Tuesday, August 2, 2011

[www.keralites.net] ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ : ഇന്ത്യയുടെ മാനം കാക്കാന്‍ ഇത്തവണയും മലയാളി.

 

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്  ഇത്തവണയും മര്‍കസ് വിദ്യാര്‍ത്ഥി. കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി  ഹാഫിസ് ശമീര്‍ (20) ആണ് ഇത്തവണ മറ്റു നൂറോളം  രാജ്യങ്ങലിലെ  മത്സരാര്‍ത്ഥികളോടൊപ്പം ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മലപ്പുറം വേങ്ങര ചേറൂര്‍ സ്വദേശി ആയ ശമീര്‍ കൊടക്കല്ലന്‍ മുഹമ്മദ്‌ കുട്ടിയുടെയും ഖദീജയുടെയും മകനാണ്. 2002 ല്‍ മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ ആനില്‍ ചേര്‍ന്ന ശമീര്‍  2005 ല്‍ ഹാഫിസ് ബിരുദം കരസ്ഥമാക്കി.2008 ല്‍ നടന്ന സംസ്ഥാന സ്കൂള്‍ അറബിക് കലോത്സവത്തില്‍ ഖിറാഅത്തിന് ഒന്നാം സ്ഥാനം നേടിയ  ശമീര്‍ 2010 ല്‍ ഈജിപ്റ്റില്‍ നടന്ന  ഖുര്‍ആന്‍ മത്സരത്തിലും 2007 ല്‍ തിരുവനന്തപുരത്തും  2009ല്‍ കോഴിക്കോടും  നടന്ന അഖില കേരള ഖുര്‍ആന്‍ മത്സരങ്ങളിലും 2006 ല്‍ നടന്ന എസ്.എസ്.എഫ്. സംസ്ഥാന സാഹിത്യോല്സവിലും ഖിറാഅത്തിനു  ഒന്നാം സ്ഥാനം നേടിയിരുന്നു. മത്സരത്തില്‍ പങ്കെടുക്കാനായി ശമീര്‍ അടുത്ത ദിവസം ദുബൈല്‍ എത്തും.ഇത്തവ ണ യും മലയാളിയായ മത്സരാര്‍ത്ഥി  ഇന്ത്യയെ പ്രതിനിധീകരികുന്നത്തില്‍ ആവേശത്തിലാണ് യു.എ.ഇ. യിലെ മലയാളി സമൂഹം.കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മര്‍കസ് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. 2009 ല്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മര്‍കസ് വിദ്യാര്‍ത്ഥി  ഹാഫിസ് ഇബ്രാഹിം ഒന്നാം സ്ഥാനം നേടിയിരുന്നു.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment