Sunday, August 14, 2011

Re: [www.keralites.net] അമ്മാവനെ ആര് വിചാരണ ചെയ്യും?

 

Dear users please try to understand what the sender is trying to say...
 

Some of you asked that why didn't she inform the police when she grew up..Can I ask one thing if she was informing what can the police do? Dig her uncle's grave and take out his body to put in prison? And the content of the mail is absolutely true. There are many people in the world who do crime and still doesn't get an punishments.. This mail is for such people.They think that with the help of money all of them can escape but the truth is that they are never going to escape..And according Islamic believes we have to live in the other world than in the Earth.. So please people from other religion don't try to defame Islam or any other religions. It is the believe which always matters. Ones belief is different from others.. That's what protect them or harms them..(Forgive me if any of my words harm any of you..I am just 14 and see this one as the spirit of my age) In our religion (Islam) Allah said us to invite people from other religion to our religion and as we do so whatever they do(good deeds) will be written in our Kitaab (book) also..So we try our level best to bring people in Islam..And in this also I request to accept our true religion..

And I wish in this pure month let Islam go all over the hearts of people all over the world....

Ameen...............
 
2011/8/14 nandu kavalam <nandukavalam@gmail.com>
Mumbai , kashmir, Delhi, Twin tower bomb blast villains ....all will be questioned in " hell" only not on earth.
They can live eat dine dance till they die especially if they are in Indian jail.
Only when they die, please remember they will be questioned in hell or heaven
hahahahaha wonderful punishment
its an encouragement to all villains,....they can do any thing on earth and only after they die....they will be punished
Utter nonsense. what her uncle did and what she did is pure nonsense.
2011/8/13 John Thomas <joal0791@yahoo.com>
എന്തൊരു കഥ! ഇത് വായിച്ചപ്പോള്‍ അച്ഛന്‍ ഉറങ്ങാത്ത വീട് എന്നാ ചലച്ചിത്രത്തിലെ ഒരു രംഗമാണ് ഓര്മ വരുന്നത്. പെണ്‍കുട്ടിയെ ചീത്തയാക്കിയ ശേഷം നിരവധി വ്യഭിചാരികള്‍ക്ക് കഴച്ചവേക്കുകയും ചെയ്ത ഒരുവന്‍ പെണ്ടകൊസ്ത മതം സ്വീകരിക്കുന്നു. അതോടെ, അതുവരെ പെണ്‍കുട്ടിക്കും അവളുടെ അച്ഛനും വേണ്ടി നിലകൊണ്ടിരുന്ന പസ്റ്റെര്‍ പറയുന്നു: 'പാപിയായിരുന്ന ഇവന്‍ മാനസന്തരപ്പെട്ടു കര്‍ത്താവിനെ സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ട് അവനോടു ക്ഷമിച്ചു അവളെ ഇവന് കേട്ടിച്ചുകൊടുക്ക്' എന്ന്. ഇതുപോലെ ആണ് റിക്രുറ്റ്മെന്റ് മതങ്ങള്‍ (പ്രധാനമായും സെമിറ്റിക് മതങ്ങള്‍) കാര്യങ്ങളെ കാണുന്നത്. സര്‍വത്ര സ്വഗവും നരകവും. ഇഹലോകത്തിലെ നീതി നിഷേദങ്ങളും ക്രൂരതകളും പീധനങ്ങളും ഒന്നും അവര്‍ക്ക് ഒരു പ്രശ്നമല്ല.

ഏതു മതം സ്വീകരിച്ചാലും ആ സ്ത്രീ തെറ്റുകാരിയാണ്. വളര്‍ന്ന ശേഷമെങ്കിലും അവള്‍ അത് പോലീസില്‍ പറയണമായിരുന്നു. മറിച്ചു കഥാ സാരം തീര്‍ത്തും തെറ്റായ ഉദാഹരണമാണ് മുന്നോട്ട് വെക്കുന്നത്. രാജ്യത്തിന്‍റെ നിയമത്തിനു വഴങ്ങാതെ ജീവിക്കുക എന്നതാണ് അത്. കൂടാതെ സ്വജാതീയരെയും ബന്ധുക്കളെയും രക്ഷിക്കാനും വളരെ ഉപകാരപ്രധമാണീ ഉപായം. നരകത്തില്‍ പോട്ടെ, ജയിലില്‍ പോണ്ട!

From: Gafoor <sagwithu@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Saturday, August 13, 2011 1:21 PM
Subject: [www.keralites.net] അമ്മാവനെ ആര് വിചാരണ ചെയ്യും?
അബ്ദുല്‍ ഹമീദ് ബിലാലി
 
ഒരു ഫ്രഞ്ച് യുവതിയുടെ കഥയാണ്. അവള്‍ക്കൊരു അമ്മാവനുണ്ട്. അയാള്‍ ഒരാളെ കൊന്നു. കുട്ടിയായിരിക്കെ അവളത് നേരില്‍ കണ്ടതാണ്. വീട്ടുകാര്‍ പോലീസില്‍ നിന്ന് സത്യം മറച്ചുവെച്ചതിനാല്‍ അയാള്‍ കൊലക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെട്ടു. കാലം കുറെ കഴിഞ്ഞു. അയാള്‍ സ്വാഭാവികമായി മരണമടയുകയും ചെയ്തു. അവള്‍ തന്നത്താന്‍ ചോദിക്കുമായിരുന്നു: ''എന്റെ അമ്മാവന്‍ ഒരാളെ കൊന്നു. പക്ഷേ, അതിന്റെ പേരില്‍ അദ്ദേഹം വിചാരണചെയ്യപ്പെടുകയുണ്ടായില് ലല്ലോ.'' ഇത്തരം സംശയങ്ങള്‍ക്കൊന്നും അവള്‍ക്ക് മറുപടി ലഭിച്ചില്ല. അവ മനസ്സില്‍ നിന്ന് വിട്ടൊഴിയാതെ അവളെ അലട്ടിക്കൊണ്ടുമിരുന്നു.
 
അക്കൗണ്ടിംഗില്‍ ബിരുദമെടുത്ത അവള്‍ക്ക് ഒരു ഓഡിറ്റിംഗ് സ്ഥാപനത്തില്‍ ജോലി കിട്ടി. കണക്കുകളുടെ സൂക്ഷ്മ പരിശോധനയാണ് അവള്‍ ചെയ്യേണ്ട ജോലി. പ്രമോഷന്‍ ലഭിച്ച് ഒടുവില്‍ അവള്‍ കമ്പനിയിലെ ചീഫ് അക്കൗണ്ടന്റായി. ഒരു ദിവസം മൊറോക്കന്‍ വംശജനായ ഒരു ബിസിനസ്സുകാരന്‍ അവളുടെ കമ്പനിയിലെത്തി. തന്റെ കമ്പനിക്ക് ഒരു ഓഡിറ്റിംഗ് റിപ്പോര്‍ട്ട് ഉണ്ടാക്കിക്കൊടുക്കണം. അതാണ് അയാളുടെ ആവശ്യം. അവള്‍ അയാളോട് പറഞ്ഞു: ''എനിക്ക് വേണമെങ്കില്‍ താങ്കളുടെ കമ്പനിയുടെ വരുമാനം കുറച്ച് കാണിച്ച് ഗവണ്‍മെന്റിന് അടക്കേണ്ട നികുതിയില്‍ ഇളവ് വരുത്താന്‍ കഴിയും.'' അയാള്‍: ''നിയമപരമായി അതിന് വല്ല വകുപ്പുമുണ്ടോ?''
 
അവള്‍: ''ഇല്ല.''

അയാള്‍: ''എങ്കില്‍ നിയമപരമായി ചെയ്യാന്‍ പറ്റുന്നത് മാത്രം ചെയ്താല്‍ മതി.''

നികുതിയിളവിന്റെ മറ്റു പല വഴികളും അവള്‍ അയാളെ ഉപദേശിച്ചുകൊണ്ടിരുന്നു. അപ്പോഴൊക്കെ അയാള്‍ ചോദിക്കും, 'നിയമപരമായി വല്ല വകുപ്പുമുണ്ടോ' എന്ന്. ഇല്ല എന്ന് മറുപടി കിട്ടുന്നതോടെ, നിയമമനുസരിച്ച് മാത്രം ചെയ്യൂ എന്നയാള്‍ പറയും.അവള്‍ക്ക് വല്ലാത്ത അതിശയമായി. അവള്‍ വീണ്ടും: ''നോക്കൂ മിസ്റ്റര്‍, നികുതി കുറക്കാന്‍ എന്തെങ്കിലും ചെയ്യൂ എന്നാണ് എല്ലാവരും പറയാറ്. ഒരാള്‍ക്കും കണ്ടുപിടിക്കാനാവാത്ത വിധത്തില്‍ അതിസമര്‍ഥമായി അത് ചെയ്യാന്‍ എനിക്ക് കഴിയുകയും ചെയ്യും.''

അയാള്‍: ''ആരും കണ്ടെത്തിയില്ലെങ്കില്‍ പടച്ചതമ്പുരാന്‍ അത് കണ്ടെത്തില്ലേ, അതിന്റെ പേരില്‍ പരലോകത്ത് എന്നെ വിചാരണ ചെയ്യില്ലേ?''

അവളെ സ്തബ്ധയാക്കിയ മറുപടിയായിരുന്നു അത്. പെട്ടെന്ന് അവള്‍ അവളുടെ അമ്മാവനെ ഓര്‍ത്തു. അവള്‍ ചോദിച്ചു: ''അപ്പോള്‍ മനുഷ്യര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് അവരെ വിചാരണ ചെയ്യുന്ന ഒരു ശക്തിയുണ്ട്?''

അയാള്‍: ''അതെ.''

അവള്‍ തലതാഴ്ത്തി രക്ഷിതാവിനെ സ്തുതിച്ച ശേഷം: ''അപ്പോള്‍ എന്റെ അമ്മാവനെ വിചാരണ ചെയ്യുന്ന ഒരാളുണ്ട്.'' അവള്‍ അവിടംകൊണ്ട് നിര്‍ത്തിയില്ല. പ്രശസ്ത പ്രബോധകനായ അബ്ദുല്ലാഹിബ്‌നു മന്‍സ്വൂറിനെ ചെന്നുകണ്ടു. ഒട്ടും സംശയിച്ചുനില്‍ക്കാതെ അവള്‍ ഇസ്‌ലാമിനെ പുല്‍കി.

അല്ലാഹുവും റസൂലും പറഞ്ഞ പ്രകാരം ഒരാള്‍ ഇസ്‌ലാമിനെ തന്റെ ജീവിതത്തില്‍ അനുവര്‍ത്തിക്കുകയാണെങ്കില്‍, പ്രബോധകനോ പണ്ഡിതനോ ഒന്നുമല്ലെങ്കിലും, അയാള്‍ തന്നെയാണ് ഇസ്‌ലാമിക പ്രബോധനത്തിന്റെ ഏറ്റവും ജീവസ്സുറ്റ മാതൃക. ഈ മുസ്‌ലിമായ മനുഷ്യന്‍ ഖുര്‍ആന്‍ മനപ്പാഠമാക്കാതെയും കെട്ടുക്കണക്കിന് ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വായിച്ചുതീര്‍ക്കാതെയും ഒരു വനിതയെ യഥാര്‍ഥ പാന്ഥാവിലേക്ക് വഴികാട്ടി. അല്ലാഹു ഉദ്ദേശിച്ച വിധം ഇസ്‌ലാം നമ്മുടെ ജീവിതമായി മാറട്ടെ ആമീന്‍ .

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A better credit score can save you thousands. See yours at freecreditscore.com.
.

__,_._,___

No comments:

Post a Comment