Monday, December 26, 2011

[www.keralites.net] അതിശൈത്യത്തിലെ മരണം 131 ആയി

 

ന്യൂദല്ഹി: ഉത്തരേന്ത്യയിലെ  ദിവസങ്ങളായി തുടരുന്ന അതിശൈത്യത്തിലെ മരണം 131 ആയി. മരിച്ചവരില്‍ 91 പേര് ഉത്തര്പ്രദേശ് സ്വദേശികളാണ്.

സീസണിലെ ഏറ്റവും കുറവ് താപനിലയായ 2.9 ഡിഗ്രി രേഖപ്പെടുത്തിയ  ദല്ഹിയില് ചരിത്രത്തിലെ ഏറ്റവും തണുപ്പാര്ന്ന ക്രിസ്തുമസ് ആണ് ഇത്തവണ ആഘോഷിച്ചത്. മാസം 16ന് രേഖപ്പെടുത്തിയ 4.7 ഡിഗ്രിയായിരുന്നു ഇതിനുമുന്പ് സീസണില് ദല്ഹിയിലെ ഏറ്റവും കുറഞ്ഞ താപനില.

മഞ്ഞുവീഴ്ച്ചയും ശീതക്കാറ്റും തലസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥ വ്യോമഗതാഗതവും ട്രെയിന് ഗതാഗതവും പാടെ താറുമാറാക്കിയിട്ടുണ്ട്. താപനില ഇനിയും താഴുമെന്നാണ് സൂചന.

ശക്തമായ മൂടല് മഞ്ഞു കാരണം മിക്ക സ്ഥലങ്ങളിലും റോഡ്, റെയില് ഗതാഗതം താറുമാറായി. വീടില്ലാത്തവര്ക്കു രാത്രികാല കിടപ്പാടം ഒരുക്കുമെന്നു ദല്ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അറിയിച്ചിരുന്നു. ഉത്തര്പ്രദേശില് മൂന്നു ഡിഗ്രിയാണു താപനില രേഖപ്പെടുത്തിയത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment