Wednesday, August 10, 2011

[www.keralites.net] മകളെ ഉപദ്രവിച്ച പിതാവ്‌ അറസ്‌റ്റില്‍

 

മകളെ ഉപദ്രവിച്ച പിതാവ്‌ അറസ്‌റ്റില്‍

 

അങ്കമാലി: വീട്ടിലാരുമില്ലാത്ത രാത്രിയില്‍ 12 വയസുകാരിയായ മകളെ ബലാല്‍സംഗം ചെയ്‌തകേസില്‍ നാല്‍പ്പതുകാരനായ പിതാവിനെ അങ്കമാലി പോലിസ്‌ അറസ്‌റ്റ് ചെയ്‌തു.

അങ്കമാലി മൂക്കന്നൂര്‍ താബോര്‍ കുഴിക്കാരന്‍ പീടികക്കവലയില്‍ കൊടുത്തുവേലിപറമ്പില്‍ മോഹനനാണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം.

മോഹനന്റെ ഗര്‍ഭിണിയായ ഭാര്യ ചാലക്കുടിയിലുള്ള വീട്ടിലായിരുന്നു. മൂത്ത മകളോടും പത്തു വയസുള്ള ഇളയ മകളോടും മോഹനന്റെ തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടില്‍ രാത്രി കിടന്നാല്‍ മതിയെന്ന്‌ നിര്‍ദേശിച്ചിട്ടാണ്‌ അമ്മ ചാലക്കുടിയിലെ വീട്ടില്‍ പോയത്‌. എന്നാല്‍ മക്കളെ ബന്ധുവീട്ടില്‍ പറഞ്ഞയക്കാന്‍ മോഹനന്‍ തയാറായില്ല. രാത്രി മദ്യപിച്ചെത്തിയാണ്‌ മോഹനന്‍ ഏഴാം ക്ലാസുകാരിയായ മൂത്തമകളെ ബലാല്‍സംഗത്തിനിരയാക്കിയത്‌.

കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയ ബന്ധുക്കള്‍ അമ്മയെ വിവരമറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ അമ്മ മകളോട്‌ കാര്യം തിരക്കിയപ്പോഴാണ്‌ സംഭവം പുറത്തായത്‌. തെങ്ങുകയറ്റ തൊഴിലാളിയായ മോഹനന്‍ കുട്ടിയെ പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു സംശയമുള്ളതിനാലാണ്‌ അച്‌ഛനോടൊപ്പം താമസിക്കരുതെന്നു കുട്ടികളോട്‌ അമ്മ നിര്‍ദേശിച്ചതത്രേ.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment