Sunday, September 4, 2011

[www.keralites.net] Ente Kavitha (Varavelpu )

 

വരവേല്പ്
മാവേലി മന്നന്‍ വരുന്നെന്നു കേട്ടു ഞാന്‍
മോഹിച്ചൊരു നോക്കു കാണുവാന്‍ ഉള്ളില്‍
മാലോകരെല്ലാരും ഓടുന്ന ദിക്കില്‍
മേളം മുഴക്കുന്ന മനസ്സുമായ് മണ്ടി
                കണ്ടു ഞാന്‍ ദൂരെനിന്നാ ദിവ്യ രൂപനേ
                കണ്ടീടുവാന്‍ ഏറെ നന്നായ് അരികെയണഞ്ഞു
                പണ്ട് മലയാള നാടു വാണുതന്‍ പ്രജകളിന്‍
                ഇന്ടലെല്ലാം അകറ്റിയ മന്നനെ കണ്ടു കുമ്പിട്ടു
എതിരേറ്റു നില്‍ക്കുന്ന തന്‍ പ്രജകളേ ഒന്നാകെ
കതിരോനു തുല്യനായ് കടാക്ഷിച്ചു മന്നവന്‍
കതിരൊളി തൂകുമാ വദനത്തില്‍ കണ്ടു ഞാന്‍
അതിയായ ദുഃഖച്ഛവി കലര്‍ന്നൊരു മന്ദഹാസം
                 കള്ളവും കള്ളനും ഇല്ലാതിരുന്ന തന്‍ നാടിന്ന്
                 കള്ളത്തരത്തിന്റെ പര്യായമായ് തീര്‍ന്നതും
                 എള്ളോളം മത മൈത്രി ഇല്ലാത്തതും
                 ഉള്ളില്‍ തറച്ചൊരു കൂരമ്പു പോല്‍ തന്റെ
നാട്ടിലക്രമം കാട്ടുന്നു ദുഷ്ടന്മാര്‍ കഷ്ടമേ
വീട്ടിലുമില്ല സ്വസ്ഥത ഒട്ടും ജനത്തിന്ന്
നാട്ടാരെയൊന്നാകെ വഞ്ചിച്ചു ദുഷ്ടരാം
രാഷ്ട്രീയ വേതാളങ്ങള്‍ ആടുന്നു താണ്ഡവം
                  മാനം വിറ്റു കൂത്താടുന്നു തരുണികള്‍
                  മദ്യത്തില്‍ മുങ്ങി മതി മങ്ങും യുവാക്കള്‍
                  മാതാവു  തന്നേ നാലു കാശിന്നു മകളേ
                  മാലോകരിന്‍ മുമ്പില്‍ നഗ്നയാക്കുന്നു
മാവേലി തന്‍ നാടിന്നു വന്ന ഗതിയോര്‍ത്ത് മന്നന്‍
മനമുരുകിക്കരഞ്ഞു തന്‍ മാറത്തടിച്ചു
മാറീടും എന്നീ ഗതിയന്നാളില്‍ മാത്രം
മല്‍പ്രജകളേ കാണാം എന്നുരച്ചു തിരിച്ചു പോയി
                                                                           ഡാനിയേല്‍. എം എം


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment