Sunday, August 21, 2011

[www.keralites.net] ജഗതി എന്ന അഭിനയപ്രതിഭയോട് എനിക്കിപ്പോള്‍ ബഹുമാനമില്ല - രഞ്ജിനി ഹരിദാസ്

 

Fun & Info @ Keralites.net
  • ജഗതി എന്ന അഭിനയപ്രതിഭയോട് എനിക്കിപ്പോള്‍ ബഹുമാനമില്ല 
  • ഏല്‍‌പ്പിച്ച ജോലി പൂര്‍ത്തിയാക്കാന്‍ എല്ലാം ക്ഷമിക്കുകയായിരുന്നു.
  • തന്നെ വിമര്‍ശിച്ചത് ആളാകാനാനുള്ള ജഗതിയുടെ തന്ത്രമായിരുന്നു 
__________________________________________________________________________

ഏഷ്യാനെറ്റ്‌ മഞ്ച് സ്റ്റാര്‍ സിംഗര്‍ ഫൈനല്‍ വേദിയില്‍ വെച്ച് തന്നെ ജഗതി ശ്രീകുമാര്‍ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. 'അഭിപ്രായ സ്വാതന്ത്ര്യം' എന്ന വിഷയത്തെ അധികരിച്ച് 'ഡെക്കാന്‍ ക്രോണിക്കിള്‍' എന്ന ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ കുറിപ്പിലാണ് ജഗതിയെ രഞ്ജിനി ഹരിദാസ് രൂക്ഷമായി വിമര്‍ശിക്കുന്നത്.

തിരുവനന്തപുരത്തെ നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന മഞ്ച് സ്റ്റാര്‍ സിംഗര്‍ ഫൈനലിലാണ് രഞ്ജനിയുടെ ഭാഷാപ്രയോഗങ്ങള്‍ക്കും തലക്കനത്തിനും എതിരെ ജഗതി ആഞ്ഞടിച്ചത്. ഒരു പ്രമുഖ റിയാലിറ്റി ഷോയുടെ അവതാരക പലപ്പോഴും വിധികര്‍ത്താവ് ചമയാറുണ്ട് എന്നായിരുന്നു ജഗതി തുറന്നടിച്ചത്. രഞ്ജിനിയുടെ ചില ആക്ഷനുകള്‍ ജഗതി അനുകരിച്ച് കാട്ടുകയും ചെയ്തു. ഈ സമയം സ്റ്റേജില്‍ ജയറാം, നവ്യ നായര്‍, ഏഷ്യാനെറ്റ്‌ ചീഫ് മാധവന്‍ എന്നിവരോടൊപ്പം രഞ്ജിനിയും ഉണ്ടായിരുന്നു.

അവസാനം ജഗതിയുടെ പക്കല്‍ നിന്ന് മൈക്ക് തിരിച്ചു കിട്ടിയപ്പോള്‍ ഇന്ന് രഞ്ജിനി ദിനമായി പ്രഖ്യാപിക്കമെന്നും താനിത് ചോദിച്ച് മേടിച്ചതാ മേടിച്ചതാണെന്നും രഞ്ജിനി പറഞ്ഞു. ഞായറാഴ്ച നടന്ന ഫൈനലിന്റെ തത്സമയ സംപ്രേക്ഷണത്തില്‍ ജഗതിയുടെ വിമര്‍ശനം മുഴുവന്‍ ഏഷ്യാനെറ്റിന് സംപ്രേക്ഷണം ചെയ്യേണ്ടിവന്നു. എന്നാല്‍ സ്വാതന്ത്ര്യദിനത്തിലെ റീടെലികാസ്റ്റിംഗ് ഈ രംഗങ്ങള്‍ എഡിറ്റിംഗിലൂടെ ഏഷ്യാനെറ്റ് വെട്ടിമാറ്റി.

തന്നെ വിമര്‍ശിച്ചത് ആളാകാനാനുള്ള ജഗതിയുടെ തന്ത്രമായിരുന്നു എന്നാണ് ഡെക്കാന്‍ ക്രോണിക്കിലെ കുറിപ്പില്‍ രഞ്ജിനി ആരോപിക്കുന്നത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിക്കൊണ്ട് ജഗതി തന്നെ പൊതുജനങ്ങളുടെ മുമ്പില്‍ വച്ച് അപമാനിക്കുകയായിരുന്നു എന്നും രഞ്ജിനി ആരോപിക്കുന്നു.

തനിക്ക് കരഞ്ഞുകൊണ്ട് സ്റ്റേജില്‍ നിന്ന് ഓടിപ്പോവുകയോ കണ്ണിന് പകരം കണ്ണ് അല്ലെങ്കില്‍ പല്ലിന് പകരം പല്ല് എന്ന രീതിയില്‍ തിരിച്ച് വിമര്‍ശിക്കുകയോ ചെയ്യാമായിരുന്നു എന്ന് രഞ്ജിനി എഴുതുന്നു. എന്നാല്‍ തന്നെ ഏല്‍‌പ്പിച്ച ജോലി പൂര്‍ത്തിയാക്കുക എന്നതാണ് പ്രധാനം എന്ന് മനസിലാക്കി സ്വതസിദ്ധമായ പുഞ്ചിരിയോടെ താന്‍ എല്ലാം ക്ഷമിക്കുകയായിരുന്നു എന്ന് രഞ്ജിനി പറയുന്നു. എന്തായാലും നടന്നത് 'ചീപ്പ് പബ്ലിസിറ്റി' ആയിരുന്നുവെന്നും തനിക്കിപ്പോള്‍ ജഗതിയെന്ന അഭിനയപ്രതിഭയോട് യാതൊരുവിധ ബഹുമാനവും ഇല്ലെന്നും രഞ്ജനി കുറിപ്പില്‍ തുറന്നടിച്ചിട്ടുണ്ട്.

From the NET
Nandakumar

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment