പങ്കജ് ഉദാസും അനൂപ് ജലോട്ടയും മലയാളത്തില്
കോഴിക്കോട്: വിശ്വപ്രസിദ്ധ ഗസല്‍ ഗായകരായ പങ്കജ് ഉദാസും അനൂപ് ജലോട്ടയും മലയാളത്തില് പാടുന്നു. ഇവര്‍ ആലപിച്ച ഗസലുകള്‍ അടങ്ങുന്ന ആല്ബം 'എന്നുമീ സ്വരം' അഞ്ചിന് വൈകുന്നേരം 6.30ന് മലബാര്‍ പാലസില്‍ പങ്കജ് ഉദാസും അനൂപ് ജലോട്ടയും ചേര്ന്ന് പ്രകാശനം ചെയ്യും. മലയാള ഗസല്‍ ഗായകന് ജിതേഷ് സുന്ദരമാണ് എട്ട് ഗാനങ്ങളുള്ള ആല്‍ബത്തില്‍ മറ്റു ഗാനങ്ങള്‍ ആലപിക്കുന്നത്. ഗസല്‍ ചക്രവര്‍ത്തി ഗുലാം അലിയടക്കം പ്രമുഖര്ക്കൊപ്പം വേദി പങ്കിട്ട ജിതേഷ് അനൂപ് ജലോട്ടയുടെ ശിഷ്യനാണ്. ജിതേഷ് തന്നെ സംഗീതം നല്കിയ ആല്ബത്തിലെ ഗസലുകള്‍ രചിച്ചത് കവി റഫീഖ് അഹമ്മദാണ്.
'ഈ നിലാവില് പെയ്ത' എന്ന ഗസല്‍ പങ്കജ് ഉദാസും 'കാര്ത്തിക ദീപങ്ങള്‍' എന്ന ഗാനം അനൂപ് ജലോട്ടയും പാടുന്നു. മുംബൈയില്‍ വെച്ച് റെക്കോര്ഡ് ചെയ്ത ആല്ബം കോഴിക്കോട്ടെ ജൂബിലി ഓഡിയോസാണ് പുറത്തിറക്കുകയെന്ന് ജിതേഷ് സുന്ദരവും ജൂബിലി ഓഡിയോസിന്റെ കെ.ജെ. സ്റ്റാന്ലിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
SHERIN THALASHERRY
www.keralites.net |
__._,_.___
No comments:
Post a Comment