Saturday, August 13, 2011

Re: [www.keralites.net] Hindu Love Yudh - Nayanthara left Christianity to marry a Hindu

 

പ്രിയപ്പെട്ട സുഹൃത്തുക്കളെ...ഒരു നാരായണന്‍ രാമചന്ദ്രന്‍ എന്റെ ഒരു ചെറിയ സംശയത്തെ  എങ്ങോട്ടാണ്  കൊണ്ടുപോയതെന്നു നോക്ക്.....കാള പെറ്റന്ന്  കേട്ടപ്പോലെ കയറെടുത്തു ചാടിയ ആ സഹോദരന് അഭിനന്ദനങ്ങള്‍....എന്റെ ചോദ്യത്തിന് സങ്കര നാരായണ പിള്ള സര്‍ മനസ്സിലാക്കി...അദ്ദേഹം അതിനു മറുപടി പറയുകേം ചെയ്തു....നന്ദു ആദ്യം എന്നെ തെട്ടിധരിചെങ്കിലും പിന്നെ എന്റെ മനസ്സരിഞ്ഞപ്പോള്‍ അതിനുള്ള അഭിപ്രായം എന്നോട് പറയുകേം ചെയ്തു....

ഇനി നാരായണ പിള്ള സാറിനോടും ,ബാക്കിയുള്ള സ്നേഹിതന്മാരോടും ഞാന്‍ ചോദിച്ചോട്ടെ...ഈ സംശയം ചോദിച്ചത് ഒരു ക്രിസ്ത്യന്‍ ആയതു കൊണ്ട് ആണോ നിങ്ങള്‍ ഇത്ര രോഷം കൊള്ളുന്നത്‌....ഞാന്‍ ഒരു ക്രിസ്ത്യന്‍ ആണെങ്കിലും ഞാന്‍ മനസ്സ് കൊണ്ട് ഒരു പാട് സ്നേഹിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്ന മതമാണ്‌ ഹിന്ദു മതം....ആര് എങ്ങോട്ട് വേണമെങ്കിലും മാറിക്കോട്ടെ....അത് ആ മതത്തെ കൂടുതല്‍ മനസ്സിലാക്കി ആണെങ്കില്‍  കൂടുതല്‍ നന്ന്....ഒരു മതവും ഒന്നിനെക്കളും മുകളിലല്ല....ഒരു മതവും മറ്റൊന്നിനേക്കാള്‍ താഴയുമല്ല....എല്ലാവരും പറയുന്നത് ഒന്ന് തന്നെ ആണെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി....അത് ചിലര്‍ക്ക് അംഗീകരിക്കാം ബുദ്ധിമുട്ടുണ്ടാവും...."ഏകം സത് ,വിപ്ര ബഹുത വദന്തി ..."

എന്റെ സംശയം ഞാന്‍ ചോദിച്ചതിനു കാരണം എന്റെ ഹിന്ദു സുഹൃത്തുക്കള്‍ ഈ കാര്യത്തിലൊരു തര്‍ക്കം നടത്തി...അവര്‍ പരെയുന്നത് എന്‍ട് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും അവര്‍ ഹിന്ദു ആകില്ലെന്നും,അങ്ങനെ ഒരാള്‍ക്ക്  എളുപ്പത്തില്‍ ഹിന്ദു ആകാന്‍ കഴിയില്ലെന്നും പറിഞ്ഞു....യേശു ദാസിന്റെയും,വയലാര്‍ രവിയുടെ മകന്റെ കാര്യവും ഉദാഹരണമാക്കി അവര്‍ തര്‍ക്കിച്ചു...എനിക്ക് ഇതിനെ കുറിച്ച് വെല്യ ധാരണ ഇല്ലാത്തതു കൊണ്ടാണ് ഞാന്‍ ഇവിടെ ഇത് ചോദിച്ചത്...

ബുദ്ധനും,ജൈനനും ജനിച്ച പുണ്യഭൂമിയാണ് ഭാരതം....ഇവിടെ ഇത്രയും സന്കുചിതമായ് ചിന്തിക്കുന്ന ആള്‍ക്കരുണ്ടാവരുത് എന്നാണ് എന്റെ ആഗ്രഹം....മറിച്ച്‌ ഈ ഭാരതത്തില്‍ ഒരു മതമെ ഉള്ളയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍.

എന്റെ എല്ലാ സുഹൃത്തുക്കളും എന്റെ സംശയത്തിലെ ആത്മാര്‍ത്ഥത മനസ്സിലാക്കുമെന്നും,ഇതിനോട് ക്രിയത്മകമായ് പ്രതികരിക്കുമെന്നും വിചാരിക്കുന്നു...

@Sankara narayana PILLAI

In my view Hinduism is  not a religion. It is a civilization. It has not spurted from any incarnations or prophets.

well said Sir...that's  exactly what I know and learned about Hinduism....a great civilization with great concept and great thoughts...nobody can get into that so easily...if you say you are Hindu,then it means very special about you and you  achieved  something great in your life ...you have learned the true concept of this life...

that's not a small thing guys...

I am against religion because it teaches us to be satisfied with not understanding the world.

Richard Dawkins

Sujith  Jacob Abraham
--- On Wed, 10/8/11, jithu jacob <jithus666@yahoo.com> wrote:
From: jithu jacob <jithus666@yahoo.com>
Subject: [www.keralites.net] Hindu Love Yudh - Nayanthara left Christianity to marry a Hindu
To: "Keralites" <Keralites@yahoogroups.com>
Date: Wednesday, 10 August, 2011, 6:47 PM

Dear Friends,

ഒരു സംശയം...നയന്‍ താര്ര ഹിന്ദു മതം സ്വീകരിച്ചു...അവരെ ഗുരുവായൂരംബലത്തില്‍ കയറ്റുമോ....ഈ സംശയം എന്റെ എല്ലാ കൂട്ടുകാരും ചോദിച്ചു...അഥവാ കയറ്റില്ല എന്നാണെങ്കില്‍ അവര്‍ എങ്ങനെ ഒരു ഹിന്ദു ആകും...ഇനി വേറൊന്നു...മറ്റു മതങ്ങളിലുള്ളത് പോലെ ഒരാള്‍ക്ക് മതം മാറി ഹിന്ദു ആകാന്‍ കഴിയുമോ...?.

Sujith  Jacob Abraham

--- On Tue, 9/8/11, Prathiba Sundaram <prathibasam@yahoo.com> wrote:

From: Prathiba Sundaram <prathibasam@yahoo.com>
Subject: [www.keralites.net] Hindu Love Yudh - Nayanthara left Christianity to marry a Hindu
To: "Keralites" <Keralites@yahoogroups.com>
Date: Tuesday, 9 August, 2011, 11:35 PM

ചെന്നൈ: പ്രശസ്ത ചലച്ചിത്രനടി നയന്‍താര ഹിന്ദുമതം സ്വീകരിച്ചു. ഞായറാഴ്ച ചെന്നൈ വാള്‍ടാക്‌സ് റോഡിലുള്ള ആര്യസമാജം ക്ഷേത്രത്തിലെത്തിയാണ് ക്രൈസ്തവ സമുദായത്തില്‍പ്പെട്ട നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്. ഹിന്ദുമതത്തില്‍ ചേര്‍ന്നതോടെ അവര്‍ നയന്‍താര എന്ന പേരുതന്നെ തുടരുമെന്നാണറിയുന്നത്. 

ഞായറാഴ്ച രാവിലെ കൊച്ചിയില്‍ നിന്നും നേരിട്ട് ആര്യസമാജം ക്ഷേത്രത്തിലെത്തിയ ശേഷം ശുദ്ധികര്‍മവും ഹിന്ദു ആചാരപ്രകാരമുള്ള ഹോമവും നടത്തിയശേഷം പൂജാരി ചൊല്ലിക്കൊടുത്ത വേദമന്ത്രങ്ങളും ഗായത്രിമന്ത്രവും ഏറ്റു ചൊല്ലിയാണ് നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്. മതംമാറല്‍ ചടങ്ങിനു ശേഷം ഹിന്ദുമതക്കാരിയായതിന്റെ സര്‍ട്ടിഫിക്കറ്റും നയന്‍താരയ്ക്ക് നല്‍കി. 

ഞായറാഴ്ച വൈകിട്ടോടെ തന്നെ നയന്‍താര കൊച്ചിയിലേക്കു മടങ്ങുകയും ചെയ്തു. ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍താരയുടെ യഥാര്‍ഥപേര്. 2003ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെയാണ് നയന്‍താര അഭിനയരംഗത്തെത്തുന്നത്. 

2005 മുതല്‍ തമിഴ്‌സിനിമയില്‍ സജീവമാണ്. നടനും സംവിധായകനുമായ പ്രഭുദേവയുമായുള്ള നയന്‍താരയുടെ അടുപ്പം ഏറെ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ പ്രഭുദേവയും ഭാര്യയും തമ്മില്‍ അടുത്തിടെ വിവാഹമോചിതരായി. മതംമാറ്റത്തോടെ നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.
.

__,_._,___

No comments:

Post a Comment