Monday, October 24, 2011

[www.keralites.net] എസ്.എം.എസ്സിലൂടെ തീവണ്ടിസമയം അറിയാം

 

എസ്.എം.എസ്സിലൂടെ തീവണ്ടിസമയം അറിയാം
 

കോട്ടയം: മൊബൈലില്‍ എസ്.എം.എസ്. അയച്ചാല്‍ തീവണ്ടികളുടെ സമയവിവരം അറിയാവുന്ന പുതിയ സംവിധാനം റെയില്‍വേ മന്ത്രാലയം ഏര്‍പ്പെടുത്തി. സാറ്റലൈറ്റ് സംവിധാനമുപയോഗിച്ചാണ് യാത്രക്കാര്‍ക്ക് തീവണ്ടികളുടെ സമയവിവരം വ്യക്തമാക്കുന്ന റിയല്‍ ടൈം ട്രെയിന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ആര്‍.ടി.ഐ.എസ്.) നടപ്പാക്കുന്നത്. റെയില്‍വേ മന്ത്രാലയത്തിന്റെ റിസര്‍ച്ച് വിഭാഗവും (ആര്‍.ഡി.എസ്.ഒ, ലക്‌നൗ) കാണ്‍പൂര്‍ ഐ.ഐ.ടിയും സംയുക്തമായി സാറ്റലൈറ്റ് ഇമേജിങ് ഫോര്‍ റിയല്‍ ടൈം നാവിഗേഷന്‍ (സിമ്രാന്‍) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം നടപ്പാക്കുന്നത്. 

09415139139 എന്ന നമ്പരിലേക്ക് തീവണ്ടിയുടെ നമ്പര്‍ എസ്.എം.എസ്. അയച്ചാല്‍ തീവണ്ടി ഏതു സ്റ്റേഷനിലാണ്, കൃത്യസമയത്താണോ ഓടുന്നത്, തൊട്ടടുത്ത പ്രധാന സ്റ്റേഷനില്‍നിന്ന് എത്ര കിലോമീറ്റര്‍ അകലെയാണ് തുടങ്ങിയ വിവരങ്ങള്‍ അറിയാം.
ആദ്യഘട്ടമായി ഉത്തരേന്ത്യയില്‍ സര്‍വീസ് നടത്തുന്ന 12 തീവണ്ടികളില്‍ ഈ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. ന്യൂഡല്‍ഹി-ഹൗറാ, ഹൗറാ-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, സിയാല്‍ദാ-ന്യൂഡല്‍ഹി, ന്യൂഡല്‍ഹി-സിയാല്‍ദാ രാജധാനി എക്‌സ്പ്രസ്, ന്യൂഡല്‍ഹി-മുംബൈ സെന്‍ട്രല്‍, മുംബൈ സെന്‍ട്രല്‍-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, മുംബൈ സെന്‍ട്രല്‍-നിസാമുദ്ദീന്‍, നിസാമുദ്ദീന്‍-മുംബൈ സെന്‍ട്രല്‍ രാജധാനി എക്‌സ്പ്രസ് , ന്യൂഡല്‍ഹി-ലക്‌നൗ, ലക്‌നൗ-ന്യൂഡല്‍ഹി ശതാബ്ദി എക്‌സ്പ്രസ് എന്നീ തീവണ്ടികളുടെ സമയവിവരമാണ് ഇപ്പോള്‍ എസ്.എം.എസ് വഴി അറിയാനാവുക. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍നടന്ന സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ യോഗത്തില്‍ റെയില്‍വേ മന്ത്രി ദിനേശ് ദ്വിവേദി ആര്‍.ടി.ഐ.എസ് സംവിധാനം ഉദ്ഘാടനം ചെയ്തു. 

139 ലേക്ക് വിളിച്ചാല്‍ നിലവില്‍ തീവണ്ടിസമയം അറിയാനാകുമെങ്കിലും ഇതിന് ഒട്ടേറെ പോരായ്മകള്‍ ഉള്ളതിനാലാണ് പുതിയ സംവിധാനം. ഈ സംവിധാനം വ്യാപിപ്പിക്കുന്നതോടെ ഭാവിയില്‍ കേരളത്തിലോടുന്ന തീവണ്ടികളുടെ സമയവിവരവും അറിയാനാകും. 2012 ഡിസംബറോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. 110 കോടി രൂപയുടെ പദ്ധതിയാണിത്. 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment