Monday, October 3, 2011

[www.keralites.net] പ്രിഥ്വിരാജ്വിരുദ്ധതരംഗം യുറോപ്യന്‍ മലയാളികള്‍കിടയിലും

 

 നടന് പ്രിഥ്വി രാജ് വിരുദ്ധ തരംഗം യുറോപ്യന് മലയാളികള്കിടയിലും വീശിയടിക്കുന്നു.ഫെയ്സ ബുക്ക് ,മറ്റു നെറ്റ് വര്ക്കുകള് എന്നിവയില് പ്രത്യക്ഷപ്പെടുന്ന പ്രിഥ്വി രാജിനെ അവഹേളിക്കുന്ന തരത്തിലുള്ള വാര്ത്തകള്ക്കും,ചിത്രങ്ങള്ക്കുമാണ് ലണ്ടന് അടക്കമുള്ള മറുനാടന് മലയാളികള്ക്കിടയില് വമ്പന്‍  പ്രചാരമാകുന്നത്‌,സോഷ്യല് നെറ്റ് വര്ക്ക് സൈറ്റ് ആയ     ഫെയ്സ് ബുക്കിലെ .ഹേറ്റ് പ്രിഥ്വി രാജ് എന്ന .ഡി യില് സന്ദര്ശകരുടെ എണ്ണം അനുദിനം      വര്ധിക്കുകയാണ്. ഇതിനകം തന്നെ .ി യില് നിരവധി പേരാണ് അംഗങ്ങളായിട്ടുള്ളത്.ഇപ്പോള‍ 'രായപ്പന്‍'എന്ന പേരിലാണ് ഇവയില് പ്രിഥ്വി അറിയപ്പെടുന്നത്.ട്വിന്ട മോന് തമാശകള് പോലും ഇപ്പോള് പ്രിത്വിയുടെ പേരിലാണ്   ഇപ്പോള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത്.   പ്രിഥ്വി ജോക്സ് എന്ന പേരില് തന്നെ ഇതിനകം വന്ന തമാശകള് നിരവധി.   കേരളത്തില്‍    ഏതാനും വ്യക്തികളില് നിന്നും ഉണ്ടായ പൃഥ്വിരാജ് വിരുദ്ധ വികാരം  പ്രിഥ്വി രാജിന്റെ വിവാഹത്തോടെ മറ്റുള്ളവരിലേക്കും വ്യാപിക്കുകയായിരുന്നു.
      അടുത്ത കാലങ്ങളില് തലമൂത്ത മലയാളി സുപ്പര് സ്റ്റാറുകളുടെ പടങ്ങള്ക്ക് പറ്റിയ പരാജയങ്ങളാണ് പ്രിഥ്വി രാജ് എന്ന യുവ താരത്തിനു ഉയര്ന്നു വരാന് അവസരം നല്കിയത് .മലയാളത്തിന്റെ അഭിനയ കുലപതി സുകുമാരന്റെ മകന് എന്ന മേല്വിലാസം പ്രിഥ്വിക്ക് ഇതിന് സഹായകമായി.   കന്നി  ചിത്രത്തിന് പിറകെ എത്തിയ 'നന്ദനം'മെഗാ ഹിറ്റായി.ശേഷം പ്രിഥ്വി എന്ന നടന് മറ്റു യുവ താരങ്ങളുടെ കരിയറില് വരുത്തിയ ഇടിവ് ചില്ലറയല്ല.ഒരേ പാറ്റെ ണിലുള്ള   ചിത്രങ്ങളായിരുന്നെങ്കിലും അവതരണത്തിലെ മികവ് പ്രിഥ്വി എന്ന നടനെ മലയാളികളുടെ   നെഞ്ചിലെറ്റിച്ചു .  .നിത്യേനെ എന്നോണം ആരാധകര് വര്ധിച്ചു വന്നു.സുപ്പര് സറാരുകളുടെ ചിത്രങ്ങളെ അനുസ്മരിപ്പിക്കും വിധം ഫ്ലെക്സ് ബോര്ഡുകളും,കട്ടൌട്ടറുകളും  നഗരങ്ങളിലും,തിയേറ്റര് കംബൌണ്ടുകളിലും ഉയര്ന്നു വന്നു.എന്നാല് വാനോളം ഉയര്ത്തിയ ഒരു താരത്തെ ചതുപ്പിലേക്ക് ചവിട്ടി താഴ്ത്താന് മലയാളിക്ക് ഒരു സങ്കോചവും ഇല്ലെന്നു ഇതോടെ തെളിയിച്ചിരിക്കുകയാണ്.
      മലയാളിയുടെ വിധ്യാഭ്യസത്തിന്റെയും,അറിവിന്റെയും ആഴം അളക്കുവാനും,സംസ്കാരം മനസ്സിലാക്കുവാനും പ്രിഥ്വി  രാജിന് സാധിച്ചില്ല എന്നതാണ് ഇതുകൊണ്ട് അര്ത്ഥ മാക്കേണ്ടത്.നാല് സിനിമകള് ഹിറ്റ് ആയതോടെ പ്രിത്വിരാജ് എന്ന നടനില് ഉണ്ടായ പരിവര്ത്തനങ്ങള് പ്രേക്ഷകര് നോക്കി കാണുകയായിരുന്നു.പൃഥ്വിരാജ് ആവട്ടെ അതിനു തല വെച്ചു കൊടുക്കുകയും ചെയ്തു.പല  ചാനല്‍ അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെട്ട് തന്റെ വാക്കുകളിലൂടെ അഹങ്കാരത്തിന്റെയും,വിവരക്കേടിന്റെയും തലപ്പാവ് സ്വയം അണിയുകയായിരുന്നു അദ്ദേഹം.കൂടാതെ മാധ്യമ പ്രവര്ത്തകരെയോ,പൊതു ജനത്തെ യോ അറിയിക്കാതെ സ്വകാര്യ വിവാഹം നടത്തിയതും വിനയായി.മലയാളി പ്രേക്ഷക ഹ്രദയങ്ങള്ക്കിടയില്‍  ഇതിന്റെ മുഷിപ്പ് വളര്ന്നു കൊണ്ടിരിക്കെയാണ് '' രാജു വിനെ പോലെ ഇംഗ്ലിഷ് സംസാരിക്കാന് അറിയുന്ന നടന്മാര് സൌത്ത് ഇന്ത്യയില് വേറെ ആരുണ്ട്'' എന്ന പ്രിത്വിയുടെ ഭാര്യ സുപ്രിയ യുടെ വിടുവായുത്തം .!..പക്വതയും,വിവരമുള്ള പെണ്കുട്ടിയാണ് തന്റെ സങ്കല്പ്പമെന്നു മുമ്പ് പ്രിഥ്വി ഒരു ടി.വി ക്ക് നല്കിയ അഭിമുഖത്തില് പറഞ്ഞിരുന്നു.എന്നാല് അല്പം പോലും വിവരവും പക്വതയുമില്ലത്ത പെണ്കുട്ടിയാണ് സുപ്രിയ എന്ന് സ്വയം തെളിയിച്ചതിലൂടെ വീണ്ടും പ്രിഥ്വി അപമാനിതാനാവുകയാനുണ്ടായത്‌.  .പിന്നീട് കടന്നല്‍   കൂട്ടത്തില് കല്ല് പതിഞ്ഞ പോലെയാണ് കാര്യങ്ങള് ഉണ്ടായത്.പ്രിത്വിയെ യും,ഭാര്യയേയും അവഹേളിക്കുന്ന തരത്തില് നിരവധി ചിത്രങ്ങളും,കമന്റുകളും നിര്മ്മിക്കപ്പെട്ടു.ഫോട്ടോ ഷോപ്പ് ,അനിമേഷന് തുടങ്ങിയവയിലെല്ലാം ഇപ്പോള് വിദ്യാര്ഥികള് പരീക്ഷണം നടത്തുന്നതും,പരിശീലനം നേടുന്നതും പ്രിഥ്വി യെയും ,സുപ്രിയ യെയും വെച്ചാണ്.എന്നാല് കേരളത്തില് ഈയിടെ ഇറങ്ങിയ പ്രിഥ്വി   സിനിമകള്‍  പരാജയപ്പെടുകയും,ഇത്തരത്തില് പ്രേക്ഷക വികാരം ആളി കത്തുകയും ചെയ്യുമ്പോള് അടുത്ത പ്രിഥ്വി സിനിമകളുടെ ഭാവിയും പ്രതിസന്ധിയിലാണ്.ഇതോടെ ഇനി പ്രിഥ്വി രാജിന്റെ ഭാവിയും അനിശ്ചിതത്വത്തിലേക്ക് ആണ് .

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment