Sunday, August 21, 2011

Re: [www.keralites.net] രഞ്ജിനി ഹരിദാസിന് ഒരു തുറന്ന കത്ത്

 


പൂര്‍ണമായും താങ്കളോട് യോജിക്കുന്നു .....
ശ്രീ ജഗതി ശ്രീകുമാറിന് ഉള്ളതും രഞ്ജിനി ഹരിദാസിന് ഇല്ലാതെ പോയതും എന്താണെന്നു ഇതില്‍ നിന്നും മനസിലാക്കാം.....  മലയാളികള്‍ക്കിടയില്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിക്കുള്ള പേരും പ്രാധാന്യവും തനിക്കും ഉണ്ടെന്ന അമിത ആത്മവിശ്വാസമാണ് രഞ്ജിനി ഹരിദാസിനെ കൊണ്ട് ഇങ്ങനെയൊക്കെ പറയിച്ചത് എന്ന് തോന്നുന്നു.... 
ശ്രീ ജഗതി ശ്രീകുമാര്‍ പരസ്യമായി തന്നെ അപമാനിച്ചു എന്ന് സ്വയം വിലയിരുത്തും മുന്പ് അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഒന്ന് കൂടി മനസ്സിലക്കനമായിരുന്നു. മലയാളത്തിലെ ഒരു അവതാരികയെയും പേരെടുത്തു അദ്ദേഹം ആക്ഷേപിച്ചില്ല.... അങ്ങനെ ചെയ്യുന്ന അവതാരികകളില്‍ ഈ കുട്ടി വ്യത്യസ്തയനെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.... അത് രഞ്ജിനി ഹരിദാസ്‌ ആണെന്ന മിഥ്യാധാരണ ജനങ്ങള്‍ക്കിടയില്‍ എങ്ങനെ ഉണ്ടായി.... അത് ഞാന്‍ ആണെന്ന ഭാവത്തില്‍ ഉള്ള രണ്ജിനിയുടെ അപ്പോഴത്തെ നില്‍പ്പും ആ ചിരിയും.... പിന്നെ പെര്‍ഫെക്റ്റ്‌ ടിമിങ്ങില്‍ രണ്ജിനിയുടെ മുഖം ക്ലോസ് അപ്പില്‍ കാണിച്ച നിങളുടെ നാഷണല്‍ ചാനലിലെ ക്യാമറ മാനും ആണ്.  സ്വയം അങ്ങനെ ഒരു ധാരണ ഉണ്ടാക്കിയെടുതിട്ടു അതിനു മറയില്‍ ഇരുന്നു ഇങ്ങനെ പ്രതികരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്.... ഇത്രയും പറഞ്ഞ നിങ്ങള്ക്ക് അദ്ദേഹത്തിന്റെ പേരും ആ ലേഖനത്തില്‍ ഉള്‍പ്പെടുത്താമായിരുന്നു.... നിങ്ങള്‍ Mr .മൂണ്‍ എന്ന് ഉദ്ദേശിച്ചത് ജഗതി ശ്രീകുമാര്‍ ആണെന്ന് മസ്നാസ്സിലക്കാന്‍ ഒരു മലയാളിക്കും ഒരു ചാനലിന്റെടയും സപ്പോര്‍ട്ട് വേണ്ട.... അങ്ങനെയാവുമ്പോള്‍ നിങ്ങള്‍ ഈ പറയുന്ന അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹത്തിനും ഇല്ലേ? നിങ്ങളെക്കാള്‍ കൂടുതല്‍ ഉണ്ട്.... 
ആദ്യം സ്വയം ചമചിരിക്കുന്ന അഹങ്കാരത്തിന്റെ കൊട്ടാരത്തില്‍ നിന്നും പുറത്തു വരിക.... പിന്നെ സ്വയം വിലയിരുത്തുക... പിന്നെ നിങ്ങളെ സഹിക്കുന്ന പ്രേക്ഷകരെ മനസിലാക്കുക.... അപ്പോള്‍ എല്ലാം ശരിയാകും  ......

2011/8/21 Sunil Ts <sunil_ts.2007@yahoo.com>
 

രഞ്ജിനി ഹരിദാസിന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട രഞ്ജിനി ഹരിദാസ്,
ഡെക്കാണ്‍ ക്രോണിക്കിളില്‍ പ്രസിദ്ധീകരിച്ചു കണ്ട ഭവതിയുടെ കുറിപ്പ് വായിക്കുകയും അതിനു മുമ്പ് മഞ്ച് സ്റ്റാര്‍ സിങര്‍ ഫൈനലില്‍ തല്‍സമയം സംപ്രേഷണം ചെയ്യുകയും പിന്നീട് ഏഷ്യാനെറ്റ് മുറിച്ചുമാറ്റിയ ശേഷം സംപ്രേഷണം ചെയ്യുകയും ചെയ്ത ജഗതീ ശ്രീകുമാറിന്റെ പ്രസംഗം കേള്‍ക്കുകയും ചെയ്ത ഒരു ശരാശരി മലയാളി എന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ട് ഏതാനും കാര്യങ്ങള്‍ പറയാന്‍ ഞാനാഗ്രഹിക്കുന്നു.
ഏഷ്യാനെറ്റിലെ അവതാരകയായതിനു ശേഷം ഭവതി ഏതാനും വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനങ്ങള്‍ കണ്ടിട്ടുള്ള ഒരാളെന്ന നിലയില്‍ മലയാള ഭാഷയോട് ഭവതി ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകള്‍ ക്ഷമിക്കാവുന്നതോ കണ്ടില്ലെന്നു നടിക്കാവുന്നതോ അല്ല എന്നു തുറന്നു പറയട്ടെ. ഭവതിയെ വീണ്ടും മലയാളികള്‍ക്കു മുന്നിലേക്കു തള്ളിവിടുന്ന ഏഷ്യാനെറ്റിനും തന്റെ മലയാളം നന്നാക്കില്ല എന്നു വാശിയുള്ളതുപോലെ വള്‍ഗര്‍ ആയ ഭാഷാപ്രയോഗം ആവര്ത്തിക്കുകയും ചെയ്യുന്ന ഭവതിക്കും ഇക്കാര്യത്തില്‍ തുല്യ ഉത്തരവാദിത്വമാണുള്ളത്. ഗുജറാത്തികളും പഞ്ചാബികളുമായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥന്‍മാര്‍ വരെ മൂന്നു മാസം കൊണ്ട് മലയാളം വെള്ളം പോലെ പറയാന്‍ പഠിക്കുന്ന കേരളത്തിലാണ് അശ്ലീലം എന്നു വിശേഷിപ്പിക്കേണ്ട തരത്തിലുള്ള മലയാളപ്രയോഗത്തിലൂടെ ഭവതി വിളയാടുന്നത്.
 
I was the victim of an individual who took advantage of his right to freedom of speech to publicly embarrass and ridicule me – എന്ന് ഭവതിയുടെ കുറിപ്പില്‍ കണ്ടു. ആരാധ്യനായ ജഗതി ശ്രീകുമാര്‍ ചില അവതാരകമാരെപ്പറ്റിയാണ് അവിടെ പരാമര്‍ശിച്ചത്. രഞ്ജിനി ഹരിദാസ് എന്ന അവതാരകയെ അദ്ദേഹം പരാമര്‍ശിച്ചിരുന്നില്ല. മലയാളത്തില്‍ വേറെയും ടിവി ചാനലുകളും അതിലൊക്കെ ഡസന്‍ കണക്കിനു റിയാലിറ്റി ഷോകളും മലയാളത്തെ കൊല്ലാക്കൊല ചെയ്യുന്ന അവതാരകരും ഉണ്ടെനന്നത് ഭവതി മറക്കുകയും ജഗതി ശ്രീകുമാര്‍ തന്നെ ഒരു സിനിമയില്‍ പറഞ്ഞതുപോലെ 'അത് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്' എന്നു വിലയിരുത്തി അദ്ദേഹം (മിസ്റ്റര്‍ മൂണ്‍)ഭവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്നു പ്രഖ്യാപിച്ച് പത്രത്തില്‍ ലേഖനമെഴുതിയത് ഭവതി അവകാശപ്പെടുന്ന തരത്തിലുള്ള ഒരു പ്രൊഫഷനലിസമോ തൊലിക്കട്ടിയോ ഭവതിക്ക് ഇല്ല എന്നതിനു തെളിവാണ്.
 
Moreover, all this happened on national television!- ഏഷ്യാനെറ്റിനെ നാഷനല്‍ ടെലിവിഷന്‍ എന്നു വിശേഷിപ്പിച്ചത് എന്തര്‍ത്ഥത്തിലാണ് എന്നു മനസ്സിലായില്ല. പൊട്ടക്കിണറ്റിലെ തവള ഇതാണ് വിശാലമായ ലോകം എന്നു പ്രഖ്യാപിക്കുന്നതുപോലെയാണെങ്കില്‍ പോട്ടെ, സാരമില്ല. മറിച്ച് ഏഷ്യാനെറ്റാണ് നാഷനല്‍ ടെലിവിഷന്‍ എന്നു വിശ്വസിച്ചിട്ടാണെങ്കില്‍ ഭവതിക്കു തെറ്റുപറ്റി എന്നറിയിക്കട്ടെ. ദൂരദര്‍ശന്‍ എന്നു പേരുള്ള ഒരു ചാനലാണ് നാഷനല്‍ ടെലിവിഷന്‍ എന്ന പേരില്‍ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. ദേശീയബോധമുള്ള ഒരു പൗരി എന്ന നിലയില്‍ ഭവതി ഇക്കാര്യത്തിലുള്ള ഭവതിയുടെ നിലപാട് പുനപരിശോധിക്കണമെന്ന് അപേക്ഷിക്കുന്നു.
 
The man in question, who from now I shall refer to as Mr Moon, clearly overstepped the limits of what to say when and where, and to my agravation, had no regard or respect for the event at hand or the people concerned.- ജഗതി ശ്രീകുമാര്‍ (മിസ്റ്റര്‍ മൂണ്‍)എവിടെ,എന്ത് എങ്ങനെ പറയണം എന്നറിയാത്ത ഒരു വിടുവായനാണ് എന്നാണ് ഭവതി ഉദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു. ജഗതി ശ്രീകുമാര്‍ മലയാളികളെ സംബന്ധിച്ച് പറയേണ്ടത് എവിടെയും വെട്ടിത്തുറന്നു പറയുന്ന മഹാനടനാണ്. ജഗതിയെപ്പോലുള്ള ഒരു താരത്തെ ക്ഷണിക്കുമ്പോള്‍ അദ്ദേഹം ആരാണെന്നും എന്തു സംസാരിക്കുമെന്നും ഒരു മുന്‍ധാരണയെങ്കിലും ഏഷ്യാനെറ്റിലെ ഭവതിയുടെ സുഹൃത്തുക്കള്‍ക്കുണ്ടാവേണ്ടതായിരുന്നു.
അദ്ദേഹം സംസാരിച്ചത് പ്രേക്ഷകര്‍ക്കു വേണ്ടിയും ജനങ്ങള്‍ക്കു വേണ്ടിയുമാണ് എന്ന് ഭവതിക്കു മനസ്സിലാവണമെങ്കില്‍ ആ പ്രഭാഷണം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വേഗവും കുതിപ്പും കാണണം. അവരെല്ലാം ജഗതിച്ചേട്ടനു കയ്യടിക്കുന്നത് ഭവതി കേള്‍ക്കുന്നില്ലേ ? ജഗതിച്ചേട്ടനു കുഴപ്പമുണ്ടെങ്കില്‍ തീര്‍ച്ചയായും നല്ലൊരു ശതമാനം മലയാളികള്‍ക്കും കുഴപ്പമുണ്ട്. ചിലപ്പോള് ഭവതി മാത്രമാവാം ശരി.പക്ഷെ, ഭൂരിപക്ഷത്തിന്റെ അഭിപ്രായം വിജയിക്കുന്ന ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ഭവതി മാനിക്കുന്നു എന്നാദ്യമേ പറഞ്ഞ നിലയ്ക്ക് ജഗതിച്ചേട്ടന്‍ പറഞ്ഞ കാര്യങ്ങളെ അപകീര്‍ത്തികരമെന്നു കരുതി തള്ളക്കളയാതെ നന്നാവാന്‍ പരിശ്രമിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
 
It was further uncomfortable as I had to stand right next to Mr Moon hearing him diss me in front of an audience. I had to somehow smile through the excruciating process and then continue on as if nothing happened.-മുകളില്‍ പറഞ്ഞതുപോലെ അവതാരക എന്നാരെങ്കിലും പറഞ്ഞാല്‍ അത് ഭവതിയെപ്പറ്റിയാണ് എന്ന മിഥ്യാധാരണയില്‍ നിന്നുണ്ടായ പ്രശ്നമാണ്. പിന്നെ സ്മൈല്‍ എന്നു പറയാവുന്ന തരത്തിലുള്ള ചിരിയായിരുന്നില്ല ഭവതിയുടേത്. ഗംഭീരമായ ചമ്മലില്‍ നിന്നുരുത്തിരിഞ്ഞ 'വെടലച്ചിരി' എന്ന വിഭാഗത്തില്‍പ്പെട്ട എന്തോ ഒന്നിനെയാണ് ഭവതി സ്‍മൈല്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. സ്‍മൈല്‍ എന്ന വാക്കിനോടുള്ള വെല്ലുവിളിയായി ഞാനിതിനെ കാണുന്നു.
 
Some slanderous statements made by a man pining for attention- ജഗതി ശ്രീകുമാറിന്റെ അഭിപ്രായപ്രകടനത്തെ ഭവതി വിലയിലിരുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. ജഗതി ശ്രീകുമാറിന് മഞ്ച് സ്റ്റാര്‍ സിങ്ങര്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ നിന്നും അറ്റന്‍ഷന്‍ സമ്പാദിക്കേണ്ട ഒരു സാഹചര്യം സംജാതമായിട്ടില്ല എന്ന സത്യം ഭവതിക്കറിയില്ലെങ്കിലും ജഗതി ജഗതിമയം,ജഗതി vs ജഗതി എന്നിങ്ങനെയുള്ള പരിപാടികളിലൂടെ റേറ്റിങ് കൂട്ടാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിലെ ടിവി പ്രൊഡ്യൂസര്‍മാര്‍ക്കറിയാം. അറിവില്ലായ്മയും വിഡ്ഡിത്തവും ഒരു കുറ്റമല്ല, എന്നാല്‍ വിവരക്കേടിന്റെ മുകളില്‍ പടുത്തുയര്‍ത്തിയ തത്വശാസ്ത്രങ്ങള്‍ ഒരു മാധ്യമത്തിലൂടെ വിളമ്പുന്നത് വായനക്കാരോടു ചെയ്യുന്ന ദ്രോഹമാണ്. ജഗതി ശ്രീകുമാര്‍ ഭവതിയുടെ വാക്കുകളില്‍ so called brilliant actor മാത്രമായിരിക്കാം, എന്നാല്‍ കുറ്റങ്ങളും കുറവുകളുമുള്ള ഞങ്ങള്‍ നെറികെട്ട മലയാളികളെ സംബന്ധിച്ചിടത്തോളം അദ്ദേഹം മഹാനടനാണ്,അക്ഷരാര്‍ത്ഥത്തില്‍ ഒരു ലെജന്‍ഡ് ആണ്.
 
അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനത്തോട് വ്യക്തിപരമായി എനിക്കും യോജിപ്പാണ്. പ്രേക്ഷകര്‍ക്കു വേണ്ടി ആണ് അദ്ദേഹം സംസാരിച്ചത് എന്നു ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ സംസാരിക്കുന്ന അധികം ആളുകളെ ഭവതി കണ്ടിട്ടുണ്ടാവാന്‍ സാധ്യതയില്ല. നട്ടെല്ല്, ആണത്തം തുടങ്ങിയ അപൂര്‍വമായ സവിശേഷതകളുള്ളവര്‍ക്കേ അതിനു സാധിക്കൂ. ജഗതി ശ്രീകുമാറിന് അത് സാധിച്ചത്, അദ്ദേഹം ഭവതി പറയുന്നതുപോലെ സോ കോള്‍ഡ് ബ്രില്യന്‍ഡ് ആക്ടറായത് മലയാളത്തിലെ ടിവി ചാനലുകളും മാധ്യമങ്ങളും കൂടി പ്രോമോട്ട് ചെയ്തതിന്റെ ഫലമായി അല്ലാത്തതുകൊണ്ടാണ്. മാധ്യമങ്ങളുടെ മുന്നില്‍ നട്ടെല്ലുവളച്ചു നില്‍ക്കുന്ന കലാകാരന്മാര്‍ക്കിടയില്‍ നിവര്‍ന്നു നിന്നു സംസാരിക്കുന്ന ജഗതി അധികപ്രസംഗിയാണെന്ന് സോ കോള്‍ഡ് അധികപ്രസംഗിയായ ഭവതിക്കു തോന്നുന്നെങ്കില്‍ അത് ഏതോ പഴയ തിയറിയുടെ പ്രതിപ്രവര്‍ത്തനമാണ്.
 
ജഗതി ശ്രീകുമാറിന്റെ വിമര്‍ശനത്തെ വിശാലമായി അര്‍ത്ഥത്തില്‍ കണ്ട് സ്വയം മെച്ചപ്പെടാന്‍ പരിശ്രമിക്കാതെ അതിനെ വ്യക്തിപരമായ ആക്രമണമായി കണ്ട് അദ്ദേഹത്തെ ചവുട്ടിത്താഴ്‍ത്താനും പ്രൊഫഷനലിസത്തെപ്പറ്റി പ്രസംഗിക്കാനും ഭവതി ശ്രമിക്കുന്നത് ലേഖനത്തിലുടനീളം കണാം. അഹങ്കാരവും അഭിനവനിഷേധി ഇമേജും നല്ലതാണ്, അത് നിലനിര്‍ത്താനുള്ള ചങ്കൂറ്റവും വ്യക്തിത്വവും ഉള്ളവര്‍ക്കു മാത്രം. ഇംഗ്ലിഷ് അറിയാത്ത ഒരു മലയാളി അവന്റെ ജങ്ക് ബ്ലോഗില്‍ എന്നെ അപകീര്‍ത്തിപ്പെടുത്തി എന്ന മട്ടില്‍ നെക്സ്റ്റ് വീക്ക് അനദര്‍ ലേഖനം എഴുതരുതേ എന്നഭ്യര്‍ത്ഥിച്ചുകൊണ്ട്,
ഒരു ബിലോ ആവറേജ്
ബ്ലഡി മല്ലു.

www.keralites.net   




--
.

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A good Credit Score is 720, find yours & what impacts it at freecreditscore.com.
.

__,_._,___

No comments:

Post a Comment