Thursday, December 22, 2011

[www.keralites.net] ഇനി കര്‍ണാടക പച്ചക്കറി

 

ഇനി കര്‍ണാടക പച്ചക്കറി

തമിഴര്‍ ഇടഞ്ഞാല്‍ മലയാളിയുടെ അന്നം മുട്ടും. ഈ ചൊല്ല് ഇനി പഴഞ്ചൊല്ല്. തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി വന്നില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്ന് വരുത്തും. അതാണ് സര്‍ക്കാര്‍ നയം. ആരെയും വെല്ലുവിളിക്കാനല്ല; മലയാളിയുടെ അന്നം മുട്ടാതിരിക്കാനാണിത്.
മുല്ലപ്പെരിയാറിന്റെ പേരില്‍ പോരിനിറങ്ങിയ തമിഴ്മക്കള്‍ ചരക്കുനീക്കം തടയാന്‍ തുടങ്ങിയതോടെയാണ് കര്‍ണാടകയില്‍ നിന്ന് അടിയന്തരമായി പച്ചക്കറി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കെ.പി. പ്രവിത വിശദീകരിക്കുന്നു.

Fun & Info @ Keralites.net

സമരം പല തലത്തിലേക്ക് നീങ്ങിയതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞു. വലിയ പ്രതിസന്ധി മുന്നില്‍ കണ്ട് കേരള സര്‍ക്കാര്‍ കര്‍ണാടകത്തില്‍ നിന്നും പച്ചക്കറി വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കര്‍ണാടകവുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തിയതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ഷിബു ബേബി ജോണ്‍ മാതൃഭൂമിയോട് പറഞ്ഞു.
സിവില്‍ സപ്ലൈസ് വകുപ്പ് വഴിയാണ് പച്ചക്കറി വാങ്ങുന്നത്. അടിയന്തര സാഹചര്യം മുന്‍കൂട്ടി കണ്ട് ആവശ്യത്തിന് പച്ചക്കറി വാങ്ങാന്‍ സിവില്‍ സപ്ലൈസ് എം. ഡി. യോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം തമിഴ്‌നാട് അതിര്‍ത്തിയില്‍ നടന്ന ഉപരോധമടക്കമുള്ള സമരങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കുള്ള പച്ചക്കറി വരവ് തടസ്സപ്പെടുത്തുന്നുണ്ട്. ശബരിമല സീസണും ക്രിസ്മസ്സിന് മുന്നോടിയായുള്ള നോമ്പുമെല്ലാം വരുന്നതിനാല്‍ സംസ്ഥാനത്ത് പച്ചക്കറിക്ക് ആവശ്യക്കാര്‍ കൂടുതലാണ്. ക്ഷാമം തുടങ്ങിയാല്‍ പച്ചക്കറിയുടെ വില കുതിച്ചുയരും. കര്‍ണാടകത്തിലെ സഫല്‍ ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ ഓക്ഷന്‍ മാര്‍ക്കറ്റ്, കേരളത്തിലെ ഹോര്‍ട്ടികോര്‍പ്പിന്റെ മാതൃകയിലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുമായെല്ലാം സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്. കേരളത്തിന് ആവശ്യമുള്ള പച്ചക്കറി നല്‍കാന്‍ തയ്യാറാണെന്ന് ഇവരെല്ലാം സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്. അതിനാല്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട രീതിയില്‍ പച്ചക്കറി വരവില്‍ കുറവ് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വില കുറേ ദിവസങ്ങളായി കയറിയും ഇറങ്ങിയും നില്‍ക്കുകയാണ്. തമിഴ്‌നാട് അതിര്‍ത്തിയില്‍ നടക്കുന്ന സമരങ്ങള്‍ മൂലം കച്ചവടക്കാര്‍ സാധാരണ സഞ്ചരിക്കുന്ന വഴികളില്‍ നിന്ന് മാറി മറ്റ് മാര്‍ഗങ്ങളിലൂടെയാണ് പച്ചക്കറികള്‍ കേരളത്തിലേക്കെത്തിക്കുന്നത്. കമ്പംമേട്, തേനി ഭാഗങ്ങളിലെ ചെക്‌പോസ്റ്റുകളില്‍ പല തരത്തിലുമുള്ള തടസ്സങ്ങള്‍ നേരിടുന്നതിനാല്‍ എറണാകുളം മാര്‍ക്കറ്റിലേക്ക് പച്ചക്കറി കൊണ്ടുവരുന്ന വണ്ടികള്‍ ഇരട്ടി ദൂരം സഞ്ചരിക്കേണ്ടി വരുന്നുണ്ടെന്ന് എറണാകുളം മാര്‍ക്കറ്റ് സ്റ്റാള്‍ ഓണേഴ്‌സ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും കേരള മര്‍ച്ചന്റ്‌സ് യൂണിയന്‍ നിര്‍വാഹക സമിതിയംഗവുമായ കെ. കെ. അഷ്‌റഫ് പറഞ്ഞു. ദൂരക്കൂടുതല്‍ പച്ചക്കറിയുടെ വിലയിലും പ്രതിഫലിക്കും.

പൊതുവിപണിയിലെ വിലക്കൂടുതലിനെ നേരിടാന്‍ സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുന്‍ കരുതലുകളെടുത്തിട്ടുണ്ടെന്നതാണ് ആശ്വാസം പകരുന്ന ഒരു വസ്തുത. പൊതു വിപണിയേക്കാള്‍ പത്ത് ശതമാനം വിലക്കുറവിലാണ് സപ്ലൈകോ മാര്‍ക്കറ്റുകള്‍ വഴി പച്ചക്കറി ലഭ്യമാക്കുന്നതെന്ന് സപ്ലൈകോ ചെയര്‍പേഴ്‌സണ്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം. ബീന പറഞ്ഞു. കേരളത്തിലെ 14 ജില്ലകളിലെയും ശാഖകള്‍ വഴിയും സപ്ലൈകോ ഹൈപ്പര്‍ മാര്‍ക്കറ്റ് വഴിയും സപ്ലൈകോ പച്ചക്കറി ലഭ്യമാക്കുന്നുണ്ട്. അടിയന്തര സാഹചര്യം വന്നാല്‍ പച്ചക്കറി ചന്തകള്‍ തുറക്കാനും സപ്ലൈകോ ഒരുക്കമാണെന്ന് ഡോ. എം. ബീന പറഞ്ഞു.

കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തില്‍ നിലവില്‍ കേരളത്തിലൊട്ടാകെ 330 പച്ചക്കറി വിപണന കേന്ദ്രങ്ങളുണ്ട്. എറണാകുളം ജില്ലയില്‍ മാത്രം 21 പച്ചക്കറി വിപണന കേന്ദ്രങ്ങളും. പൊതു വിപണിയിലെ വില പരിഗണിച്ച ശേഷം അതിനേക്കാള്‍ കുറഞ്ഞ വിലയിലാണ് കണ്‍സ്യൂമര്‍ ഫെഡ് പൊതുജനങ്ങള്‍ക്ക് പച്ചക്കറി ലഭ്യമാക്കുന്നത്. ഇവരുടെ ആഭിമുഖ്യത്തില്‍ പച്ചക്കറി ചന്തകള്‍ നടക്കുന്നുണ്ട്.

PRASOON

▌│█║▌║│ █║║▌█
»+91 9447 1466 41«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment