Thursday, October 13, 2011

Re: [www.keralites.net] കഴിവ് കെട്ട പ്രതിപക്ഷം കേരളത്തിന്റെ ശാപം

 

ഇടതും വലതും നടുവും എല്ലാം കൂടി ഭരിച്ചു കേരളം ഒരു വശത്താക്കുന്നു. മൂല്യധിഷ്ട്ടിത ധാര്‍മിക വിദ്യാഭ്യാസം ഇല്ലാത്തതാണോ നമ്മുടെ പ്രശ്നം? അറുന്നൂറു കിലോമീറ്റര്‍ നീളവും ,ഇരുന്നൂറു കിലോമീറ്റര്‍ വീതിയും മാത്രം ഉള്ള നമ്മുടെ റോഡുകള്‍ എന്തുകൊണ്ടാണ് നന്നാവാത്തത്?,കേരളത്തിലെ ഓരോ അഭ്യസ്ത വിദ്യര്‍ ആയവരും മറ്റു സംസ്കാരങ്ങളെയും,രാജ്യങ്ങളെയും ആശ്രയിക്കേണ്ട വരുന്നത് നമ്മുടെ തന്നെ പോരായ്മ അല്ലെ? എന്താണിതിനൊരു പോംവഴി, കേരള രാഷ്ട്രീയത്തിനെ ക്കുറിച്ച് ഓരോ കുഞ്ഞിനും അറിയാം.എന്ത് പോംവഴി ആണ് നിര്‍ദേശിക്കാന്‍ ഉള്ളത്? എങ്ങനെ നമ്മുടെ നാട് നന്നാവും? എനിക്ക് തോന്നുന്നു അസാധ്യം  എന്ന്. ഒരിക്കലും നന്നാകില്ല എന്ന് തോന്നുന്നു. മതവും, രാഷ്ട്രീയവും, പണവും കൂടി മൊത്തം തറ. 
മനുഷ്യതവും, മനുഷ്യ സ്നേഹവും രാജ്യസ്നേഹവും,മൂല്യങ്ങളും ഉള്ള എന്ത് പ്രത്യയ ശാസ്ത്രം ഉണ്ട് നമുക്ക് പകരം വയ്ക്കാന്‍...കലികാലം മാറ്റം വരും എന്ന് പ്രതീക്ഷിക്കാം...ശക്തമായ ഒരു പ്രകൃതി ദുരന്തമോ, പകര്ച്ചവ്യാധിയോ ആഞ്ഞടിച്ചാല്‍ ചില്ല് പോലെ പൊട്ടി തകര്‍ന്നു പോകും നമ്മുടെ സാമൂഹ്യ കെട്ടുറപ്പ്, നേരിടാന്‍ ആകാതെ, സഹിഷ്ണുത എന്നത് കേരളത്തിന്റെ മണ്ണില്‍ നിന്നും എന്നെ പൊയ്ക്കഴിഞ്ഞു...സ്വന്തം മതം,സ്വന്തം രാഷ്ട്രീയം,സ്വന്തം പണം അത്ര മാത്രം... മറ്റുള്ളവര്‍ നശിക്കെണ്ടവര്‍, തകര്‍ക്കപ്പെടെണ്ടാവര്‍. കേരളത്തിന്റെ പഴയ കാര്‍ഷിക,ഗ്രാമ സംസ്കാരങ്ങള്‍,തനതു പാരമ്പര്യങ്ങള്‍ എല്ലാം നശിച്ചതാണ് ഈ മൂല്യച്യുതിക്ക് കാരണം..തിരികെ പോയെ തീരൂ നാം 
തിരിച്ചറിഞ്ഞേ തീരൂ നാം...


2011/10/13 sadiq kadir <sadiqsun@gmail.com>
 

Anish
 
At last some one wrote it, break your silence. I am not an ardent supporter of Congress, but seeing development in other states around us, and comparing the sad plight of our state, we need a change for the better.
 
Is Nirmal Madhav, Balakrishna Pillai, the only hot issues in Kerala. No developmental issues, we have only time to strike, bandh, hartal and no time to think about development of our state. See in case of Tamilnadu any thing they need from the centre, opposition and ruling party unitedly go for the state. Here we are, busy with silly political issues. All the MLA's are coming to the assembly to go home early (walkout). We had too many bandhs for petrol price hike (which happened all over India - but always only Kerala politicians react) and did the price come down. When left was ruling the state, did they reduce the tax at least once, and now they are vigorously reacting..... How can children study in a state with too many strikes? No wonder if they go to other states for studying.
 
What a shame.....
 
What Swami Vivekananda said years back is coming true about Kerala.
 
Better late than never. It is time to think, act and stop this useless politics and engage in some good work for the State.
SK
2011/10/12 anish philip <anishklpm@gmail.com>
 

Fun & Info @ Keralites.netപ്രതികാര ജീവിയായ പ്രതിപക്ഷ നേതാവ്

Fun & Info @ Keralites.netതീഷ്ണമായ സമരം ശീതളിമയാകി മാറ്റാന്‍ എസ എഫ് ഐ യില്‍ അങ്ങമാവൂ

Fun & Info @ Keralites.netപോലീസ് കാരന് പണി കൊടുക്കുന്ന എസ എഫ് ഐ സമരക്കാര്‍


Fun & Info @ Keralites.net

Fun & Info @ Keralites.net

കഴിവ് കെട്ട പ്രതിപക്ഷം കേരളത്തിന്റെ ശാപം, അഞ്ചാം ക്ലാസും ഗുസ്ഥിയുമായി ഭരണ ചക്രം തിരിച്ച അച്ചുമാമന്റെ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് കേരളത്തിന്റെ അമ്പതു വര്‍ഷത്തിന്റെ വളര്‍ച്ചയാണ് മുരടിപ്പിച്ചത്, കോഴിയും ,മുട്ടയും . പാലും കഴിച്ചു കൊണ്ട് വിലക്കയറ്റം നിയന്ത്രിക്കാമെന്ന ഉട്ട്യോപ്പ്യന്‍ ഫോര്‍മുല കേരളീയരെ പഠിപ്പിച്ച കൃഷി മന്ത്രിയും, തെങ്ങിന്റെ മണ്ടയില്‍ വ്യവസായം തുടങ്ങിയ കൂട്ട് മന്ത്രിയും, റോഡ്‌ നന്നാക്കുന്നതിനു പകരം കുഴിയെണ്ണാന്‍ നടന്ന ഗതാഗതക്കാരനും, സ്കൂള്‍ കുട്ടികള്‍ക്ക് കേന്ദ്രം കൊടുത്ത ഉച്ചക്കഞ്ഞി വിറ്റു കാശുണ്ടാക്കിയ വിരുതന്മാരും, കേന്ദ്രം ശിശുപരിപാലനതിനും , എയിഡ്സ് നിര്‍മാര്‍ജനത്തിനും അനുവദിച്ച ഫണ്ടുകള്‍ ബാങ്കിലിട്ടു അതിന്റെ പലിശ മുക്കിയ ശ്രീമതിയും പുരോഗതിയുടെ ശവക്കുഴി തോണ്ടിയപ്പോള്‍ അതിനു മുന്നില്‍ നിസഹായതയോടെ നോക്കി നില്‍ക്കാനേ നമുക്ക് ഗതിയുണ്ടായിരുന്നു ള്ളൂ , എങ്കിലും ഇടതിനെ ഭരണത്തില്‍ കയറ്റിയ ജനം തന്നെ അവരെ പാഠം പഠിപ്പിക്കാന്‍ കിട്ടിയ അവസരം ശരിക്കും വിനിയോഗിച്ചു, അവര്‍ ഭരണത്തില്‍ ഇരിക്കുമ്പോള്‍ നടന്ന പാര്ലമെന്റ്റ് ഇലക്ഷനിലും അത് കഴിഞ്ഞു വന്ന പഞ്ചായത്ത് ഇലക്ഷനിലും ജനം ഇടതന്മാര്‍ക്ക് പണി കൊടുത്തു, പിന്നീട് വന്ന നിയമ സഭാ ഇലക്ഷനില്‍ ഇതേ ജനം തന്നെ ഇടതന്മാര്‍ തോണ്ടിയ ശവക്കുഴിയില്‍ അവരെ അടക്കം ചെയ്യുമെന്ന തിരിച്ചറിവ് അണിയറയില്‍ അടക്കം പറച്ചിലായി മാറിയപ്പോള്‍ അതില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി അച്ചുമാമനെ തുരുപ്പു ചീട്ടാക്കി ഐസ്ക്രീം വലിച്ചു പുറത്തിട്ടി ട്ടില്ലായിരുന്നുവെങ്കില്‍ കേരള രാഷ്ട്രീയത്തിലെ മീസാന്‍ കല്ലുകളായി ഇടതു മുന്നണി മാറുമായിരുന്നു, നെറി കെട്ട രാഷ്ട്രീയം കളിച്ചു തിരഞ്ഞെടുപ്പ് ജയിച്ചു വന്നവര്‍ അതെ ശൈലി തന്നെയല്ലേ പ്രതിപക്ഷത്തിരുന്നു കൊണ്ടും കഴിഞ്ഞ നാലുമാസം കാട്ടിക്കൂട്ടിയത്, അടിസ്ഥാന വിദ്യാഭ്യാസ സവ്കര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിന് പകരം സ്വാശ്രയ വിദ്യാഭ്യാസ പ്രവേശനത്തിന്റെ പേര് പറഞ്ഞു കേരളത്തില്‍ തെരുവ് യുദ്ധം നടത്താനാണ് പ്രതി പക്ഷം സമയം ചിലവഴിച്ചത്,

അത് പോലെ വിലക്കയറ്റം കൊണ്ട് കേരളം ചക്ര ശ്വാസം വലിക്കുമ്പോള്‍ പിള്ള ജയില്‍ വാസത്തില്‍ എവിടെക്കൊക്കെ , ആര്കൊക്കെ ഫോണ്‍ ചെയ്തു എന്നാണു ഇടതു കൂടാരത്തിലെ മുഖ്യ ചര്‍ച്ച, ശുചിത്വമില്ലായ്മയും മലിനീകരണവും മൂലം കേരളത്തില്‍ മാറാരോഗം പടര്‍ന്നു പിടിച്ചു ജനം മരിചോടുങ്ങുംപോള്‍ അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ടോ, അപകടതില്പെട്ടോ എന്നാണു പ്രതിപക്ഷത്തിന് അറിയേണ്ടത്, അതിന്റെ അന്വേഷണം നടക്കുമ്പോള്‍ തന്നെയാണ് അതിന്റെ പേരില്‍ സ്കൂള്‍ അടിച്ചു തകര്കാനും തെരുവില്‍ യുദ്ധം നടത്താനും അണികള്‍ക്ക് ആഹ്വാനം കൊടുക്കുന്നത്, അടിസ്ഥാന സവ്കര്യ്ങ്ങളുടെ അപര്യാപ്തതയ്ക്ക് വേണ്ടിയും , വികസന കാര്യങ്ങള്‍ക് വേണ്ടിയും സര്‍കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിന് പകരം ഒരു കുട്ടിയെ(നിര്‍മല്‍ മാധവ് ) എവിടെ പഠിപ്പിക്കണം എന്നാണു ഇടതു നേതാക്കളും സര്കാരും ചര്‍ച്ച ചെയ്യുന്നത്, നാണം കെട്ട പ്രതി പക്ഷമേ , ബാല കൃഷ്ണ പിള്ളയും , വേള കത്തെ അധ്യാപകനും, നിര്‍മല്‍ മാധവുമാണോ കേരളത്തിന്റെ പ്രശ്നം, ദ്രിശ്യ മാധ്യമങ്ങലെക്കൊണ്ടും, വാര്‍ത്താ പത്രങ്ങളെക്കൊണ്ടും ബുദ്ധി ജീവികലെക്കൊണ്ടും കേരളത്തിന്റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യിപ്പിച്ചു ഒരു തിരുത്തല്‍ ശക്തിയായി മാറേണ്ട പ്രതി പക്ഷം ഒരു പ്രയോജനവുമില്ലാത്ത കാര്യങ്ങള്‍ക് പിന്നാലെ കൂടി , അതിന്റെ പേരില്‍ കൊല വിളിയും തെരുവ് യുദ്ധവും നടത്തി, സര്‍ക്കാര്‍ കാര്യാലയങ്ങളും പൊതു മുതലുകളും തച്ചു തകര്‍ത്തു കേരളത്തെ ഒരു ബ്രാന്താലയമാക്കാനാണോ ഉദേശിക്കുന്നത്


--
Thanks & Regards
Anish Philip

www.keralites.net




--

Sadiq





--
Joe, The Knight Templar
 
 

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment