Saturday, August 20, 2011

Re: [www.keralites.net] അങ്ങനെ 'പവനാ'യി 20,520 രൂപ

 

BEWARE THOSE WHO ARE CRAZY TO AMASS GOLD
 
The rate of the glowing metal is not related to the marriage season or any other waves in Kerala, that is clear as you mentioned.  the alarming rise depends on global market,  related to  the rate of dollar, crude oil etc.  Such things since not so static and really unpredictable a similar reatreat also has to be expected.  But those who sell off all their properties and use the liquid cash on gold will have to regret once the rate comes down. the gold market and shops anticipating more impending downfall will never accept gold for cash. Hence, the intelligent depositer of gold will have to run in panic. When the retreat starts, we cannot find any one to take gold and it will end up in irreparable loss.

--- On Fri, 8/19/11, Jaleel@alrajhibank.com.sa <Jaleel@alrajhibank.com.sa> wrote:

From: Jaleel@alrajhibank.com.sa <Jaleel@alrajhibank.com.sa>
Subject: [www.keralites.net] അങ്ങനെ 'പവനാ'യി 20,520 രൂപ
To: "Keralites" <Keralites@yahoogroups.com>
Date: Friday, August 19, 2011, 9:04 PM

 

മട്ടാഞ്ചേരി: സ്വര്‍ണവില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തില്‍. 2008 ഒക്‌ടോബറില്‍ പവനു പതിനായിരം കടന്ന വില രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ ഇരട്ടിയിലേറെയായി. ഇന്നലെ രാവിലെയും ഉച്ചയ്‌ക്കും രണ്ടുതവണയായി 680 രൂപ കുതിച്ചുകയറിയതോടെ പവന്‌ ഇരുപതിനായിരം പിന്നിട്ടു. പവന്‌ 20,520 രൂപയാണു പുതിയ റെക്കോഡ്‌. 2005 ഒക്‌ടോബറില്‍ പവന്‌ വെറും 5040 രൂപയില്‍ കിടന്ന 'പാവം സ്വര്‍ണ'മാണു 2011 ഒക്‌ടോബറാകും മുമ്പേ പവനു നാലിരട്ടിയിലേറെ വര്‍ധിച്ചു പണക്കാരെപ്പോലും വിരട്ടുന്നത്‌.

ആഗോള സാമ്പത്തികമാന്ദ്യത്തിനു പുറമേ, ഓണം-വിവാഹസീസണുകളും ഉണര്‍ന്നതോടെ മഞ്ഞലോഹത്തിന്റെ പൊള്ളുന്ന വില മലയാളികളെയും ആശങ്കയിലാക്കി. ആഗോളമാന്ദ്യത്തേത്തുടര്‍ന്നു നിക്ഷേപകര്‍ ഓഹരികള്‍ വിറ്റു സ്വര്‍ണത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കേയാണു രാജ്യാന്തരവിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ (31.1 ഗ്രാം) 1840 ഡോളറെന്ന സര്‍വകാല റെക്കോഡിലെത്തിയത്‌. ഊഹക്കച്ചവടക്കാരും വില ഉയര്‍ത്തി വാങ്ങുകയാണ്‌. വില വീണ്ടും കൂടുമെന്ന പ്രചാരണം ആഭ്യന്തരവിപണിയില്‍ ശക്‌തമായതോടെ സ്വര്‍ണവില 21,000 കടക്കും. ഇപ്പോള്‍ ഗ്രാമിന്‌ 2565 രൂപയാണ്‌.

കഴിഞ്ഞ ഒരു മാസത്തിനിടെ സ്വര്‍ണം പവന്‌ 17,240 രൂപയായിരുന്നു. ഗ്രാമിന്‌ 2155. കഴിഞ്ഞ 30 ദിവസത്തിനിടെ പവന്‌ 3280 രൂപ കൂടി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ പവന്‌ 14,040 രൂപയായിരുന്നു. ഗ്രാമിന്‌ 1755. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പവന്‌ 6480 രൂപയുടെ വര്‍ധനയാണ്‌ ആഭ്യന്തരവിപണിയില്‍ രേഖപ്പെടുത്തിയത്‌.

കേരളത്തില്‍ വിവാഹസീസണ്‍ തുടങ്ങിയതോടെ വില കൂടിയിട്ടും ജ്വല്ലറികളില്‍ വില്‍പ്പനമാന്ദ്യമില്ല. രാജ്യാന്തരവിപണി ഊഹക്കച്ചവടക്കാരും അവധിവ്യാപാരികളും നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ സ്വര്‍ണം ഔണ്‍സിന്‌ 1900 ഡോളര്‍ കടന്നേക്കും. ആഭ്യന്തരവിപണിയില്‍ പവന്‌ 20,520 രൂപയാണു നിരക്കെങ്കിലും ഒരുപവന്‍ ആഭരണവില 21,500 കടന്നു. രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായാല്‍ സ്വര്‍ണവില വീണ്ടും കുതിക്കും


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A good Credit Score is 720, find yours & what impacts it at freecreditscore.com.
.

__,_._,___

No comments:

Post a Comment