Saturday, August 20, 2011

[www.keralites.net] ലീഗ് തുടങ്ങാനിരുന്ന ചാനല്‍ ഐ.ബി.സി അടച്ചുപൂട്ടി

 

Muslim League if facing difficulties in so many fronts. 

കോഴിക്കോട്: ഏറെ കൊട്ടിഘോഷിച്ച് മുസ്‌ലിം ലീഗ് തുടങ്ങാനിരുന്ന ചാനല്‍ ഐ.ബി.സി അടച്ചുപൂട്ടി. ശനിയാഴ്ച ഉച്ചയ്ക്ക് ജീവനക്കാരുടെ യോഗം വിളിച്ച് ചേര്‍ത്ത് കമ്പനി പൂട്ടുന്ന കാര്യം എം.ഡി മുഹമ്മദ് സൈഫുദ്ധീന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഗോപീകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ കുഞ്ഞി ഖാദിര്‍, ജനറല്‍ മാനേജര്‍ എന്നിവരാണ് കമ്പനി പൂട്ടുന്ന കാര്യം പ്രഖ്യാപിച്ചത്.

കേരളാ ഇ-മീഡിയ ഡവലപ്പ്‌മെന്റ് ആന്റ് സര്‍വ്വീസസ് (കെഡ്‌സ്) എന്ന കമ്പനിയുടെ പേരിലാണ് ചാനല്‍ തുടങ്ങാനിരുന്നത്. മുസ്‌ലിം ലീഗിനകത്ത് നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാതായതോടെയാണ് മുസ്ലിം ലീഗ് സംസ്ഥാന ജന. സിക്രട്ടറിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് വേണ്ടി തുടങ്ങാനിരുന്ന സ്വതന്ത്ര ചാനല്‍ അകാല ചരമം അടഞ്ഞത്. സാമ്പത്തിക ബാധ്യത കാരണം ചാനല്‍ പൂട്ടുന്നതായാണ് 50ല്‍പരം ജീവനക്കാരെ കമ്പനി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. 

70 ഓളം ജീവനക്കാരെയാണ് തുടക്കത്തില്‍ ജോലിക്കെടുത്തിരുന്നത്. കോഴിക്കോട് മിനി ബൈപ്പാസ് റോഡില്‍ ഐ.ബി.സി ചാനലിന്റെ ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ചാനലിന്റെ മുന്നോട്ടുള്ള പോക്ക് പ്രതിസന്ധിയാണെന്നറിഞ്ഞതോടെ ഏതാനും ജീവനക്കാര്‍ ഇടക്ക് വെച്ച് പുതുതായി തുടങ്ങിയ ചാനലിലേക്കും മറ്റുമായി ചേക്കേറിയിരുന്നു. ജീവനക്കാര്‍ക്ക് കഴിഞ്ഞ നാല് മാസത്തോളമായി ശമ്പളം നല്‍കിയിരുന്നില്ല. കമ്പനി അടച്ചുപൂട്ടുന്ന വിവരം അറിയിക്കുന്നതിന് മുമ്പായി നിലവിലെ ജീവനക്കാരുടെ ശമ്പള കുടിശ്ശിക ചെക്കായി നല്‍കിയിട്ടുണ്ട്. 

തുടക്കത്തില്‍ കേബിള്‍ വഴിയും പിന്നീട് സാറ്റലൈറ്റ് വഴിയും സംപ്രേഷണം ചെയ്യുന്ന രീതിയില്‍ ചാനല്‍ തുടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടത്തുകയും ആവശ്യമായ ഉപകരണങ്ങള്‍ വിദേശത്തുനിന്നടക്കം കൊണ്ടുവരികയും ചെയ്തിരുന്നു. ജില്ലാ ബ്യൂറോകള്‍ തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനവും പുരോഗമിച്ചിരുന്നു. ചാനലിന് വേണ്ടി മുന്നിട്ടിറങ്ങിയ കുഞ്ഞാലിക്കുട്ടി മന്ത്രി ആയതോടെ നാഥനില്ലാത്ത അവസ്ഥ സംജാതമായി. തുടര്‍ന്നാണ് ലീഗിന്റെ സ്വപ്ന ചാനലിന്റെ അസ്തമയത്തിന് സാധ്യത കൂടിയത്. കമ്പനി പൂട്ടിയതോടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് വെറുതെയായത്. ചാനലിന്റെ തലപ്പത്തുള്ളവര്‍ തന്നെയാണ് പുതിയ മറ്റൊരു ചാനലിന്റെ പിറവിക്ക് വേണ്ടി ചാനല്‍ പ്രമോട്ട് ചെയ്യുന്ന കമ്പനി അടച്ചുപൂട്ടുന്നതിന് വേഗത കൂട്ടിയത്. 

ഒരു മാസത്തിനുള്ളില്‍ കമ്പനിയുടെ എല്ലാ നിയമ പ്രശ്‌നങ്ങളും സാമ്പത്തിക ബാധ്യതകളും പരിഹരിക്കുമെന്ന് കമ്പനി പ്രതിനിധി കെവാര്‍ത്തയോട് പറഞ്ഞു. നേരെത്തെ പിരിഞ്ഞ് പോയ ജീവനക്കാരുടെ ശമ്പള കുശ്ശികയും ഒരു മാസത്തിനുള്ളില്‍ നല്‍കും. 

അതെസമയം കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആശിഖ് പുതിയ ചാനല്‍ തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഐ.ബി.സി.യുടെ തലപ്പത്തുള്ള കെ.പി ഗോപീകൃഷ്ണന്‍ തന്നെയാണ് ആശിഖിന്റെ ചാനലിന്റെ സി.ഇ.ഒ യായി ചുമതലയേല്‍ക്കുന്നത്. ചാനല്‍ ഐ.ബി.സിയുടെ തലപ്പത്തുണ്ടായിരുന്ന മറ്റുള്ളവര്‍ ആശിഖിന്റെ ചാനലുമായി സഹകരിക്കുമോയെന്നകാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം.

http://kvartha.com/forum/topics/proposed-muslim-league-tv-channel-shuts-down
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A good Credit Score is 720, find yours & what impacts it at freecreditscore.com.
.

__,_._,___

No comments:

Post a Comment