Truth should come out. We have to Stand 4 Truth.
ഐസ്‌ക്രീം കേസിലെ ദുരൂഹ മരണങ്ങള്‍: പരാതിക്കാരന്‍ സംസാരിക്കുന്നു
കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍ വാണിഭക്കേസ് അടുത്തിടെയായി തുടര്ച്ച യായി വാര്ത്തയായിക്കൊണ്ടിരിക്ക യാണ്. അധികാരവും പണവും ഉപയോ ഗിച്ച് എത്രയൊക്കെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചാലും കുറ്റാരോപിതര്‍ ക്കെതിരെ പുതിയ തെളിവുകള് പുറത്തുവരുന്നു.
കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് രണ്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവം ഏറെ സുപ്രധാനമാണ്. 1996 ല്‍ നടന്ന സംഭവവുമായി ഐസ്ക്രീം കേസിന്റെ ബന്ധത്തെക്കുറിച്ച് അന്ന് ചുരുക്കം ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും പുറം ലോകം അധികമൊന്നും ഈ സംഭവം അറിഞ്ഞിരുന്നില്ല. നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി എന്‍.കെ അബ്ദുല്‍ അസീസാണ് വിദ്യാര്‍ത്ഥിനികളുടെ മരണം അന്വേഷിക്കണമെന്നും കോഴിക്കോട്ടെ ഐസ്‌ക്രീം പാര്‍ലര്‍ നടത്തിപ്പുകാരിയായിരുന്ന ശ്രീദേവിയെ ഒന്നാം പ്രതിയും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ രണ്ടാം പ്രതിയുമായക്കി കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷ്ണര്‍(എ.സി) രാധാകൃഷ്ണപിള്ള കോടതിയില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ റിപ്പോര്ട്ട് നല്കി. (കോഴിക്കോട് വെടിവെപ്പിലൂടെ വിവാദ പുരുഷനായ പോലീസ് ഉദ്യോഗസ്ഥനാണ് രാധാകൃഷ്ണപിള്ള). പെണ്കുട്ടികളുടേത് ആത്മഹത്യയാണെന്ന പഴയ റിപ്പോര്ട്ട് അതേപടി നല്കുകയാണ് രാധാകൃഷ്ണപിള്ള ചെയ്തതെന്ന് ആരോപണമുയര്‍ന്നു. കേസില്‍ പിള്ള അന്വേഷണ ഉദ്യോഗസ്ഥനല്ലെന്നും പിള്ളയല്ല റിപ്പോര്ട്ട് നല്കേണ്ടതെന്നുമുള്ള പരാതിക്കാരന്റെ ഹരജി സ്വീകരിച്ച കോടതി യഥാര്ത്ഥ അന്വേഷണ ഉദ്യോഗസ്ഥനായ ജെയ്‌സണ്‍ കെ എബ്രഹാമിനോട് റിപ്പോര്ട്ട് തേടിയിരിക്കയാണ്.
പെണ്കുട്ടികളുടെ ആത്മഹത്യയെക്കുറിച്ചും കോടതി ഉത്തരവിനെക്കുറിച്ചും എന്‍.കെ അബ്ദുല്‍ അസീസ് ഡൂള്‍ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ കെ.എം.ഷഹീദുമായി സംസാരിക്കുന്നു.
രണ്ട് പെണ്കുട്ടികളുടെ ആത്മഹത്യ എങ്ങിനെയാണ് ഐസ്ക്രീം കേസുമായി ബന്ധപ്പെടുന്നത്?
കോഴിക്കോട് എം.ഇ.എസ് വനിതാ കോളജിലെ വിദ്യാര്ത്ഥിനികളായിരുന്നു സുനൈന നജ്മല്ബാബുവും സിബാന സണ്ണിയും. 1996 ഒക്ടോബര്‍ 29നാണ് ഇവര്‍ ട്രെയിനിന് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യുന്നത്.
കോളേജില്‍ പഠിക്കുന്ന സമയത്ത് കുട്ടികളുമായി ബന്ധമുള്ള ഒരാള്‍ ഐസ്‌ക്രീം കഴിക്കാനായി ഇവരെ ശ്രീദേവിയുടെ ഐസ്ക്രീം പാര്ലറിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. പിന്നീട് ഇവര്‍ സ്ഥിരമായി അവിടെ പോകുന്ന അവസ്ഥയുണ്ടായി. ഒരു ദിവസം ഇവര്‍ കഴിക്കുന്ന ഐസ്‌ക്രീമില്‍ ശ്രീദേവി മയക്കുമരുന്ന് ചേര്ത്ത് നല്കി. മയങ്ങിപ്പോയ കുട്ടികളെ ഇവര്‍ ഐസ്‌ക്രീം പാര്‍ലറിനോട് ചേര്ന്ന ഒരു മുറിക്കകത്തുകൊണ്ടുപോയി അസാധാരണമായ രീതിയില്‍ ഫോട്ടോയെടുത്തു. പിന്നീട് ആ ഫോട്ടോ കാണിച്ച് കുട്ടികളെ സ്ഥിരമായി ബ്ലാക്‌മെയില്‍ ചെയ്തുവെന്നാണ് നമുക്ക് ലഭിച്ച വിവരം. കുട്ടികളെ അവരുദ്ധേശിക്കുന്ന സ്ഥലത്തുകൊണ്ടുപോയി പലര്ക്കും കാഴ്ചവെക്കുന്ന സാഹചര്യവുമുണ്ടായി.
സെക്യൂരിറ്റി ജീവനക്കാരുടെ മരണവും ഏറെ ദുരൂഹമാണ്. ഞാന്‍ കേസുമായി മുന്നോട്ട് പോയ സമയത്ത് നിര്‍ണ്ണായകമായ സാക്ഷികള്‍ എന്ന നിലയില്‍ സെക്യൂരിറ്റി ജീവനക്കാരെ തേടി പോയപ്പോഴാണ് ഇരുവരും മരിച്ച വിവരം അറിയുന്നത്
ഐസ്ക്രീം പാര്ലറിന് തൊട്ടടുത്തുള്ള പി.വി.എസ് അപ്പാര്‍ട്ടുമെന്റില്‍ കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധമുള്ളയാളും എന്‍.ആര്‍.ഐ വ്യവസായിയുമായി തെരുവത്ത് ഖാദറിന്റെ പേരില്‍ ഒരു ഫ്‌ളാറ്റ് ഉണ്ടായിരുന്നു. ആ ഫ്‌ളാറ്റിലാണ് കുട്ടികളെ കൊണ്ടുപോയതെന്നാണ് അന്ന് ആരോപണമുണ്ടായിരുന്നത്. പലതവണ ഇങ്ങിനെ ഫ്‌ളാറ്റില്‍ കൊണ്ടുപോയതായി ആരോപണമുണ്ടായിരുന്നു.
ഇതിനിടെ നജ്മല്‍ ബാബുവിന്റെ മകള്‍ സുനൈനക്ക് വിവാഹാലോചന വരികയും അതിനുള്ള ശ്രമങ്ങള്‍ നടക്കുകയും ചെയ്തു. തുടര്ന്ന് ശ്രീദേവിയോട് ഇവര്‍ ഫോട്ടോ തിരിച്ചുതരാന്‍ ആവശ്യപ്പെട്ടു. ഒരു ദിവസം ഫോട്ടോ തിരിച്ചുതരാമെന്നും എം.ഡി ഫ്ളാറ്റിലുണ്ടെന്നും അങ്ങോട്ട് ചെല്ലണമെന്നും ഇവരോട് ശ്രീദേവി പറഞ്ഞു. തുടര്ന്ന് സുനൈനയും സിബാനയും മറ്റൊരു കുട്ടിയും കൂടി ഫ്ളാറ്റിലേക്ക് പോയി. പക്ഷെ ഫോട്ടോ ചോദിച്ചെങ്കിലും നല്കിയില്ല. കുറച്ചുകഴിഞ്ഞ് കുട്ടികള്‍ കരഞ്ഞുകൊണ്ട് ഫ്‌ളാറ്റില്‍ നിന്ന് ഓടുന്നതാണ് സെക്യൂരിറ്റി ജീവനക്കാരായ ബാലകൃഷ്ണനും രാജനും കാണുന്നത്. പെണ്കുട്ടികളോട് എന്തിനാണ് കരയുന്നതെന്ന് ഇവര്‍ ചോദിച്ചെങ്കിലും മറുപടി പറയാതെ അവര്‍ ഓടിപ്പോവുകയായിരുന്നു.
കുട്ടികള്‍ മൂന്ന് പേരും റെയില്വെ ട്രാക്കിലേക്കാണ് ഓടിപ്പോയത്. അപ്പോള്‍ സമയം വൈകീട്ട് മൂന്നരയായിട്ടുണ്ടാവും. മൂന്ന് പേരും പാളത്തില്‍ കെട്ടിപ്പിടിച്ച് കിടന്നു. ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ മുന്നിലുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഭയം തോന്നുകയും പെട്ടെന്ന് ട്രാക്കില്‍ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. മറ്റ് രണ്ട് കുട്ടികള്‍, സുനൈനയും സിബാനയും മരണപ്പെട്ടു. ഈ രണ്ട് പേരുടെയും പോസ്റ്റ് മോര്ട്ടം അന്ന് നടന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.(സുനൈനയുടെ പോസ്റ്റ്മോര്ട്ടം നടന്നതായി പിതാവ് നജ്മല്‍ ബാബു റിപ്പോര്‍ട്ടര്‍ ചാനലിനോട് വെളിപ്പെടുത്തുകയുണ്ടായി).
എന്നാല്‍ ഇവരുടെ പോസ്റ്റ് മോര്ട്ടം റിപ്പോര്‍ട്ട് ഞാന്‍ വിവരാവകാശ നിയമപ്രകാരം(ആര്‍.ടി.ഐ) ആവശ്യപ്പെട്ടപ്പോള്‍ അങ്ങിനെയൊരു പോസ്റ്റുമോര്‍ട്ടം നടന്നിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് മറ്റെന്തോ തരത്തില് നശിപ്പിക്കപ്പെട്ടതായാണ് മനസ്സിലാക്കേണ്ടത്.
നജ്മല്‍ ബാബുവിന്റെ ഭാര്യ സുബൈദ അന്ന് അന്വേഷി പ്രസിഡന്റ് കെ.അജിതക്കൊപ്പം വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണെ കണ്ട് പരാതി നല്കിയിരുന്നു. അന്ന് ഡി.ഐ.ജിയായിരുന്ന ജേക്കബ് പുന്നൂസിനും പരാതി നല്കി. ജേക്കബ് പുന്നൂസ് സി.ഐ ആയിരുന്ന എ.ജി ജോര്ജ്ജിനോട് കേസ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. എ.ജി ജോര്ജ്ജ് അന്വേഷിച്ച് റിപ്പോര്ട്ട് സമര്പ്പിച്ചു. യഥാര്‍ത്ഥത്തില്‍ ഈ അന്വേഷണങ്ങളെല്ലാം പ്രഹസനമായിരുന്നു. പെണ്‍കുട്ടികള്‍ ലസ്ബിയന്‍സായിരുന്നുവെന്നും അതില്‍ ഒരാളുടെ വിവാഹം നിശ്ചയിച്ചതിലുള്ള മനപ്രയാസം കാരണം കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് പോലീസ് റിപ്പോര്ട്ട് നല്‍കിയത്.
യഥാര്‍ത്ഥത്തില്‍ തെറ്റായ റിപ്പോര്‍ട്ടായിരുന്നു ഇത്. വിവാഹത്തിന് ഒരിക്കലും പെണ്കുട്ടി സമ്മതിക്കാതിരുന്നിട്ടില്ല. ആകാശവാണിയിലെ തബലിസ്റ്റ് കുറ്റിച്ചിറയിലെ ഉസ്മാന് എന്നയാളുടെ മകനുമായിട്ടായിരുന്നു വിവാഹ നശ്ചയം നടന്നത്. മകള്‍ വിവാഹത്തിനെതിരായിരുന്നെങ്കില്‍ മകളെ നന്നായി സ്നേഹിക്കുന്ന നജ്മല്ബാബു ഒരിക്കലും വിവാഹം കഴിപ്പിക്കാന്‍ തയ്യാറാകുമായിരുന്നില്ല.
അന്ന് തന്നെ കേരള കൗമുദി ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ പെണ്‍കുട്ടിളുടെ മരണത്തിന് ഐസ്ക്രീം കേസുമായുള്ള ബന്ധം റിപ്പോര്ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പമുള്ള ക്രൈം നന്ദകുമാറും ഇക്കാര്യം വിശദമായി റിപ്പോര്ട്ട് ചെയ്തിരുന്നു. എന്നാല്‍ അന്നൊന്നും ക്രൈമിനെതിരായോ കേരള കൗമുദിക്കെതിരായോ മാനനഷ്ടത്തിന് കേസ് വരികയോ മറ്റോ ചെയ്തിരുന്നില്ല. ആ സംഭവങ്ങളെല്ലാം ആരുടെയും ശ്രദ്ധയില്പ്പെടാതെ ഒതുക്കിക്കളയാനാണ് അന്ന് ശ്രമിച്ചത്. എനിക്ക് അന്ന് തന്നെ സംഭവത്തിന് ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധമുണ്ടെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചിരുന്നു.
പെണ്‍കുട്ടികള്‍ ഫ്‌ളാറ്റില്‍ നിന്നും കരഞ്ഞുകൊണ്ട് ഓടിപ്പോകുന്നത് കണ്ട രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ പിന്നീട് അസ്വാഭാവികമായി മരണപ്പെടുകയായിരുന്നു. ഇതില്‍ ദുരൂഹതയുള്ളതായി സംശയിക്കേണ്ടേ?
പി.വി.എസ് ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരുടെ മരണവും ഏറെ ദുരൂഹമാണ്. ഞാന്‍ കേസുമായി മുന്നോട്ട് പോയ സമയത്ത് നിര്‍ണ്ണായകമായ സാക്ഷികള്‍ എന്ന നിലയില്‍ സെക്യൂരിറ്റി ജീവനക്കാരെ തേടി പോയപ്പോഴാണ് ഇരുവരും മരിച്ച വിവരം അറിയുന്നത്. രണ്ട് പേരും കോഴിക്കോട് പന്തീരങ്കാവാണ് താമസിച്ചിരുന്നത്. അതില്‍ ഒരാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് ഭാര്യയും മകളും പറഞ്ഞത്. ആത്മഹത്യക്ക് കാരണം അന്വേഷിച്ചപ്പോള്‍ വ്യക്തമായ കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അവര്‍ മറുപടി പറഞ്ഞു. ഞങ്ങള്‍ വളരെ സംതൃപ്തരായാണ് കഴിഞ്ഞിരുന്നതെന്നും പതിവുപോലെ രാത്രി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് കിടന്ന അച്ഛനെ പിറ്റേന്ന് ആത്മഹത്യ ചെയ്ത നിലയില്‍ കാണുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. അച്ഛനെ മുറയില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വീട്ടിന് മുന്‍വശത്തെ മാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നും അവര്‍ പറഞ്ഞു.
രണ്ടാമത്തെയാളുടെ മകന്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്. അദ്ദേഹത്തെ കണ്ടപ്പോള്‍ അച്ഛന്‍ ഓട്ടോ അപകടത്തില്‍ കൊല്ലപ്പെട്ടതാണെന്നാണ് പറഞ്ഞത്. പന്നിയങ്കരയിലെ കെ.ടി.സിയുടെ കെട്ടിടത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു അദ്ദേഹം. ഡ്യൂട്ടിക്കായി വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ രണ്ട് മൂന്ന് ദിവസം കഴിഞ്ഞാണ് വരാറ്. ഒരു ദിവസം രാത്രി ചായകുടിക്കാനോ മറ്റോ പുറത്ത് പോയ സമയത്ത് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചുവെന്നാണ് ഞങ്ങളറിഞ്ഞതെന്ന് മകന്‍ പറഞ്ഞു.
അനീതിയും അധര്മ്മവും പ്രവര്ത്തിച്ചവര്ക്ക് എല്ലാ കാലത്തും സ്വതന്ത്രരായി നടക്കാന്‍ കഴിയില്ല. ജനമധ്യത്തില്‍ ഇവര്‍ ഇപ്പോള്‍ തെറ്റുകാരാണ്. ഇനി നിയമത്തിന്റെ മുന്നിലും തെറ്റുകാരാണെന്ന് തെളിയിക്കണം
ഒരാളെ ഓട്ടോറിക്ഷ ഇടിച്ചാല്‍ സ്വാഭാവികമായും ഓട്ടോറിക്ഷ മറയണം. യാത്രക്കാര്ക്ക് പരിക്കേല്ക്കണം. പന്തീരങ്കാവ് പന്നിയങ്കര പ്രദേശം പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ളതാണ്. ഇവിടെ നിന്നും അപകടത്തില്പ്പെട്ട ഒരാളുടെ മൃതദേഹം മൂന്ന് ദിവസം അജ്ഞാത മൃതദേഹമായി മെഡിക്കല്‍ കോളജില്‍ കിടന്നു. അത് തന്നെ സംശയാസ്പദമാണ്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചത് ഹൈവേ പോലീസ് ആണെന്നാണ് വിവരം ലഭിച്ചത്. മൂന്ന് ദിവസം കഴിഞ്ഞ് അച്ഛനെക്കുറിച്ച് വിവരമൊന്നുമില്ലാതിരുന്നപ്പോഴാണ് അവര്‍ അന്വേഷിച്ചത്. അപ്പോഴാണ് മെഡിക്കല്‍ കോളജില്‍ മൃതദേഹം ഉണ്ടെന്ന് അറിഞ്ഞത്.
പെണ്കുട്ടികള്ക്കൊപ്പം ആത്മഹത്യ ചെയ്യാന്‍ പോയി രക്ഷപ്പെട്ട മൂന്നാമത്തെ പെണ്കുട്ടിയെക്കുറിച്ച് വല്ല വിവരവും ലഭ്യമാണോ?
ഇതെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ച് വരികയാണ്.
താങ്കളുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ മുന്‍മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ ഉത്തരവിട്ടിരുന്നു. അതില്‍ അന്വേഷണം നടന്നോ?
ഞാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഒരു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. യഥാര്‍ത്ഥത്തില്‍ ഇതില്‍ ഒരന്വേഷണവും നടന്നിട്ടില്ല എന്നതാണ് വസ്തുത. കഴിഞ്ഞ മെയ് 12ാം തീയ്യതിയാണ് വി.എസ് ഇതെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുന്നത്. 13ന് വി.എസ് മുഖ്യമന്ത്രിയല്ലാതായി മാറി. എന്നാല്‍ ആ ഉത്തരവില്‍ പോലീസ് അന്വേഷണമൊന്നും നടത്തിയില്ല. ആ അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ നടത്തിയെന്ന റിപ്പോര്‍ട്ട്, നടത്തിയിട്ടില്ലെങ്കില്‍ നടത്തിയില്ലെന്ന റിപ്പോര്‍ട്ട്, ഇനി നടത്താനിരിക്കുകയാണെങ്കില്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള റിപ്പോര്ട്ട് ഇത് നല്‍കണമെന്നാണ് ജെയ്‌സണ്‍ എബ്രഹാമിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഐസ്ക്രീം കേസ് പുരന്വേഷണം അട്ടിമറിക്കാന്‍ പുതിയ സര്‍ക്കാര്‍ ഇടപടെല്‍ നടത്തുന്നുവെന്ന് ആരോപണം ഉയര്ന്നിരുന്നു. എങ്ങിനെയാണ് സര്‍ക്കാര്‍ ഇടപെട്ടത്?
സുപ്രധാന അന്വേഷണ ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റി, ദ്രുതഗതിയിലുള്ള അന്വേഷണം മരവിപ്പിച്ചു. അന്വേഷണത്തിന് സഹായിക്കാനുണ്ടായിരുന്ന സബോര്ഡിനേറ്റിനെയെല്ലാം സ്ഥലം മാറ്റി, അവരെ സഹായിക്കാന്‍ പറ്റാത്തവരെ നിയോഗിച്ചു.
ഇപ്പോള്‍ കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറായ രാധാകൃഷ്ണപിള്ള കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി തന്നെയാണ് റിപ്പോര്ട്ട് കൊടുത്തത്. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടിത്തന്നെയാണ് പിള്ളയെ എ.സിയായി ഇവിടെ നിയമിച്ചത്.
രാധാകൃഷ്ണപിള്ളയുടെ ഇടപെടല്‍ എങ്ങിനെയായിരുന്നു?
മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഐസ്‌ക്രീം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ ജെയ്‌സണ്‍ കെ എബ്രഹാമാണ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കേണ്ടത്. എന്നാല്‍ ജെയ്‌സണെ സ്ഥലം മാറ്റിയപ്പോള്‍ പകരം നിയോഗിച്ച രാധാകൃഷ്ണപിള്ളയാണ് റിപ്പോര്ട്ട് നല്കിയത്.
മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഐസ്‌ക്രീം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ ജെയ്‌സണ്‍ കെ എബ്രഹാമാണ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കേണ്ടത്. എന്നാല്‍ ജെയ്‌സണെ സ്ഥലം മാറ്റിയപ്പോള്‍ പകരം നിയോഗിച്ച രാധാകൃഷ്ണപിള്ളയാണ് റിപ്പോര്ട്ട് നല്കിയത്.
കോടതി അന്വേഷണ റിപ്പോര്ട്ട് ആവശ്യപ്പെടുക അതാത് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറോടാണ്. സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ പരിധിയില്‍ വരുന്നതല്ലെങ്കില്‍ അത് ഉയര്‍ന്ന ഉദ്യോഗസ്ഥര്ക്ക് കൈമാറുകയാണ് ചെയ്യുക. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ നടക്കാവ് എസ്.ഐയാണ്. കോടതി ഉത്തരവ് പാസ് ചെയ്യുന്നതനുസരിച്ച് എസ്.ഐ സി.ഐക്ക് നല്കും. സി.ഐ ഡി.വൈ.എസ്.പിക്കും നല്കും. ഓര്‍ഡര്‍ എ.സി രാധാകൃഷ്ണപിള്ളയുടെ കയ്യിലെത്തിയപ്പോള്‍ അവിടെ നില്‍ക്കുകയാണ് ചെയ്തത്. അയാള്‍ റിപ്പോര്‍ട്ടുണ്ടാക്കി നേരെ കോടതിക്ക് നല്കി.
അക്കാലത്ത് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് എല്ലാ അന്വേഷണങ്ങളും നടത്തിയിട്ടുണ്ടെന്നും മരണം ആത്മഹത്യയാണെന്നും മറ്റ് അസ്വാഭാവികതകളില്ലെന്നും അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നുമാണ് രാധാകൃഷ്ണപിള്ള റിപ്പോര്ട്ട് നല്കിയത്. ഇത് കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്.
കേസില്‍ കോടതിയുടെ ഇടപെടല്‍ എങ്ങിനെയാണ്?
ആദ്യ ഘട്ടത്തില്‍ കോടതി കേസ് അനാവശ്യമായി മാറ്റിവെക്കുന്ന സാഹചര്യമുണ്ടായിരുന്നു. പിന്നീട് കേസ് അനാവശ്യമായി മാറ്റിവെക്കുന്നുവെന്നത് വാര്‍ത്തയായപ്പോള്‍ കുറച്ചുകൂടി വേഗത്തിലാക്കി. ഇപ്പോള്‍ ഏതാണ്ട് കൃത്യമായ റൂട്ടിലാണ് കാര്യങ്ങള്‍ പോകുന്നത്.
കോടതി ഉത്തരവ് പ്രകാരം എ.സി രാധാകൃഷ്ണപിള്ള റിപ്പോര്ട്ട് സമര്പ്പിക്കേണ്ട ഉദ്യോഗസ്ഥനല്ലെന്നാണ് ഞാന്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചത്. പിള്ളയുടെ റിപ്പോര്ട്ട് തള്ളണമെന്നും ആവശ്യപ്പെട്ടു.
എന്റെ പരാതി കോടതി സ്വീകരിച്ചു. ആരാണ് റിപ്പോര്ട്ട് നല്കേണ്ടതെന്ന് കോടതി എന്നോട് ചോദിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ഞാന്‍ മറുപടി കൊടുത്തു. രാധാകൃഷ്ണപിള്ളയുടെ റിപ്പോര്ട്ട് നിലനില്ക്കെ തന്നെ ജെയ്‌സണ്‍ കെ എബ്രഹാമിനോട് ഇപ്പോള്‍ കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയാണ് ചെയ്തത്.
നിയമ പോരാട്ടം ഞങ്ങള്‍ ശക്തമായി തുടരുക തന്നെ ചെയ്യും. അനീതിയും അധര്മ്മവും പ്രവര്ത്തിച്ചവര്ക്ക് എല്ലാ കാലത്തും സ്വതന്ത്രരായി നടക്കാന്‍ കഴിയില്ല. ജനമധ്യത്തില്‍ ഇവര്‍ ഇപ്പോള്‍ തെറ്റുകാരാണ്. ഇനി നിയമത്തിന്റെ മുന്നിലും തെറ്റുകാരാണെന്ന് തെളിയിക്കണം. അതുവരെ പോരാട്ടം തുടരും.
__._,_.___
\\\///
/ \
| \\ // |
( | (.) (.) |)
----o00o--(_)--o00o---News-Exchange-forum--
HomePage :: http://www.NewsTodayForum.com/yg/
Post at :: newstoday@yahoogroups.com
Subscribe :: newstoday-subscribe@yahoogroups.com
Stop Email :: newstoday-nomail@yahoogroups.com
Restart Email :: newstoday-normal@yahoogroups.com
-ooo0----------------for-World-Malayalees--
( ) 0ooo
\ ( ( )
\_) ) /
(_/
/ \
| \\ // |
( | (.) (.) |)
----o00o--(_)--o00o---News-Exchange-forum--
HomePage :: http://www.NewsTodayForum.com/yg/
Post at :: newstoday@yahoogroups.com
Subscribe :: newstoday-subscribe@yahoogroups.com
Stop Email :: newstoday-nomail@yahoogroups.com
Restart Email :: newstoday-normal@yahoogroups.com
-ooo0----------------for-World-Malayalees--
( ) 0ooo
\ ( ( )
\_) ) /
(_/
MARKETPLACE
.
__,_._,___
No comments:
Post a Comment