിതം.

ആദ്യ ഭാര്യ ഗീത 1965-ല്‍ മരിച്ചു. ആതിഥ്യ രാജ്‌ കപൂര്‍, കാഞ്ചന്‍ എന്നിവരാണ്‌ ഈ ബന്ധത്തിലെ മക്കള്‍. ബ്രഹ്‌മചാരിയിലെ നായികയായ മുംതാസുമായുള്ള ഷമ്മിയുടെ പ്രണയവും ഇതിനിടെ പരാജയപ്പെട്ടു. 1969-ല്‍ ഗുജറാത്തിലെ ഭാവ്‌നഗര്‍ രാജകുടുംബത്തില്‍പെട്ട നീല ദേവി ഗോഹിലിനെ വിവാഹം ചെയ്‌തു.

ഷമ്മി കപൂറിനെ തേടിയെത്തിയ പുരസ്‌കാരങ്ങള്‍:

1962 - Filmfare Nomination as Best Actor--Professor

1968 - Filmfare Best Actor Award, Brahmachari

1982 - Filmfare Best Supporting Actor Award, Vidhata

1995 - Filmfare Lifetime Achievement Award

1998 - Kalakar Awards - Special Award for "contribution in Indian Cinema"

1999 - Zee Cine Award for Lifetime Achievement

2001 - Star Screen Lifetime Achievement Award

2001 - Anandalok Awards Lifetime Achievement Award

2002 - Invaluable Contribution To Indian Cinema at the IIFA.

2005 - Lifetime Achievement Award at the Bollywood Movie Awards

2008 - Lifetime Achievement Award for his contribution to Indian cinema at the Pune International Film Festival (PIFF).

2009 - Phalke Legend Actor Award by the Dadasaheb Phalke Academy

Recipient of the prestigious Living Legend Award by the Federation of Indian Chamber of Commerce and Industry (FICCI) in recognition of his outstanding contribution to the Indian entertainment industry.

Rashtriya Gaurav Award


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment