Wednesday, August 24, 2011

Re: [www.keralites.net] ആരാണീ ഹസാരെ?-അരുന്ധതീ റോയ്

 

It is like the dowry prohibition act. Once it is passed, there is no more dowry system in India!! Everyone stopped it. Like wise, once JLP bill is passed there will be no corruption in India!!! Who is going to complain to JLP? The guy who paid bribe to do unlawful thing or the officer who received bribe to do an unlawful activity? How the committee will find out this? Radio collars for government officials? What about the possibility of bribing the members of JLP in due course of time? People are in fools paradise to think this much straight!

The change should happen in people's mind, not in laws. But it will never happen as long as people in India think that A. Raja is the only corrupt person in India. Everyone who gives or receives bribe in the form of money, favour, gift or any other sort is a corrupt person, however small the value would be. A vande matharam or jai hind may give a temporary orgasm of nationalism, but it is not enough to stop corruption. Try to educate young minds about life beyond wealth and power and a next generation of Indians could get rid off this menace from their minds.


From: varghese p.v. <kunjubi33@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, August 24, 2011 7:22 AM
Subject: Re: [www.keralites.net] ആരാണീ ഹസാരെ?-അരുന്ധതീ റോയ്



കഥ അറിയാതെ ആട്ടം കാണുന്ന വിഢികൾ ആകരുതു നാം ഒരിക്കലും.ഇൻഡ്യയെ തൊട്ടറിഞ്ഞ ചുരുക്കം ചിലരിൽ ഒരാളാണു അരുന്ധതി എന്നു നിങ്ങൾ മനസ്സിലാക്കുക.ഡി.എഫ്.കരക, കരഞ്ചിയ,അങ്ങനെ പലരെയും പോലെ നമ്മുടെ  രാജ്യത്തിന്റെ നാഡിമിടിപ്പുകൾ നേരിട്ടു അനുഭവങ്ങളിലൂടെ മനസ്സിലാക്കിയ ശേഷം അവർ പ്രതികരിച്ചതു നാടുവാഴുന്ന സ്ഥാപിത താല്പര്യക്കാരെ ചോടിപ്പിച്ചതാണു കുഴപ്പമായതു.കള്ളനും കൊള്ളക്കാരനും, കൈക്കൂലിക്കാരനും,വെട്ടിപ്പിടിച്ചു വച്ചിരിക്കുന്ന സാമ്രാജ്യം നഷ്ടപ്പെടുമെന്നുള്ള അങ്കലാപ്പിൽ ' രാജാവു നഗ്നനാണെന്നു" വിളിച്ചു പറയാനുള്ള ചങ്കൂറ്റം അവർക്കു മാത്രമെ ഉണ്ടായുള്ളു.  ചരിത്രം എന്തായിരുന്നു, എന്താണു, എന്നു അറിയാതെ വല്ലതും പുലമ്പരുതു. അതാണു വിഢിത്തം! ഇതു സംഘ പരിവാറിന്റെ മറ്റൊരു അജൻഡാ ആണെന്നു മനസിലാക്കാൻ കൂർമ്മ ബുദ്ധി ഒന്നും വേണ്ട. ആട്ടിൻ തോലിട്ട ചെന്നയ്ക്കൾ സംഘമായി പ്രവർത്തിക്കുന്നു. പൊതുജനം എപ്പോഴും കഴുതകളുടെ കൂട്ടവും. നാടകം കാണുന്ന ലാളിത്യത്തോടെ കണികളായി പ്രതികരിക്കുന്നവരായി വിവര ദോഷികളായ അവർ മുദ്ര കുത്തപ്പെടുന്നു. സ്വാമി തിരുവടികൾ.കള്ള വേഷക്കാർ,കാഷായ വസ്ത്ര ധാരികൾ, [ഇനിയും ദിഗംബരന്മാർ പുറകെ കാണും} എല്ലാവരും കൂടി ഭാരതം സ്വന്തമാക്കാൻ തത്രപ്പെടുന്നു. നല്ല ഒന്നാം തരം നാടകം..നല്ല തിരക്കഥ.. കയ്യടി വാങ്ങട്ടെ നടീ നടന്മാർ....സംവിധാനം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു മാത്രം. 2 ദിവസത്തിനുള്ളിൽ തിരശീല താഴെ വീഴും.. അണിയറയിൽ പ്രവർത്തിക്കുന്നവരെ നേരിട്ടു കാണാം. 

 hifi with love

Please see the enclosed attachment.. and realize what is what.
 
Attachment: 882k (image/bmp) anna.bmp




--- On Wed, 8/24/11, Gangadharan Nair N <ng.puthoor@gmail.com> wrote:

From: Gangadharan Nair N <ng.puthoor@gmail.com>
Subject: Re: [www.keralites.net] ആരാണീ ഹസാരെ?-അരുന്ധതീ റോയ്
To: Keralites@yahoogroups.com, "Gopal Nair, Ahmedabad." <gopalnairahmedabad@gmail.com>, iac-kerala@googlegroups.com, worldmalayaliclub@yahoogroups.com
Date: Wednesday, August 24, 2011, 6:03 AM

 
A vagbond writer who initiated  and advocated to the youth of this nation the most
heinous culture of living together, an act of parochial practical prostitution, used
all her gimmiks to attract media publicity. For some time she was with Srimathy
Medha Padkar in her Andolan, after realizing her intention Medha Padkar kicked
her out of her andolan. Since Medha Padkar is with Sri Anna Hazarre now she is
indirectly aiming her arrows at her, Smt. Medha Padkar.  Aruna was craving for
an arena to play her ploy. Now she got it in India Against Corruption. Even in the
bed of fasting Sri Anna calls the youth of India for maintaining an absolute clean image
in the society. What clean image Aruna has to boast of. Please do not heed to her designs.
Ignore.

Vanthe Matharam,

Jai Hind,

Gangadharan Nair

2011/8/23 Payikkattu krishnan nair Jayadevan <jdn.krishna@gmail.com>
 
പ്രിയ സുഹൃത്തേ,
കാഷ്മീര്‍ തീവ്രവാദികള്‍ക്ക് വേണ്ടി പ്രസങ്ങിക്കുകയും പരമോന്നധ കോടധി രാജ്യദ്രോഹത്തിനു കേസെടുക്കുകയും ചെയ്ത അരുന്ധതി റോയ്  അണ്ണാ ഹസാരെയെ കുറിച്ച് ഇത് പറഞ്ഞില്ലെങ്കിലെ അതിശയിക്കാനുള്ളൂ. എന്തെങ്കിലും പേക്കൂത്ത് കാണിച്ചോ,വിടുവായത്തം പറഞ്ഞോ ആളുകളുടെ ശ്രദ്ധ പിടിച്ചുവാങ്ങാന്‍ നോക്കുന്ന അവര്‍ അര്‍ഹിക്കാത്തത്‌ കിട്ടിയതിന്റെ അഹങ്കാരം മാറാത്തതുകൊണ്ട് പറയുന്നു എന്ന് കരുതുക.
ഹസാരെ ആരുമാകട്ടെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രത്തെ ശക്തിപ്പെടുത്തുകയെ ഉള്ളു . അരുന്തതിയെ പോലെ ശിതിലമാക്കാന്‍ അല്ല പറയുന്നത്.
സസ്നേഹം,
ജയന്‍.
2011/8/23 A Hameed M <hameedyem@yahoo.com>
 

ആരാണീ ഹസാരെ?-അരുന്ധതീ റോയ്

 
ന്യൂദല്‍ഹി: അണ്ണാ ഹസാരെക്ക് ആര്‍.എസ്.എസുമായുള്ള ബന്ധത്തിന്റെ പിന്‍കഥകള്‍ നമ്മുടെ പക്കലുണ്ടെന്ന് ഓര്‍മിപ്പിച്ച് പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയ് രാംലീലയിലെ ഉപവാസത്തിനെതിരെ ആഞ്ഞടിച്ചു. ജനങ്ങളുടെ ശബ്ദമേറ്റെടുത്ത ഈ പുത്തന്‍ പുണ്യാളന്‍ യാഥാര്‍ഥത്തില്‍ ആരാണെന്ന് അരുന്ധതി ചോദിച്ചു. പ്രമുഖ ദേശീയ പത്രത്തില്‍ അരുന്ധതി എഴുതിയ ലേഖനം ദേശീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തു.
രാജ്താക്കറെയുടെ അപരവിദ്വേഷത്തിന്റെ 'മറാത്ത മനുസി'നെ പിന്തുണച്ച അണ്ണാ ഹസാരെ മുസ്‌ലിംകള്‍ക്കെതിരെ 2002ല്‍ വംശഹത്യ നടത്തിയ ഗുജറാത്ത് മുഖ്യമന്ത്രിയുടെ വികസന മാതൃകയെ പുകഴ്ത്തുകയും ചെയ്തുവെന്ന് അരുന്ധതി കുറ്റപ്പെടുത്തി. കൊക്കക്കോളയടക്കമുള്ളവരാണ് അണ്ണാ ടീമിലുള്ളവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നത്. അണ്ണാ ടീമിലെ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ചേര്‍ന്ന് നാല് ലക്ഷം ഡോളറാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്ന് കൈപ്പറ്റിയത്. അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന ചില കമ്പനികളും 'അഴിമതിക്കെതിരെ ഇന്ത്യ' കാമ്പയിനെ പണംനല്‍കി സഹായിക്കുന്നുണ്ട്. അടിയന്തര ശ്രദ്ധയര്‍ഹിക്കുന്ന വിഷയങ്ങളില്‍ അണ്ണാ ഹസാരെ വല്ലതും പറയുന്നത് അപൂര്‍വമായെങ്കിലും കേട്ടിട്ടില്ല. തന്റെ തൊട്ടയല്‍പക്കത്തെ കര്‍ഷക ആത്മഹത്യകളെക്കുറിച്ചോ കുറച്ചപ്പുറത്ത് നടന്ന ഓപറേഷന്‍ ഗ്രീന്‍ ഹണ്ടിനെക്കുറിച്ചോ ഇദ്ദേഹം  ഒന്നും സംസാരിച്ചിട്ടില്ല. സിംഗൂരിനെക്കുറിച്ചോ നന്ദിഗ്രാമിനെക്കുറിച്ചോ പോസ്‌കോയെക്കുറിച്ചോ  പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കെതിരായ കര്‍ഷക സമരങ്ങളെക്കുറിച്ചോ പ്രതികരിച്ചിട്ടില്ല. അണ്ണാ ഹസാരെ സൃഷ്ടിച്ചെടുത്ത റാലിഗന്‍ സിദ്ധി ഗ്രാമത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി പഞ്ചായത്ത് തെരഞ്ഞെടുപ്പോ കോഓപറേറ്റിവ് സൊസൈറ്റി തെരഞ്ഞെടുപ്പോ ഇല്ല.
പൂര്‍ണമായും വ്യത്യസ്തമായ കാരണങ്ങളാല്‍ മാവോയിസ്റ്റുകളും ജന്‍ലോക്പാല്‍ ബില്ലും  ഭരണകൂടത്തെ മറിച്ചിടുന്ന കാര്യത്തില്‍ യോജിക്കുന്നുവെന്ന് അരുന്ധതി റോയ് പറഞ്ഞു. ഒരു കൂട്ടര്‍ താഴെത്തട്ടില്‍നിന്ന് പാവങ്ങളില്‍ പാവങ്ങളായ ആദിവാസികളെ ഉപയോഗിച്ച് സായുധപോരാട്ടം നടത്തുകയാണെങ്കില്‍ മറ്റേ കൂട്ടര്‍ നഗരവാസികളെ ഉപയോഗിച്ച് ഒരു 'ഗാന്ധിയനെ' മുന്നില്‍ നിര്‍ത്തി രക്തരഹിത വിപ്ലവത്തിനൊരുങ്ങുകയാണ്. അണ്ണാ ഹസാരെയുടെ മാര്‍ഗം ഗാന്ധിയന്‍ ആണെങ്കിലും അദ്ദേഹം ഉന്നയിക്കുന്നത് ഗാന്ധിയന്‍ ആവശ്യങ്ങളല്ല. അധികാരം വികേന്ദ്രീകരിക്കാനാണ് ഗാന്ധിജി ഉദ്ദേശിച്ചിരുന്നതെങ്കില്‍ കര്‍ക്കശ സ്വഭാവമുള്ള കേന്ദ്രീകൃത അഴിമതി വിരുദ്ധ നിയമമാണ് ജന്‍ലോക്പാല്‍. ആയിരക്കണക്കിന് ജീവനക്കാരുള്ള തെരഞ്ഞെടുക്കപ്പെട്ട ഈ പാനല്‍ പ്രധാനമന്ത്രി മുതല്‍ പൊലീസുകാരന്‍ വരെയുള്ളവരെയും ജുഡീഷ്യറി, എം.പിമാര്‍ തുടങ്ങി താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരടക്കമുള്ളവരെയും ഭരിക്കും. അന്വേഷണത്തിനും നിയമനടപടിക്കും അധികാരമുള്ള സ്വതന്ത്ര അധികാരകേന്ദ്രമായ ലോക്പാലിന് സ്വന്തമായി ജയില്‍ ഇല്ലെന്നേയുള്ളൂ. ഇപ്പോള്‍ തെരുവില്‍ കച്ചവടംചെയ്യാന്‍ പൊലീസുകാരനും മുനിസിപ്പാലിറ്റി ജീവനക്കാരനും മാത്രം കൊടുക്കുന്ന കൈക്കൂലി ഭാവിയില്‍ ലോക്പാല്‍ പ്രതിനിധിക്ക് കൂടി നല്‍കേണ്ടിവരില്ലേ എന്ന് അരുന്ധതി പരിഹസിച്ചു.
അണ്ണാ ഹസാരെയുടെ വിപ്ലവത്തിന്റെ  നൃത്തസംവിധാനവും വൈരം നിറഞ്ഞ ദേശീയതയും പതാക പറത്തലുമെല്ലാം കടമെടുത്തിരിക്കുന്നത് സംവരണ വിരുദ്ധ സമരത്തോടും ലോകകപ്പ് വിജയ പരേഡിനോടും ആണവ പരീക്ഷണങ്ങളുടെ വിജയാഘോഷത്തോടുമാണ്. ഹരിജനങ്ങള്‍ അവരുടെ പരമ്പരാഗത തൊഴില്‍ ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്ന അണ്ണാ അങ്ങനെയെങ്കില്‍ മാത്രമേ ഗ്രാമം സ്വയംപര്യാപ്തമാവൂ എന്നാണ് പറഞ്ഞത്. അതിനാല്‍ സംവരണവിരുദ്ധ സമരക്കാര്‍ അവര്‍ക്കൊപ്പം കൂടുന്നതില്‍ അദ്ഭുതമില്ല.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ തങ്ങള്‍ക്ക് മറ്റൊന്നുമില്ലെന്ന് 24 മണിക്കൂര്‍ ചാനലുകള്‍ തീരുമാനിച്ചിരിക്കുകയാണ്്. വിശക്കുന്നവരെ ഊട്ടാന്‍ യേശുക്രിസ്തു അപ്പവും മത്സ്യവും ഇരട്ടിപ്പിച്ചതുപോലെ പതിനായിരങ്ങളെ ദശലക്ഷങ്ങളായി പര്‍വതീകരിച്ച് കാണിക്കുകയാണ് ടി.വി ചാനലുകള്‍. '100 കോടിയുടെ ശബ്ദമാണിതെ'ന്നും 'ഇന്ത്യയെന്നാല്‍ അണ്ണായാണെ'ന്നും ഈ ചാനലുകള്‍ നമ്മോട് പറയുകയാണ്. അണ്ണായുടെ ഉപവാസത്തെ പിന്തുണച്ചില്ലെങ്കില്‍ നാം ശരിയായ ഇന്ത്യക്കാരല്ലെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കുന്നത്. മണിപ്പൂരില്‍ സൈനിക അതിക്രമത്തിനെതിരെ പത്ത് വര്‍ഷമായി  ഇറോംശര്‍മിള നടത്തുന്നതും കൂടങ്കുളം ആണവ നിലയത്തിനെതിരെ പതിനായിരം ഗ്രാമീണര്‍ നടത്തുന്നതും ഇവരുടെ കണക്കില്‍ ഉപവാസമല്ല. ജന്‍ലോക്പാല്‍ ബില്‍ പാര്‍ലമെന്റ് പാസാക്കിയില്ലെങ്കില്‍ മരണംവരെ നിരാഹാരം കിടക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു 74കാരനെ കാണാന്‍ ഒരുമിച്ചുകൂടുന്നവര്‍ മാത്രമാണ് ഇവര്‍ക്ക് ജനമെന്നും അരുന്ധതി വിമര്‍ശിച്ചു.

www.keralites.net   




--
 
  " Vande Matharam "

           "Jai Hind"
  Gangadharan Nair N
ng.puthoor@gmail.com





__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A better credit score can save you thousands. See yours at freecreditscore.com.
.

__,_._,___

No comments:

Post a Comment